'എഐ അല്ല പ്രശ്‌നം, മനുഷ്യരാണ്'; ഡീപ് ഫെക്ക് വീഡിയോയില്‍ നടൻ ഷാഹിദ് കപൂര്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിനോടകം ബോളിവുഡിലെ നിരവധി താരങ്ങളുടെ ഡീപ് ഫേക്ക് വിഡിയോ ആണ് പുറത്തിറങ്ങിയത്.
ബോളിവുഡിൽ വര്‍ധിച്ച് വരുന്ന ഡീപ് ഫെക്ക് വീഡിയോയിൽ പ്രതികരിച്ച് നടന്‍ ഷാഹിദ് കപൂര്‍. എഐയെ മനുഷ്യര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും മനുഷ്യന്മാരാണ് യഥാര്‍ത്ഥ വില്ലന്മാര്‍ എന്നുമാണ് താരം പറഞ്ഞത്. താരത്തിന്റെ വരാനിരിക്കുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഡൽഹിയിൽ എത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം.
'മനുഷ്യന്മാര്‍ ആണ് പ്രശ്‌നം. അവരാണ് ലോകത്തോട് ഇത് ചെയ്യുന്നത്. എന്നിട്ട് എഐയെ കുറ്റം പറയും. നമ്മള്‍ റിയാലിറ്റിയില്‍ അല്ല ജീവിക്കുന്നത്. യഥാര്‍ത്ഥമല്ലാത്തത് സോഷ്യല്‍ മീഡിയയില്‍ കാണിക്കുകയാണ് നമ്മള്‍. എന്നിട്ട് യാഥാര്‍ത്ഥ്യവുമായി ഇത് താരതമ്യം ചെയ്ത് വിഷാദത്തിലേക്ക് വീഴുന്നു. അതാണ് സത്യം. നമ്മള്‍ മറ്റൊരു യാഥാര്‍ത്ഥ്യത്തെ തിരയുകയാണ്. അതാണ് എഐ. മനുഷ്യന്‍ നിര്‍മിച്ചതും ദൈവം സൃഷ്ടിച്ചതും തമ്മില്‍ വ്യത്യാസമുണ്ട്.- ഷാഹിദ് കപൂര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
advertisement
ഇതിനോടകം നിരവധി പേരാണ് ഡീപ് ഫേക്കിന് ഇരയായത്. ആദ്യം രശ്മി മന്ദാനയുടെ വീഡിയോ ആണ് പുറത്ത് വന്നത്. ഇതിനു പിന്നാലെ നടിമാരായ കജോളിന്റെയും കത്രീന കൈഫിന്റെയും ആലിയാ ഭട്ടിന്റെയും വ്യാജ വീഡിയോകള്‍ പ്രചരിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 03, 2024 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എഐ അല്ല പ്രശ്‌നം, മനുഷ്യരാണ്'; ഡീപ് ഫെക്ക് വീഡിയോയില്‍ നടൻ ഷാഹിദ് കപൂര്‍