Swasika |'രാം ചരണിന്റെ അമ്മയായി അഭിനയിക്കാൻ എന്നെ വിളിച്ചു'; ഞെട്ടിപ്പോയെന്ന് സ്വാസിക
- Published by:Sneha Reghu
- news18-malayalam
Last Updated:
കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ സെലക്ടീവ് അല്ലെന്ന് സ്വാസിക പറഞ്ഞു
മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരു പോലെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറിയതോടെ തെന്നിന്ത്യൻ ഭാഷകളിലുള്ളവരും നടിയെ ശ്രദ്ധിക്കാൻ തുടങ്ങി. ലബ്ബർ പന്ത് എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രത്തിലൂടെ കരിയറിന്റെ അടുത്ത തലത്തിലേക്ക് കടന്നിരിക്കുകയാണ് നടി.
ലബ്ബർ പന്തിന് ശേഷം തുടർച്ചയായി മികച്ച കഥാപാത്രങ്ങൾ നടിക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ, തെലുങ്കിൽ നിന്നും ലഭിച്ച വലിയൊരു അവസരത്തെ കുറിച്ചും എന്നാൽ, താൻ അതു വേണ്ടെന്ന് വെക്കാനുള്ള കാരണം എന്താണെന്ന് പറയുകയാണ് സ്വാസിക വിജയൻ. ഒരു അഭിമുഖത്തിനിടെയായിരുന്നു നടിയുടെ തുറന്നു പറച്ചിൽ.
രാം ചരണിന്റെ അമ്മയായി അഭിനയിക്കാൻ വിളിച്ചെന്നാണ് നടി പറയുന്നത്. തെലുങ്കിലെ വലിയ സിനിമയായ പെഡ്ഡിയിലേക്കാണ് വിളിച്ചത്. വലിയൊരു ബജറ്റിലുള്ള സിനിമയ്ക്കുവേണ്ടിയാണ് വിളിച്ചത്. എന്നാൽ, താൻ നോ പറഞ്ഞെന്നും താൻ ചെയ്താൽ എങ്ങനെ വരുമെന്ന് അറിയാത്തതിനാലാണ് നോ പറഞ്ഞതെന്നും സ്വാസിക പറഞ്ഞു.
advertisement
വലിയ ചിത്രമായിരുന്നു അത്. എന്നാലും ഞാൻ ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ എനിക്ക് രാം ചരണിന്റെ അമ്മയാകേണ്ട ആവശ്യമില്ല. അതിനാൽ നോ പറഞ്ഞു. ആവശ്യം വരികയാണെങ്കിൽ നോക്കാമെന്നും സ്വാസിക പറഞ്ഞു. തുടർച്ചയായി തനിക്ക് അമ്മ വേഷങ്ങൾ വരുന്നുണ്ടെന്നും അതിൽ ഞെട്ടിപ്പോയത് രാം ചരണിന്റെ അമ്മയായിട്ട് വിളിച്ചപ്പോഴാണെന്നും നടി കൂട്ടിച്ചേർത്തു.
കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ താൻ സെലക്ടീവ് അല്ലെന്നും ലബ്ബർ പന്ത് എന്ന സിനിമയിലേക്ക് എത്തുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും സ്വാസിക അഭിമുഖത്തിൽ പറഞ്ഞിരുന്നു. സൂരി നായകനായ മാമൻ എന്ന സിനിമയിലെ വേഷം താനായിട്ട് തെരഞ്ഞെടുത്തതല്ലെന്നും നടി വ്യക്തമാക്കന. ലബ്ബർ പന്തിന്റെ സംവിധായകനും മാമൻ്റെ സംവിധായകനും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹം ലബ്ബർ പന്ത് കണ്ട് തന്നെ വിളിച്ചു. കഥ കേട്ടപ്പോൾ ചെയ്യാമെന്ന് കരുതിയെന്നും നടി കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 25, 2025 4:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Swasika |'രാം ചരണിന്റെ അമ്മയായി അഭിനയിക്കാൻ എന്നെ വിളിച്ചു'; ഞെട്ടിപ്പോയെന്ന് സ്വാസിക