ആലിയയുടെ ചെരുപ്പ് എടുത്തുവയ്ക്കുന്ന രൺബീർ; സ്നേഹനിധിയായ ഭർത്താവിനെ വാഴ്ത്തി ആരാധകർ
- Published by:user_57
- news18-malayalam
Last Updated:
കയറും മുമ്പ് ആലിയ ചെരിപ്പഴിച്ചു പുറത്തിട്ടു. പിന്നാലെ രൺബീറുമെത്തി. അദ്ദേഹം ഷൂ അഴിക്കുക മാത്രമല്ല, ആലിയയുടെ സ്ലിപ്പറുകൾ എടുത്ത് മാറ്റി വയ്ക്കുകയും ചെയ്തു
ബോളിവുഡിൽ ആരാധകർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ദമ്പതിമാരിൽ രണ്ടുപേരാണ് രൺബീർ കപൂറും (Ranbir Kapoor) ആലിയ ഭട്ടും (Alia Bhatt). ഓരോ തവണയും ഒന്നിച്ച് പ്രത്യക്ഷപ്പെടുമ്പോൾ, അവർ എല്ലാവരേയും വിസ്മയിപ്പിക്കുന്നു. പമേല ചോപ്രയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ആദിത്യ ചോപ്രയുടെ വസതിയിൽ എത്തിയ ദമ്പതികളെ ക്യാമറക്കണ്ണുകൾ വെറുതെവിട്ടില്ല. എന്നിരുന്നാലും, എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത് മറ്റൊന്നായിരുന്നു.
ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ, ആലിയ ഭട്ട് ആദിത്യ ചോപ്രയുടെ വീട്ടിൽ പ്രവേശിക്കുന്നത് കാണാം. വീട്ടിലേക്ക് കയറും മുമ്പ് ആലിയ ചെരിപ്പഴിച്ചു പുറത്തിട്ടു. പിന്നാലെ രൺബീറുമെത്തി. അദ്ദേഹം ഷൂ അഴിക്കുക മാത്രമല്ല, ആലിയയുടെ സ്ലിപ്പറുകൾ എടുത്ത് മാറ്റി വയ്ക്കുകയും ചെയ്തു.
രൺബീറിന്റെ കരുതൽ ക്യാമറയിൽ പതിയുകയും ചെയ്‌തു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്. വീഡിയോയോട് പ്രതികരിച്ചുകൊണ്ട്, ആരാധകരിലൊരാൾ അദ്ദേഹത്തെ ‘മികച്ച ഭർത്താവ്’ എന്ന് വിളിച്ചു. മറ്റൊരു ഉപയോക്താവ് ‘ഇന്ത്യയിലെ ഏറ്റവും മികച്ച ദമ്പതികൾ’ എന്ന് കമന്റ് ചെയ്യുകയും ഒരു ചുവന്ന ഹൃദയ ഇമോജി പോസ്റ്റ് ചെയ്യുകയും ചെയ്തു. വൈറലായ വീഡിയോ ഇവിടെ കാണുക:
advertisement
advertisement
രൺബീർ കപൂറും ആലിയ ഭട്ടും കഴിഞ്ഞ വർഷം ഏപ്രിൽ 14ന് അവരുടെ വസതിയായ വാസ്തുവിൽ വച്ച് വിവാഹിതരായി. വിവാഹം ആഡംബരം നിറഞ്ഞതും, അതേസമയം തന്നെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങുമായിരുന്നു. ഈ മാസം ആദ്യം സന്ദീപ് റെഡ്ഡി വംഗയുടെ അനിമലിന്റെ ലണ്ടനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ രൺബീർ ഭാര്യ ആലിയയ്‌ക്കൊപ്പം ഒന്നാം വിവാഹവാർഷികം ചെലവഴിക്കാൻ മുംബൈയിലേക്ക് പറന്നു.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയിലാണ് ദമ്പതികൾ ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
advertisement
Summary: Ranbir Kapoor makes it a point to clear way for others picking the chappals of Alia Bhatt at the final rites of Pamela Chopra. Internet is calling him the best husband
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 22, 2023 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആലിയയുടെ ചെരുപ്പ് എടുത്തുവയ്ക്കുന്ന രൺബീർ; സ്നേഹനിധിയായ ഭർത്താവിനെ വാഴ്ത്തി ആരാധകർ