• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | അഞ്ചാം തവണയും വിവാഹിതനായി 56കാരൻ; മക്കളും പേരക്കുട്ടികളുമടക്കം കുടുംബത്തിൽ ആകെ 62 അംഗങ്ങൾ

Viral | അഞ്ചാം തവണയും വിവാഹിതനായി 56കാരൻ; മക്കളും പേരക്കുട്ടികളുമടക്കം കുടുംബത്തിൽ ആകെ 62 അംഗങ്ങൾ

താൻ അവസാനമായി ഒരിക്കൽ കൂടി വിവാഹം കഴിച്ച് നല്ല രീതിയിൽ ജീവിക്കണമെന്നാണ് മക്കളുടെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു

 • Last Updated :
 • Share this:
  ജീവിതത്തിൽ എല്ലാവർക്കും യഥാർത്ഥ സ്നേഹം കണ്ടെത്തുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ പല സാഹചര്യങ്ങൾ കൊണ്ട് വീണ്ടും വിവാഹിതരാകുന്നവർ നിരവധി പേരുണ്ട്. 11 മക്കളുള്ള 56-കാരൻ അഞ്ചാമതും വിവാഹിതനായ വാർത്ത ആണ് സാമൂഹ്യ മാധ്യമങ്ങളിൽ അടുത്തിടെ ശ്രദ്ധ നേടിയത്. ഷൗക്കത്ത് എന്ന ആളാണ് അഞ്ചാമതും വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹത്തിൽ ഏവരെയും അത്ഭുതപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. മുൻ വിവാഹങ്ങളിൽ ഇയാൾക്ക് പത്ത് പെൺമക്കളും ഒരു മകനും 40 പേരക്കുട്ടികളും 11 മരുമക്കളുമുണ്ട്. ഇതിനിടെയാണ് ഷൗക്കത്ത് കഴിഞ്ഞ വർഷം അഞ്ചാമത്തെ വിവാഹം കഴിച്ചത്. ഇയാളുടെ കുടുംബത്തിൽ ആകെ 62 അംഗങ്ങളാനുള്ളത്. പാകിസ്ഥാനിലെ ഇസ്ലാമാബാദാണ് ഷൗക്കത്തിന്റെ സ്വദേശം.

  2021 മാർച്ചിൽ ഷൗക്കത്ത് യുട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ യാസിർ ഷാമിയുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ ജീവിത കഥ പങ്കുവച്ചത്. ഇത് പിന്നീട് വൈറൽ ആയി മാറുകയായിരുന്നു. തന്റെ വിവാഹം കഴിക്കാത്ത പെൺമക്കൾ താൻ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചെന്നും ഇനി തനിച്ച് ജീവിക്കേണ്ടതില്ലെന്നും ആണ് ഇയാൾ പറഞ്ഞത്. കൂടാതെ ഷൗക്കത്തിന്റെ എട്ട് പെൺമക്കളും അദ്ദേഹത്തിന്റെ ഏക മകനും ഇയാളുടെ അഞ്ചാമത്തെ വിവാഹത്തിന് മുമ്പ് വിവാഹിതരായിരുന്നു .തന്റെ രണ്ട് അവിവാഹിതരായ പെൺമക്കൾ തന്നെ വീണ്ടും ഒരു വിവാഹത്തിന് നിർബന്ധിച്ചതിന്റെ കാരണവും അയാൾ വ്യക്തമായി. താൻ അവസാനമായി ഒരിക്കൽ കൂടി വിവാഹം കഴിച്ച് നല്ല രീതിയിൽ ജീവിക്കണമെന്നാണ് മക്കളുടെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.

  'ചെക്കൻ ഐഐടിയിൽ പഠിച്ചതാവണം; സഹോദരങ്ങള്‍ രണ്ടില്‍ കൂടുതല്‍ പാടില്ല'; യുവതിയുടെ പരസ്യം വൈറൽ


  തന്റെ പെൺമക്കളുടെ വിവാഹദിനത്തിൽ തന്നെ ആയിരുന്നു ഷൗക്കത്ത് തന്റെ അഞ്ചാമത്തെ വിവാഹം കഴിച്ചത്. ഇത്രയും വലിയ ഒരു കുടുംബത്തിലേക്ക് വന്നതിൽ സന്തോഷവതിയാണെന്നായിരുന്നു വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഷൗക്കത്തിന്റെ അഞ്ചാം ഭാര്യയുടെ പ്രതികരണം. ഇതിനിടയ്ക്ക് ഭക്ഷണത്തിന് മുഴുവൻ വീട്ടുകാരും എത്ര റൊട്ടികൾ കഴിക്കും എന്നുവരെ ഭാര്യ തിരക്കിയിരുന്നത്രേ. മുഴുവൻ കുടുംബാംഗങ്ങൾക്കുമായി 124 റൊട്ടികൾ ഉണ്ടാക്കണം എന്നായിരുന്നു അപ്പോൾ അയാൾ തമാശ രൂപേണ പറഞ്ഞത്.

  അടുത്തിടെ സൗദി അറേബ്യയിൽ 63-കാരനായ ഒരാൾ 53 തവണ വിവാഹം കഴിച്ച വാർത്തയും പുറത്തുവന്നിരുന്നു. "ഞാൻ ആദ്യമായി വിവാഹം കഴിച്ചപ്പോൾ, എനിക്ക് സന്തോഷവും കുട്ടികളും ഉള്ളതിനാൽ ഒന്നിൽ കൂടുതൽ സ്ത്രീകളെ വിവാഹം കഴിക്കാൻ ഞാൻ പദ്ധതിയിട്ടിരുന്നില്ല." അബു അബ്ദുല്ല എന്നയാൾ എംബിസിയോട് പറഞ്ഞു.

  എന്നാൽ തന്നേക്കാൾ ആറ് വയസ്സ് കൂടുതലുള്ള ഭാര്യയുമായുള്ള വഴക്കുകൾ അയാളെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചു. അധികം വൈകാതെ ഭാര്യമാർ തമ്മിൽ പരസ്പരം പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അപ്പോഴാണ് അദ്ദേഹം തുടർച്ചയായി രണ്ട് സ്ത്രീകളെക്കൂടി വിവാഹം കഴിച്ചത്. തുടർന്ന് ആദ്യത്തെ രണ്ട് പേരിൽ നിന്ന് വിവാഹമോചനം നേടി. ഒടുവിൽ തനിക്ക് സന്തോഷം നൽകുന്ന ഒരാളെ കണ്ടെത്താൻ നിരവധി വിവാഹങ്ങളിലൂടെ അയാൾക്ക് ദശാബ്ദങ്ങൾ തന്നെ വേണ്ടി വന്നു.
  Published by:Arun krishna
  First published: