ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ മക്കയിലെത്തി ഇസ്ലാം മതം സ്വീകരിച്ചോ? വൈറല്‍ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ
- Published by:Sneha Reghu
- news18-malayalam
Last Updated:
2005-ല്‍ കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍ ഷോ'യില്‍ പങ്കെടുക്കവെ ഗൗരി തന്റെയും ഷാരൂഖ് ഖാന്റെയും മതവിശ്വാസത്തെപ്പറ്റി വിശദീകരിച്ചിരുന്നു
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം. ഗൗരി ഖാന്‍ മക്കയിലെത്തി ഇസ്ലാം മതം സ്വീകരിച്ചെന്നുള്ള പ്രചരണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇരുവരും മക്കയില്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങളുടെ വാസ്തവം എന്താണെന്ന് പരിശോധിക്കാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗൗരി ഖാന്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2005ല്‍ കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍ ഷോ'യില്‍ പങ്കെടുക്കവെ ഗൗരി തന്റെയും ഷാരൂഖ് ഖാന്റെയും മതവിശ്വാസത്തെപ്പറ്റി വിശദീകരിച്ചിരുന്നു.
'' ഞങ്ങളുടെ വിശ്വാസങ്ങള്‍ക്കിടയില്‍ ഒരു സന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഷാരൂഖിന്റെ മതത്തെ ഞാന്‍ ബഹുമാനിക്കുന്നു. അതിനര്‍ത്ഥം ഞാന്‍ ഭാവിയില്‍ ഇസ്ലാം മതം സ്വീകരിക്കുമെന്നല്ല. എനിക്ക് ഇസ്ലാമില്‍ വിശ്വാസമില്ല. എല്ലാവര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകളും മതവിശ്വാസങ്ങളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇസ്ലാമിനെ ഞാന്‍ ബഹുമാനിക്കുന്നു. ഷാരൂഖ് ഒരിക്കലും എന്റെ മതവിശ്വാസത്തെ ബഹുമാനിക്കാതിരുന്നിട്ടില്ല,'' ഗൗരി പറഞ്ഞു. അതേസമയം മകനായ ആര്യന്‍ ഖാന് ഷാരൂഖിന്റെ മതവിശ്വാസത്തോട് അല്‍പ്പം പ്രതിപത്തിയുണ്ടെന്ന് തോന്നിയിട്ടുള്ളതായി ഗൗരി പറഞ്ഞു.
advertisement
ഷാരൂഖിന് ബോളിവുഡിനകത്തും പുറത്തും നിരവധി സുഹൃത്തുകളുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് ചങ്കി പാണ്ഡെ. ഈയടുത്ത് 'ടോക്കിംഗ് ടു ടൈം ഔട്ട് വിത്ത് അങ്കിത്' എന്ന അഭിമുഖത്തിനിടെ ഷാരൂഖുമായുള്ള സൗഹൃദത്തെപ്പറ്റി ചങ്കി പാണ്ഡെ വിശദീകരിച്ചിരുന്നു.
'' ഷാരൂഖ് ബോംബെയിലെത്തുന്ന കാലത്ത് എന്റെ ഇളയ സഹോദരനായ ചിക്കിയുമായി അദ്ദേഹം സൗഹൃദത്തിലായി. അവര്‍ ഇപ്പോഴും ഉറ്റസുഹൃത്തുക്കളാണ്. അക്കാലത്ത് ഷാരൂഖും ഗൗരിയും ചിക്കിയെ കാണാന്‍ വരുമായിരുന്നു. അവര്‍ ഒരുമിച്ചിരുന്ന് വീഡിയോ കാസറ്റ് കാണുന്നതും പതിവായിരുന്നു. അക്കാലത്ത് ഷാരൂഖും ഗൗരിയും എന്റെ വീട്ടിലെ സ്ഥിരംസന്ദര്‍ശകരായിരുന്നു,'' ചങ്കി പാണ്ഡെ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
January 08, 2025 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ മക്കയിലെത്തി ഇസ്ലാം മതം സ്വീകരിച്ചോ? വൈറല്‍ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ