സഹായം ചോദിച്ചെത്തിയ സ്‌ത്രീയ്ക്ക് ഷാരൂഖിന്റെ മകള്‍ എത്ര രൂപയാണ് കൊടുത്തതെന്ന് അറിയാമോ? വീഡിയോ വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
സുഹാനയുടെ പ്രവര്‍ത്തിയ്ക്ക് ഏറെപേരാണ് കയ്യടി നല്‍കുന്നത്.
ആരാധകരുടെ പ്രിയ താരമാണ് ഷാരൂഖ് ഖാൻ. എന്നും താരത്തിന്റെ വിശേഷങ്ങൾ കേള്‍ക്കാൻ ആരാധകർക്ക് ഏറെ താൽപര്യമാണ്. താരത്തിനു നൽകുന്ന അതേ പ്രാധാന്യം മിക്കപ്പോഴും അവരുടെ കുടുംബത്തിനു നൽകാറുണ്ട്. ഇപ്പോഴിതാ
നടൻ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ അടുത്തിടെ ഒരു സ്ത്രീയെ സഹായിച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബയില്‍ നടന്ന കോയല്‍ പുരിയുടെ പുസ്‌തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാൻ അമ്മ ഗൗരി ഖാനൊപ്പം എത്തിയതായിരുന്നു സുഹാന ഖാൻ. കബീര്‍ ബേഡി തുടങ്ങി മറ്റനേകം താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തിരികെ പോകുന്നതിനിടെ ഒരു പാവപ്പെട്ട സ്‌ത്രീ സുഹാനയോട് പണം അഭ്യര്‍ത്ഥിച്ചു. ഇത് കണ്ട സുഹാന ഒരു മടിയും കൂടാതെ പണം നൽകുകയായിരുന്നു. പഴ്‌സില്‍ നിന്ന് സുഹാന ആദ്യം 500 രൂപ എടുത്ത് നല്‍കുകയും പിന്നീട് വീണ്ടും 500 രൂപ നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്. ഇതിനിടെയിൽ സുരക്ഷാ ജീവനക്കാര്‍ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുമുണ്ട്. സഹായം ലഭിച്ച സന്തോഷത്തിൽ സ്ത്രി ആഹ്ളാദിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
advertisement
advertisement
പിന്നാലെ മാദ്ധ്യമപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് സുഹാന കാറില്‍ കയറി പോവുകയും ചെയ്യുന്നു. സുഹാനയുടെ പ്രവര്‍ത്തി കണ്ട് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.സ്വര്‍ണഹൃദയമുള്ള പെണ്‍കുട്ടിയെന്നും, നല്ല പ്രവര്‍ത്തിയെന്നും, ഔദാര്യമുള്ള മനസെന്നുമൊക്കെയാണ് ഏറെപേര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ വീഡിയോയ്ക്ക് നെഗറ്റിവ് കമന്റും ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
August 12, 2023 10:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സഹായം ചോദിച്ചെത്തിയ സ്‌ത്രീയ്ക്ക് ഷാരൂഖിന്റെ മകള്‍ എത്ര രൂപയാണ് കൊടുത്തതെന്ന് അറിയാമോ? വീഡിയോ വൈറൽ