'നന്ദി; അവളെ തിരികെ കിട്ടി'; കാണാതെപോയ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തിയെന്ന് സണ്ണി ലിയോണി
- Published by:Sarika KP
- news18-malayalam
Last Updated:
കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം തരുമെന്ന് താരം വാക്കുനൽകിയിരുന്നു
മുംബൈ: കുറച്ച് മണിക്കൂറുകൾക്ക് മുൻപ് എല്ലാവരുടെയും സഹായം വേണമെന്ന നടി സണ്ണി ലിയോണിയുടെ പോസ്റ്റ് സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. തന്റെ വീട്ടുജോലിക്കാരിയുടെ 9 വയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് വൻ തുക പാരിതോഷിക നൽകാമെന്നും പറഞ്ഞ താരത്തിന്റെ പോസ്റ്റാണ് വൈറലായത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം സഹായ അഭ്യർത്ഥന നടത്തിയത്. എന്നാൽ ഇപ്പോഴിതാ മണിക്കൂറുകൾക്ക് ശേഷം നന്ദി പറഞ്ഞ താരത്തിന്റെ പോസ്റ്റാണ് സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്.
advertisement
കുട്ടിയെ കണ്ടെത്തി എന്ന പറഞ്ഞായിരുന്നു പോസ്റ്റ്. സണ്ണി തന്നെയാണ് പെൺകുട്ടിയെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സോഷ്യൽമീഡിയയിൽ പങ്കിട്ടത്. കണ്ടെത്തി… ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പോലീസിന് വളരെയധികം നന്ദി അറിയിക്കുന്നു.
advertisement
24 മണിക്കൂറുകൾക്ക് ശേഷം അനുഷ്കയെ ഞങ്ങൾക്ക് തിരികെ ലഭിച്ചു. പോസ്റ്റ് ഷെയർ ചെയ്ത് കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വൈറലാക്കിയ വെൽവിഷേസ് അടക്കമുള്ള എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നുവെന്നാണ് സണ്ണി ലിയോണി സന്തോഷം പങ്കിട്ട് കുറിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 09, 2023 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നന്ദി; അവളെ തിരികെ കിട്ടി'; കാണാതെപോയ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തിയെന്ന് സണ്ണി ലിയോണി