'വലിയ വായിൽ' ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ടിക്ക് ടോക്ക് താരം; 31കാരിക്ക് വായ തുറക്കാനാവുക 6.5 സെൻ്റീമീറ്റർ

Last Updated:

പ്രത്യേകമായ കഴിവുകളോ ശരീരത്തിലെ ഏതെങ്കിലും അവയവത്തിന് സാധാരണയില്‍ കവിഞ്ഞ വലിപ്പമോ ഉണ്ടെങ്കില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി ശ്രമിക്കണം എന്നും നമ്മുടെ സ്വപ്നങ്ങള്‍ ഇതിലൂടെ നേടാനാകുമെന്നും സമാന്ത അഭിപ്രായപ്പെട്ടു.

ഏറ്റവും വലിയ അളവില്‍ വായ തുറന്ന് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ടിക്ക് ടോക്ക് താരം. 31 വയസുള്ള സമാന്ത റാംസ്ഡെല്‍ വനിതകളുടെ വിഭാഗത്തിലാണ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 6.52 സെന്റീമീറ്റര്‍ വിസ്തൃതിയില്‍ വായ് തുറന്നാണ് യുവതി ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചത്.
വായ തുറന്നുള്ള വീഡിയോകളിലൂടെ ഒരു മില്യണോളം ഫോളോവേഴ്‌സിനെയാണ് സാമന്ത റാംസ്ഡെല്‍ ടിക്ക് ടോക്കില്‍ നേടിയിട്ടുള്ളത്. ഒരു ആപ്പിള്‍ മുഴുവനായി തനിക്ക് വായില്‍ ആക്കാന്‍ കഴിയും എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. തന്റെ വലിയ വായ ഉപയോഗിച്ച് ധാരാളം വ്യത്യസ്ഥമായ വീഡിയോകള്‍ സമാന്ത സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്.
സൗത്ത് നോര്‍വാക്കിലെ ഒരു ദന്ത ആരോഗ്യ കേന്ദ്രത്തില്‍ എത്തിയാണ് തനിക്ക് എത്രത്തോളം വലിപ്പത്തില്‍ വായ് തുറക്കാനാകും എന്ന കാര്യം സമാന്ത പരിശോധിച്ചത്. ഒരു ഗിന്നസ് പ്രതിനിധിയും ഇവരെ അനുഗമിച്ചിരുന്നു. ഡോ. എലിക്ക് ചിയൂഗ് അണ് തുറന്ന വായയുടെ അളവ് പരിശോധിച്ചത്. മുകളില്‍ നിന്നും ചുണ്ടിന്റെ അടി ഭാഗം വരെ 2.6 ഇഞ്ച് ഉയരം ഉണ്ടെന്നാണ് കണക്കാക്കിയത്. ഇതോടെ ലോകത്ത് ഏറ്റവും വലുതായി വായ തുറക്കാന്‍ കഴിയുന്ന വനിതയായി സമാന്ത റാംസ്ഡെല്‍
advertisement
''31 വയസ് പ്രായമുള്ള എനിക്ക് ഇത്തരം ഒരു അംഗീകാരം ലഭിക്കുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ വളരെ ചെറിയ കാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്ന കാര്യം ഇന്ന് എന്നിലെ മികച്ച വലിയ കാര്യമായി മാറിയിരിക്കുന്നു. ഏറെ രസകരവും അവിശ്വസനീയവുമായ കാര്യമായാണ് ഞാന്‍ ഇതിനെ കാണുന്നത്'' ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന് ശേഷം സാമന്ത റാംസ്ഡെല്‍ പറഞ്ഞു.
advertisement
പ്രത്യേകമായ കഴിവുകളോ ശരീരത്തിലെ ഏതെങ്കിലും അവയവത്തിന് സാധാരണയില്‍ കവിഞ്ഞ വലിപ്പമോ ഉണ്ടെങ്കില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി ശ്രമിക്കണം എന്നും നമ്മുടെ സ്വപ്നങ്ങള്‍ ഇതിലൂടെ നേടാനാകുമെന്നും സമാന്ത അഭിപ്രായപ്പെട്ടു. ''ഓരോരുത്തര്‍ക്കും ലഭിക്കുന്ന അസാധാരണ ശക്തിയാണ് ഇത്തരം കാര്യങ്ങള്‍. മറ്റുള്ളവരില്‍ നിന്നും നിങ്ങളെ വ്യത്യസ്ഥനാക്കുന്ന സവിശേഷതയാണ് ഇവ'' സമാന്ത കൂട്ടിച്ചേര്‍ത്തു.
പുരുഷന്‍മാരില്‍ വലിപ്പത്തില്‍ വായ് തുറക്കാന്‍ കഴിയുന്നതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ ഇസാക്ക് ജോണ്‍സുമായി ചേര്‍ന്നും സമാന്ത വീഡിയോ ചെയ്തിരുന്നു. 4 ഇഞ്ച് വലിപ്പത്തിലാണ് ഇസാക്കിന് വായ് തുറക്കാന്‍ സാധിക്കുക.
advertisement
2019 ലാണ് സമാന്ത ആദ്യമായി ടിക്ക് ടോക്കില്‍ അക്കൗണ്ട് തുടങ്ങുന്നത്. അഭിനയിക്കാനും അവതരണത്തിലുമുള്ള തന്റെ കഴിവുകള്‍ പങ്കുവെക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു തുടക്കം. പിന്നീട് തന്റെ വലിയ വായ ഉപയോഗിച്ചുള്ള ചില പ്രകടനങ്ങള്‍ നടത്തി. വലിയ സ്വീകാര്യത ഇത്തരം വീഡിയോകള്‍ക്ക് ലഭിച്ചിരുന്നു. സാന്‍ഡ് വിച്ച്, ഫ്രഞ്ച് ഫ്രൈയ് തുടങ്ങിയവ ഒന്നിച്ച് വായില്‍ ആക്കുന്ന വീഡിയോകളാണ് ഇവര്‍ പോസ്റ്റ് ചെയ്തിരുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വലിയ വായിൽ' ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ടിക്ക് ടോക്ക് താരം; 31കാരിക്ക് വായ തുറക്കാനാവുക 6.5 സെൻ്റീമീറ്റർ
Next Article
advertisement
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല
  • പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ ഭരണം നഷ്ടപ്പെടുത്തി

  • 16 വാർഡുകളുള്ള പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫ് 5, എൽഡിഎഫ് 2, സ്വതന്ത്രർ 3 സീറ്റുകൾ നേടി

  • ഇരുമുന്നണികളുടെ പിന്തുണയോടെ സ്വതന്ത്രനായ സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

View All
advertisement