advertisement

അത്യാധുനിക സൗകര്യങ്ങളോടെ ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് പുതിയ മന്ദിരം

Last Updated:

കിഫ്ബി, എംഎൽഎ ആസ്തി വികസന ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൻ്റെ പുതിയ മന്ദിരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

Chemancherry Sub-Registrar Office
Chemancherry Sub-Registrar Office
ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ശിലാഫലകം എംഎൽഎ അനാച്ഛാദനം ചെയ്തു. കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും അന്തരിച്ച കാനത്തിൽ ജമീല എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്.
കെട്ടിടം നിൽക്കുന്ന 16.6 സെൻ്റ് സ്ഥലം 2009-ൽ പഞ്ചായത്ത് ഭരണ സമിതി വില കൊടുത്തു വാങ്ങിയതായിരുന്നു. സ്‌ഥലം പിന്നീട് രജിസ്ട്രേഷൻ വകുപ്പിനു കൈമാറിയാണ് കെട്ടിട നിർമാണം തുടങ്ങിയത്. ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി ഷിനിലേഷ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിൻദാസ്, തസ്ലീന കബീർ, സി വിജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ഗീത, കെ ശ്രീജ, രജിസ്ടേഷൻ ജോയിൻ്റ് ഇൻസ്പെക്ടർ ജനറൽ സാജൻകുമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കെ മധു പിഡബ്ല്യുഡി ബിൽഡിംഗ്‌സ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ പി ഷാനിത് തുടങ്ങിയവർ സംസാരിച്ചു. മുൻ എംഎൽഎമാരായ പി വിശ്വൻ, കെ ദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
അത്യാധുനിക സൗകര്യങ്ങളോടെ ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് പുതിയ മന്ദിരം
Next Article
advertisement
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
  • തമിഴ് ടെലിവിഷൻ താരമായ സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 36-ാം വയസ്സിൽ നടിയുടെ ദാരുണ അന്ത്യം തമിഴ് സിനിമാലോകത്ത് വലിയ ദുഃഖം സൃഷ്ടിച്ചു

  • മരണത്തിന് മുൻപ് ഭർത്താവുമായി തർക്കം ഉണ്ടായതും മാനസിക സമ്മർദവും മരണത്തിൽ പങ്ക് വഹിച്ചതായി സംശയം

View All
advertisement