S S Rajamouli | 'സംവിധാനം മാത്രമല്ല, ഡാൻസും ഇവിടെ സെയ്ഫാണ്'; എസ് എസ് രാജമൗലിയുടെ ഡാൻസ് വൈറലാകുന്നു
- Published by:Sneha Reghu
- news18-malayalam
Last Updated:
മഹേഷ്ബാബു നായകനായെത്തുന്ന എസ്എസ്എംബി 29-ആണ് രാജമൗലിയുടെ പുതിയ ചിത്രം
ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് എസ് എസ് രാജമൗലി (S S Rajamouli ). ബ്രഹ്മാണ്ഡ സിനിമകൾ തീർക്കുന്ന എസ്എസ് രാജമൗലിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒരു വിവാഹ വേദിയിൽ ഭാര്യയ്ക്കൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുന്ന രാജമൗലിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
രാജമൗലിയുടെ അനന്തരവൻ സിംഹയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിലാണ് രാജമൗലി ഭാര്യയ്ക്കൊപ്പം ചടുലമായ നൃത്തം ചെയ്യുന്നത്. ഇതിന്റെ വീഡിയോ നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞത്. ഇതിന് പിന്നാലെ നിരവധി ആരാധകരാണ് രാജമൗലിയുടെ നൃത്തത്തെ പ്രശംസിച്ചത്.
SS Rajamouli🕺 pic.twitter.com/nA0oMfSSnm
— Manobala Vijayabalan (@ManobalaV) December 14, 2024
എന്ത് രസമായിട്ടാണ് രാജമൗലി നൃത്തം ചെയ്യുന്നതെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. കഥകളെഴുതാനും സംവിധാനം ചെയ്യാനും കഴിയുന്ന രാജമൗലിക്ക് ഇത്തരത്തിലൊരു ഹിഡെൻ ടാലന്റ് ഉണ്ടായിരുന്നോ?, നന്നായിട്ട് നൃത്തം ചെയ്യുന്നു... എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.
advertisement
മഹേഷ്ബാബു നായകനായെത്തുന്ന എസ്എസ്എംബി 29-ആണ് രാജമൗലിയുടെ പുതിയ ചിത്രം. ആഫ്രിക്കൻ കാടുകളിലാണ് സിനിമയുടെ ചിത്രീകരണമെന്നും 1000 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നുമുള്ള റിപ്പോള്ളുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 15, 2024 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
S S Rajamouli | 'സംവിധാനം മാത്രമല്ല, ഡാൻസും ഇവിടെ സെയ്ഫാണ്'; എസ് എസ് രാജമൗലിയുടെ ഡാൻസ് വൈറലാകുന്നു









