'ഇത് രണ്ടാം പിറവിയെ'; വിവാദങ്ങൾക്കിടെ വേടന്റെ പുതിയ പാട്ട് 'മൗന ലോവ' പുറത്തിറങ്ങി
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രണയത്തെ മൗന ലോവ എന്ന അഗ്നിപർവ്വതത്തോട് ഉപമിച്ചാണ് വേടൻ വരികൾ എഴുതിയിരിക്കുന്നത്
കഞ്ചാവ് കേസും പുലിപ്പല്ല് കേസുമായി വിവാദങ്ങൾ പുകയുന്നതിനിടെ വേടന്റെ പുതിയ പാട്ട് പുറത്തിറങ്ങി. ചൊവ്വാഴ്ച രാത്രിയാണ് വേടന്റെ പാട്ട് പുറത്തിറങ്ങിയത്. സ്‌പോട്ടിഫൈയും യൂട്യൂബുമടക്കം സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ പാട്ട് ലഭ്യമാണ്. 'മൗന ലോവ' എന്നാണ് പാട്ടിന്റെ പേര്. ഇന്നലെ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ബുധനാഴ്ച പുതിയ പാട്ട് പുറത്തിറങ്ങുമെന്ന് വേടൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആദ്യത്തെ പ്രേമപ്പാട്ടെന്നാണ് വേടൻ മൗന ലോവയെ വിശേഷിപ്പിച്ചത് . 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടാണ് കഴിഞ്ഞദിവസം റിലീസ് ചെയ്തത്. പുറത്തിറങ്ങി 14 മണിക്കൂറിനുള്ളിൽ തന്നെ നിരവധിപേരാണ് വേടന്റെ പാട്ട് കണ്ടത്. വേടന്റെ യൂട്യൂബ് ചാനലായ വേടൻ വിത്ത് വേഡ് (VEDAN with word) എന്ന ചാനലിലായിരുന്നു പാട്ട് റിലീസായത്.
വേടന്റെ പാട്ടിന്റെ പുകഴ്ത്തി നിരവധി പേർ യൂട്യൂബിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 'വേടന്റെ മൂർച്ചയുള്ള വാക്കുകൾ നിങ്ങളെ വേട്ടയാടുന്നുണ്ടെങ്കിൽ നിങ്ങൾ ഭയന്ന് ഒളിച്ചോളൂ.. അവൻ നിങ്ങളെ പിടിക്കും, നല്ല ഭംഗിയുള്ള വരികൾ'- തുടങ്ങിയ നിരവധി കമന്റുകളാണ് യൂട്യൂബിൽ നിറയുന്നത്.
advertisement
ഒരുത്തീ എന്ന വാക്കിൽ ആരംഭിക്കുന്ന പാട്ടിൽ എണ്ണക്കറുപ്പിയെ നിന്റെ കണ്ണില്‍കുരുങ്ങി ഞാന്‍ മരിച്ചു, രണ്ടാം പിറവിയെ, ഇത് രണ്ടാംപിറവിയേ' എന്ന വരികൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.
ഹവായ് ദ്വീപിലെ അഞ്ച് അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് 'മൗന ലോവ. തന്റെ പ്രണയത്തെ ഈ അഗ്നിപർവ്വതത്തോട് ഉപമിച്ചാണ് വേടൻ വരികൾ എഴുതിയിരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 30, 2025 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇത് രണ്ടാം പിറവിയെ'; വിവാദങ്ങൾക്കിടെ വേടന്റെ പുതിയ പാട്ട് 'മൗന ലോവ' പുറത്തിറങ്ങി