അമേരിക്കയില്‍ റോഡിൽ വാൾ വീശിയ സിഖ് യുവാവിനെ പോലീസ് വെടിവെച്ച് കൊന്നു; വീഡിയോ പുറത്ത്

Last Updated:

പോലീസ് സംഭവസ്ഥലത്തേക്ക് എത്തുന്നതും സിംഗിനോട് ആയുധം താഴെ വയ്ക്കാനും നിരവധി തവണ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും

വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
അമേരിക്കന്‍ നഗരമായ ലോസ് ആഞ്ചിലിസില്‍ 35കാരനായ സിഖ് വംശജനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. തിരക്കേറിയ നഗരത്തിൽ വാഹനങ്ങൾ ഓടുന്നതിനിടെ വടിവാൾ വീശിയയാളെയാണ് പോലീസ് വെടിവെച്ച് വീഴ്ത്തിയത്. പോലീസ് ഇയാൾക്കുനേരെ വെടിവയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.
ഈ വര്‍ഷം ജൂലൈ 13ന് രാവിലെയാണ് സംഭവം നടന്നത്. ഫിഗുറോവ സ്ട്രീറ്റിന്റെയും ഒളിമ്പിക് ബൗലേവയുടെയും തിരക്കേറിയ കവലയിലാണ് സംഭവം നടന്നത്. ഒരാള്‍ വടിവാള്‍ വീശി ട്രാഫിക് തടയുന്നതായി നിരവധി പേര്‍ പോലീസിനെ വിളിച്ച് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതുവഴി കടന്നുപോകുന്നവരെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായും ആളുകളുടെ അടുത്തേക്ക് ഓടിയെത്തിയതായും അവര്‍ പറഞ്ഞു. ഇയാളെ കണ്ടിട്ട് ഇന്ത്യക്കാരനെ പോലെയുണ്ടെന്നും അവര്‍ പോലീസിനെ വിളിച്ചറിച്ചു.
അര്‍കാഡിയയില്‍ താമസിക്കുന്ന സിഖ് വംശജനായ ഗുര്‍പ്രീത് സിംഗാണ് ഇയാളെന്ന് പോലീസ് തിരിച്ചറിഞ്ഞു. നീലത്തലപ്പാവ് ധരിച്ച ഇയാള്‍ വലിയ മൂർച്ചയേറിയ ഒരു ആയുധം വീശിക്കൊണ്ട് പരമ്പരാഗത സിഖ് ആയോധനകലയായ ഗഡ്ക അവതരിപ്പിക്കുന്നതായി തോന്നിയെന്ന് ലോസ് ആഞ്ചിലിസ് പോലീസ് അറിയിച്ചു. ഇയാള്‍ കൈയ്യിലുള്ള ആയുധം ഉപയോഗിച്ച് സ്വന്തം നാവ് മുറിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
ലോസ് ഏഞ്ചിലിസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ(എൽഎപിഡി) മാധ്യമ വിഭാഗം സംഭവത്തെക്കുറിച്ച് പത്രക്കുറിപ്പ് പുറത്തിറക്കി. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വരെ സമയമെടുത്തേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസ് സംഭവസ്ഥലത്തേക്ക് എത്തുന്നതും സിംഗിനോട് ആയുധം താഴെ വയ്ക്കാനും നിരവധി തവണ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. എന്നാല്‍ ഇതിന് പകരം സിംഗ് തന്റെ കാറിനടുത്തേക്ക് നീങ്ങിയശേഷം അതിനുള്ളില്‍ നിന്ന് വെള്ളക്കുപ്പിയെടുത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ എറിയുന്നത് കാണാന്‍ കഴിയും. പിന്നെ വാഹനത്തിലെ ഡ്രൈവര്‍ സീറ്റിലിരുന്ന് ആയുധം പുറത്തേക്ക് കാണിച്ചുകൊണ്ട് വാഹനം ഓടിച്ചുപോയി.
advertisement
ഇവിടെ വീണ്ടും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. കൈയ്യിലുള്ള വടിവാള്‍ താഴെയിടാന്‍ സിംഗിനോട് പോലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇത് അനുസരിക്കാതെ സിംഗ് തന്റെ ഡോഡ്ജ് ചലഞ്ചറില്‍ തിരിച്ചെത്തിയ ശേഷം ഒരു വെള്ളക്കുപ്പി എടുത്ത് ഉദ്യോഗസ്ഥര്‍ക്ക് നേരെ വീണ്ടും എറിഞ്ഞു. ഇതിന് ശേഷം ഇയാള്‍ തന്റെ ഡോഡ്ജ് ചലഞ്ചറില്‍ കയറി അത് ഫിഗുവേറ സ്ട്രീറ്റിലേക്ക് ഓടിച്ചു പോയി. ഈ സമയം ഡ്രൈവറുടെ സീറ്റിനരികിലെ ജനാലയിലൂടെ വടിവാള്‍ വീശുകയും ചെയ്തു.
ഇതിന് ശേഷം സിംഗ് വാഹനം നിറുത്തുകയും വാഹനത്തിന്റെ പുറത്തിറങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്താൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം പോലീസ് വെടിവെക്കുകയായിരുന്നു. ''വെടിവെച്ചിട്ടുണ്ട്. ഓഫീസര്‍ക്ക് സഹായം ആവശ്യമുണ്ട്,'' വീ!ഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഉടന്‍ തന്നെ കൈയ്യിലുണ്ടായിരുന്ന വടിവാള്‍ സിംഗ് താഴെയിടുകയും അയാള്‍ നിലത്ത് വീഴുകയും ചെയ്തു.
advertisement
പോലീസ് ഉടന്‍ തന്നെ മെഡിക്കല്‍ സഹായം തേടുകയും സിംഗിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജൂലൈ 17ന് മരണമടഞ്ഞു. സംഭവസ്ഥലത്തുനിന്ന് സിംഗ് ആക്രമണം നടത്തിയതെന്ന് കരുതുന്ന വടിവാള്‍ കണ്ടെടുത്തു.
സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ സിംഗിനെ വെടിവെച്ചിട്ടത് തങ്ങളുടെ വകുപ്പിന്റെ നയത്തിന് അനുസൃതമാണോയെന്നത് സംബന്ധിച്ച് ഇതുവരെയും നിഗമനത്തില്‍ എത്തിയിട്ടില്ലെന്ന് എൽഎപിഡി അറിയിച്ചു. ''അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ഇപ്പോഴുമുള്ളത്. ഇത് പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വരെ സമയമെടുത്തേക്കാം. അധികമായ തെളിവുകള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യുമ്പോള്‍ ഞങ്ങളുടെ നിഗമനത്തില്‍ മാറ്റം വന്നേക്കാം,'' ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമേരിക്കയില്‍ റോഡിൽ വാൾ വീശിയ സിഖ് യുവാവിനെ പോലീസ് വെടിവെച്ച് കൊന്നു; വീഡിയോ പുറത്ത്
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement