പ്രായം കുറച്ചായില്ലേ ഇനി വിരമിച്ചൂടെയെന്ന് ആരാധകന്റെ ചോദ്യം; ശ്രദ്ധനേടി ഷാരൂഖിന്റെ മറുപടി
- Published by:Sarika N
- news18-malayalam
Last Updated:
ദേശീയ പുരസ്‌കാരം നേടിയതിനെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിനും ഷാരൂഖ് മറുപടി നല്‍കി
ഇന്ത്യൻ സിനിമയിൽ ഒട്ടനവധി ആരാധകരുള്ള പ്രമുഖ നടനാണ് ഷാരൂഖ് ഖാന്‍. ദേശീയ പുരസ്‍കാര തിളക്കത്തിൽ നിൽക്കുന്ന നടനിപ്പോൾ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ബ്രേക്കിലാണ്. ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ നടൻ ഒരു ആരാധകന് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസമാണ് എക്‌സിൽ ആസ്ക് എസ്ആർകെ എന്ന പേരിൽ നടൻ ആരാധകരുമായി ഒരു സംവാദം നടത്തിയത്. പുറത്ത് നല്ല മഴയാണെന്നും അതിനാൽ അടുത്ത അര മണിക്കൂർ നിങ്ങളുമായി സംസാരിക്കാം എന്നാണ് കരുതുന്നതെന്നും പറഞ്ഞാണ് നടൻ സംവാദം തുടങ്ങിയത്.
Bhai Tere sawaalon ka bachpana jab chala jaaye…Phir kuch acchha saa puchna! Tab tak temporary retirement mein reh please. https://t.co/56hKhyC6zo
— Shah Rukh Khan (@iamsrk) August 16, 2025
'നിങ്ങൾക്കിപ്പോൾ പ്രായമായി, മറ്റ് അഭിനേതാക്കൾക്ക് മുന്നോട്ട് വരുന്നതിനായി വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചൂടെ' എന്നാണ് ഒരു ആരാധകൻ താരത്തോട് ചോദിച്ചത്. ഇതിനു മറുപടിയായി' സഹോദരന്റെ ബാലിശമായ ചോദ്യങ്ങൾ അവസാനിച്ചാൽ നിങ്ങൾക്ക് എന്തെങ്കിലും നല്ലത് ചോദിക്കാം. അതുവരെ നിങ്ങൾ താത്ക്കാലികമായി വിരമിക്കൂ' എന്നാണ് ഷാരുഖ് പറഞ്ഞത്. നിമിഷ നേരംകൊണ്ടാണ് കിംഗ് ഖാന്റെ മറുപടി മറ്റ് ആരാധകർ ഏറ്റെടുത്തത്.
advertisement
അതേസമയം, ദേശീയ പുരസ്‌കാരം നേടിയതിനെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിനും ഷാരൂഖ് മറുപടി നല്‍കി 'എനിക്ക് രാജ്യത്തിന്റെ രാജാവായതുപോലെ തോന്നുന്നു! ഇനിയും കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നും ഉത്തരവാദിത്തം കൂടിയതായി തോന്നുന്നു'-അദ്ദേഹം കുറിച്ചു. ജവാൻ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് ദേശീയ പുരസ്‍കാരം ലഭിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 18, 2025 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രായം കുറച്ചായില്ലേ ഇനി വിരമിച്ചൂടെയെന്ന് ആരാധകന്റെ ചോദ്യം; ശ്രദ്ധനേടി ഷാരൂഖിന്റെ മറുപടി