രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി; കൈയടിച്ച് സോഷ്യല്‍ മീഡിയ

Last Updated:

83ാം വയസിലും തന്റെ മുൻ ജീവനക്കാരനെ കാണാൻ എത്തിയ രത്തൻ ടാറ്റയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ വ്യവസായി രത്തൻ ടാറ്റ 83-ാം വയസിൽ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ജീവനക്കാരന്റെ സുഹൃത്ത് യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നിമിഷനേരം കൊണ്ട് വൈറലായി. ജീവനക്കാരൻ കഴിഞ്ഞ രണ്ടു വർഷമായി രോഗബാധിതനായി വീട്ടിലാണെന്ന് അറിഞ്ഞതോടെ പൂനെയിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണാൻ രത്തൻ ടാറ്റ തീരുമാനിക്കുകയായിരുന്നു.
രത്തൻ ടാറ്റ പൂനെയിലെത്തി തന്റെ ജീവനക്കാരനുമായി സംസാരിക്കുന്നതിന്റെ ചിത്രമാണ് യോഗേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ''രണ്ടുവർഷമായി രോഗബാധിതനായ തന്റെ മുൻ ജീവനക്കാരനെ കാണാൻ ജീവിക്കുന്ന ഇതിഹാസവും മഹാനായ വ്യവസായിയുമായ 83 വയസ്സുകാരൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ഇങ്ങനെയാണ് ഇതിഹാസ പുരുഷന്മാർ. മാധ്യമങ്ങളും ഇല്ല, സൂരക്ഷാ സംഘവുമില്ല, ജീവനക്കാരനോടുള്ള സ്നേഹം മാത്രം. പണം എല്ലാം അല്ലെന്ന് എല്ലാ സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഒരു വലിയ മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. അങ്ങനെ വണങ്ങുന്നു... സർ !! ബഹുമാനപൂർവ്വം ഞാൻ തല കുനിക്കുന്നു ”- യോഗേഷ് ദേശായി പോസ്റ്റിൽ പറഞ്ഞു.
advertisement
ചിത്രവും പോസ്റ്റും നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി.
advertisement
advertisement
advertisement
advertisement
1991 മുതൽ 2012 ഡിസംബർ 28 വരെ ടാറ്റ സൺസിന്റെ ചെയർമാനായിരുന്നു രത്തൻ ടാറ്റ.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി; കൈയടിച്ച് സോഷ്യല്‍ മീഡിയ
Next Article
advertisement
ആപ്പിള്‍ മുറിച്ചുവച്ചാല്‍ നിറം മാറുന്നുണ്ടോ?  തടയാനിതാ നാല് വിദ്യകള്‍
ആപ്പിള്‍ മുറിച്ചുവച്ചാല്‍ നിറം മാറുന്നുണ്ടോ? തടയാനിതാ നാല് വിദ്യകള്‍
  • ആപ്പിള്‍ മുറിച്ചാല്‍ നിറം മാറുന്നത് തടയാന്‍ തണുത്ത വെള്ളത്തില്‍ മുക്കിവെക്കുക, 12 മണിക്കൂര്‍ ഫ്രഷ്.

  • ഉപ്പ് വെള്ളത്തില്‍ മുക്കി 10 മിനിറ്റ് വെക്കുക, 24 മണിക്കൂര്‍ ആപ്പിള്‍ സ്വാഭാവിക രുചിയോടെ നിലനിര്‍ത്താം.

  • നാരങ്ങാവെള്ളത്തില്‍ ആപ്പിള്‍ മുക്കി 5 മിനിറ്റ് വെക്കുക, 24 മണിക്കൂര്‍ നിറം മാറാതെ നിലനിര്‍ത്താം.

View All
advertisement