ടോയ്‌ലറ്റിനുള്ളിൽ അപ്രതീക്ഷിത 'അതിഥി'; പാമ്പിനെ കണ്ട് ഞെട്ടൽ മാറാതെ യുവതി

Last Updated:

യുവതി താമസിക്കുന്ന ബിൽഡിങ്ങിലെ തന്നെ മറ്റൊരാൾ വളർത്തുന്ന പാമ്പായിരുന്നു അത്.

പൊതുവെ ആളുകൾക്ക് പേടിയുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. കടിയേറ്റാൽ ജീവൻ തന്നെ നഷ്ടപ്പെടാൻ സാധ്യതയുള്ള അപകടകാരികൾ ഇവർക്കിടയിൽ ഉള്ളതിനാൽ, ഇനി വിഷമില്ലാത്ത പാമ്പ് ആയാൽ കൂടി പേടിക്കുന്നവരാണ് പലരും. ഇപ്പോഴിതാ ടോയ്‌ലറ്റിൽ കയറിയ യുവതി കണ്ടത് ഒരു ഞെട്ടിക്കുന്ന കാഴ്ചയാണ്. ടോയ്‌ലറ്റിനുള്ളിൽ നിന്ന് തലപൊക്കി പുറത്തേക്ക് വരുന്ന വെളുത്ത പാമ്പിനെയാണ് റഷ്യൻ യുവതി കണ്ടത്. സാധാരണയായി ഓസ്ട്രേലിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പാമ്പുകളെ ഇത്തരത്തിൽ കാണുന്നത് പതിവാണ്. കാരണം ഇഴജന്തുക്കൾ അവരുടെ ദൈനംദിന ജീവിതത്തിൻ്റെ തന്നെ ഭാഗമാണ്. എന്നാൽ തിരക്കേറിയ നഗരങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ഇത്തരം കാഴ്ചകൾ തീർത്തും അമ്പരപ്പിക്കുന്നതാണ്.
പാമ്പിനെ കണ്ട് ഞെട്ടിയ യുവതി ഉടൻ തന്നെ ബാത്ത്റൂമിന്റെ വാതിൽ പുറത്തു നിന്ന് അടച്ച് എമർജൻസി സർവീസിനെ വിവരമറിച്ചു. യുവതി താമസിക്കുന്ന ബിൽഡിങ്ങിലെ തന്നെ മറ്റൊരാൾ വളർത്തുന്ന പാമ്പായിരുന്നു അത്. ഇതിന്റെ കൂട് വൃത്തിയാക്കുന്നത് വരെ ഉടമസ്ഥൻ പാമ്പിനെ അയാളുടെ ശുചിമുറിയിൽ സൂക്ഷിക്കുകയായിരുന്നു. ഈ സമയം പാമ്പ് ബാത്ത് ടബിന്റെ ഡ്രെയിനിലൂടെ കടന്നാണ് യുവതിയുടെ ടോയ്ലറ്റിലെത്തിയത്. നേരത്തെയും ഈ പാമ്പിനെ ഉടമസ്ഥന്റെ കൈയിൽനിന്ന് രണ്ട് തവണ കാണാതായിരുന്നു. തുടർന്ന് അയൽവാസിയുടെ വീടിന്റെ ഗോവണിയിൽ ഇതിനെ കണ്ടെത്തിയിരുന്നു.
advertisement
എന്തായാലും സംഭവത്തിൽ ഒരു പാമ്പുപിടുത്ത വിദഗ്ധനെത്തി യുവതിയുടെ ടോയ്ലറ്റിൽ നിന്ന് പാമ്പിനെ പുറത്തെടുത്തു. പിടികൂടിയതിനുശേഷം പാമ്പിന്റെ കുറിച്ച് ചിത്രങ്ങളും അവർ എടുത്തു. രണ്ടു വർഷത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമായതിനാൽ തന്നെ പാമ്പിന്റെ ഉടമസ്ഥൻ ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതികൾ നേരിടുന്നുണ്ടോ എന്ന കാര്യവും വ്യക്തമല്ല. അതേസമയം അടുത്തിടെ ടോയ്‌ലറ്റിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ട് നോക്കിയ യുവതി ഒരു കൂട്ടം പച്ചമരത്തവളകളെ തന്റെ ശുചി മുറിയിൽ കണ്ടെത്തിയതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഡസൻ കണക്കിന് തവളകൾ ടോയ്ലറ്റിനുള്ളിൽ നിറഞ്ഞിരിക്കുന്ന വിചിത്രമായ കാഴ്ച മെൽബണിൽ നിന്നുള്ള കിംബർലി എന്ന യുവതിയാണ് ടിക്ടോക്കിലൂടെ പങ്കുവെച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ടോയ്‌ലറ്റിനുള്ളിൽ അപ്രതീക്ഷിത 'അതിഥി'; പാമ്പിനെ കണ്ട് ഞെട്ടൽ മാറാതെ യുവതി
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement