നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Gender Equality | ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും പാവാട ധരിക്കാൻ സ്‌കൂൾ മാനേജ്‌മെന്റ്; ലിംഗസമത്വ നീക്കത്തിന് സമ്മിശ്ര പ്രതികരണം

  Gender Equality | ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും പാവാട ധരിക്കാൻ സ്‌കൂൾ മാനേജ്‌മെന്റ്; ലിംഗസമത്വ നീക്കത്തിന് സമ്മിശ്ര പ്രതികരണം

  വസ്ത്രങ്ങള്‍ക്ക് ലിംഗഭേദമില്ലെന്നും ഇഷ്ടമുള്ള വിധത്തില്‍ വസ്ത്രം ധരിക്കാന്‍ നമുക്കെല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടാകണമെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് പറയുന്നു

  • Share this:
   സ്‌കോട്ട്ലന്‍ഡിലെ (Scotland) എഡിന്‍ബര്‍ഗിലെ ഒരു സ്‌കൂള്‍ (School) അടുത്തിടെ വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. ലിംഗസമത്വം (Gender Equality) പ്രോത്സാഹിപ്പിക്കുന്നതിനായി, ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികളോടും ഒരു ദിവസം പാവാട (Skirt) ധരിച്ച് സ്‌കൂളിലെത്താന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടതാണ് കാരണം.

   നവംബര്‍ 4 സ്‌കൂളില്‍ പാവാട ധരിച്ചെത്തുന്ന ദിനമായി ആചരിക്കുന്ന സ്‌പെയിനിന്റെ പാത പിന്തുടര്‍ന്നാണ് കാസില്‍വ്യൂ പ്രൈമറി സ്‌കൂളും വിദ്യാര്‍ത്ഥികളോട് പാവാട ധരിച്ചെത്താന്‍ ആവശ്യപ്പെട്ടതെന്ന്‌ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

   കുട്ടികള്‍ യാതൊരു അലട്ടലുമില്ലാതെ പാവാട ധരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആവശ്യമെങ്കില്‍ ട്രൗസറുകളും ലെഗ്ഗിന്‍സുകളും പാവാടയ്ക്ക് കീഴില്‍ ധരിക്കാമെന്നും കാസില്‍വ്യൂ സ്‌കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കള്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു. പാവാട ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കാമെന്നും സ്‌കൂള്‍ വാഗ്ദാനം ചെയ്തു. അധ്യാപകര്‍ക്കും പാവാട ധരിക്കാമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.കാസില്‍വ്യൂ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ മിസ് വൈറ്റ് ഈ സംരംഭത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ കഴിയുന്നത്ര ജീവനക്കാരും വിദ്യാര്‍ത്ഥികളും പാവാട ധരിക്കാന്‍ സന്നദ്ധരാണെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

   വസ്ത്രങ്ങള്‍ക്ക് ലിംഗഭേദമില്ലെന്നും ഇഷ്ടമുള്ള വിധത്തില്‍ വസ്ത്രം ധരിക്കാന്‍ നമുക്കെല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടാകണമെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് ഇ-മെയില്‍സന്ദേശത്തില്‍ പറയുന്നു. എന്നിരുന്നാലും, സ്‌കൂളിന്റെ ഈ നീക്കം എല്ലാ മാതാപിതാക്കള്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

   ''എന്റെ മകന് അഞ്ച് വയസ്സാണ് പ്രായം. കുട്ടികള്‍ കുട്ടികളായിത്തന്നെ ഇരിക്കട്ടെ' എന്നാണ് ഒരു കുട്ടിയുടെ അച്ഛന്‍ ഈ നീക്കത്തോട് പ്രതികരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. 'ഒരു ആണ്‍കുട്ടിക്ക് സ്‌കൂളില്‍ പാവാട ധരിക്കണമെങ്കില്‍, അവനെ അതിന് അനുവദിക്കണം. എന്നാല്‍ എന്തിനാണ് എല്ലാവരുടെയും മക്കളോട് പാവാട ധരിക്കാന്‍ ആവശ്യപ്പെടുന്നത്. മാതാപിതാക്കളില്‍ ഇങ്ങനെ സമ്മര്‍ദ്ദം ചെലുത്തുന്നത് എന്തിനാണ്?', മറ്റൊരു രക്ഷിതാവ് ട്വീറ്റ് ചെയ്തു.

   എന്നാല്‍, മുതിര്‍ന്നവര്‍ തങ്ങളുടെ സ്വന്തം ഉത്കണ്ഠകള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും തങ്ങളോട് ആളുകള്‍ എങ്ങനെ പെരുമാറാന്‍ ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവരോട് പെരുമാറാനും മക്കളെ പഠിപ്പിക്കുകയാണ് വേണ്ടതെന്നുംറിയല്‍ എജ്യൂക്കേഷന്‍ ക്യാമ്പയിന്‍ പ്രവര്‍ത്തകനായക്രിസ് മക്ഗവര്‍ണ്‍ പറഞ്ഞു.

   ലിംഗപരമായ സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുന്നതിനായി ഈ വര്‍ഷം ആദ്യം സ്പെയിനിലെ പുരുഷ അധ്യാപകര്‍ സ്‌കൂളില്‍ പാവാട ധരിച്ച് എത്തിയിരുന്നു. പാവാട ധരിച്ച് ക്ലാസിലെത്തിയതിന് കഴിഞ്ഞ വര്‍ഷം ഒരു ആണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. അതില്‍ പ്രതിഷേധിച്ചാണ് അധ്യാപകര്‍ പ്രക്ഷോഭം ആരംഭിച്ചത്.

   രണ്ട് അധ്യാപകര്‍ തങ്ങളുടെ സാധാരണ ട്രൗസറുകള്‍ ഒഴിവാക്കി പകരം സ്റ്റൈലിഷ് പാവാടകള്‍ ധരിക്കാന്‍ തീരുമാനിച്ചത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ കോളിളക്കം തന്നെയാണ് സൃഷ്ടിച്ചത്. 2020 ഒക്ടോബര്‍ 27 ന് 'വസ്ത്രങ്ങള്‍ക്ക് ലിംഗഭേദമില്ല' എന്ന പേരിലുള്ള പ്രസ്ഥാനംആരംഭിച്ചതു മുതല്‍ അത് ഓരോ ദിവസവും ശക്തമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

   കാസില്‍വ്യൂ പ്രൈമറി സ്‌കൂളിന്റെ ഈ നീക്കത്തിന് രക്ഷിതാക്കളില്‍ നിന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
   Published by:Jayashankar AV
   First published:
   )}