'ജനം എന്ത് കരുതുമെന്ന് ചിന്തിക്കേണ്ട; ഹൃദയം പറയുന്നതെന്തോ അത് ചെയ്യുക; വിവാഹ ട്രോളുകളോട് പ്രതികരിച്ച് ശുഐബ് മാലിക്
- Published by:Sarika KP
- news18-malayalam
Last Updated:
വിവാഹ ട്രോളുകളോട് പ്രതികരിച്ച് ഷോയിബ് മാലിക്
ടെന്നീസ് ഇതിഹാസം സാനിയ മിർസയുമായുളള (Sania Mirza) വിവാഹമോചന വാർത്ത പടരുന്നതിനിടെയാണ് പാക് നടി സന ജാവേദിനെ ക്രിക്കറ്റ് താരം ഷോയിബ് മാലിക് വിവാഹം ചെയ്തുവെന്ന വാർത്ത പുറത്ത് വരുന്നത് (Shoaib Malik). ഷോയിബ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് രംഗത്ത് എത്തിയത്. ഷോയിബ് മാലിക്കിന്‍റെ മൂന്നാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് പിന്നാലെ രൂക്ഷമായ ട്രോളുകളാണ് ഷോയിബും ഭാര്യയും നേരിടേണ്ടിവരുന്നത്.
advertisement
എന്നാൽ ഇപ്പോഴിതാ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാലിക്. ശബ്ദസന്ദേശത്തിലൂടെയാണ് താരത്തിന്റെ മറുപടി. ഒരു പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ഷുഐബിന്റെ വാക്കുകള്‍. നിങ്ങളുടെ ഹൃദയം എന്തു പറയുന്നുവോ അത് ചെയ്യുക. ആളുകള്‍ എന്ത് പറയുന്നുവെന്നതിനെ കാര്യമാക്കരുതെന്ന അര്‍ഥത്തിലാണ് ഷുഐബിന്റെ വാക്കുകള്‍.
'നിങ്ങളുടെ ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്. ജനം എന്ത് ചിന്തിക്കുമെന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്താല്‍ പോലും, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ടുപോവുക. ചിലപ്പോള്‍ അതിന് പത്തോ ഇരുപതോ വര്‍ഷമെടുത്തെന്നിരിക്കും. 20 വര്‍ഷത്തിനുശേഷം നിങ്ങള്‍ക്ക് മനസ്സിലായാല്‍, മുന്നോട്ടുപോയി അത് ചെയ്യുക' - ഷോയിബിന്റെ വാക്കുകള്‍.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 31, 2024 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ജനം എന്ത് കരുതുമെന്ന് ചിന്തിക്കേണ്ട; ഹൃദയം പറയുന്നതെന്തോ അത് ചെയ്യുക; വിവാഹ ട്രോളുകളോട് പ്രതികരിച്ച് ശുഐബ് മാലിക്