'ഞാനിപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്'; തമന്നയുടെ പഴയ വീഡിയോ കണ്ട് വിശ്വസിക്കാനാതെ ആരാധകർ
- Published by:Sarika KP
- news18-malayalam
Last Updated:
പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്നും തമന്നയെ വീഡിയോയില്‍ പറയുന്നുണ്ട്.
മികച്ച അഭിനയംകൊണ്ടും ഗ്ലാമർ കൊണ്ടും ആരാധകരുടെ ഇഷ്ടം നേടിയ തെന്നിന്ത്യൻ നടിയാണ് തമന്ന ഭാട്യ. അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ സെലക്ട് ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തുന്ന താരമാണ് തമന്ന. ഇതിനോടകം തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിൽ തമന്ന വേഷമിട്ടു കഴിഞ്ഞു. 15-ാം വയസിലാണ് താരം സിനിമയിൽ ആഭിനയിക്കാൻ തുടങ്ങിയത്. ഹിന്ദി സിനിമയിലൂടെയായിരുന്ന സിനിമയിലേക്കുള്ള അരങ്ങേറ്റം. ചാന്ദ് സാ റോഷന്‍ ചെഹ്‍രാ എന്ന ഹന്ദി ചിത്രത്തിലൂടെ 15-ാം വയസിലാണ് തമന്ന എത്തുന്നത്. പിന്നീട് ഇങ്ങോട്ടേക്ക് നല്ല വേഷങ്ങൾ സെലക്ട് ചെയ്യാൻ താരം പ്രത്യേകം ശ്രദ്ധിച്ചു. പലപ്പോഴും താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പഴയ ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
ചാന്ദ് സാ റോഷന്‍ ചെഹ്‍രാ എന്ന ഹന്ദി ചിത്രത്തിന്റെ റിലീസിന് മുന്‍പുള്ള തമന്നയുടെ ഒരു ലഘു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്ന് പറയുന്ന തമന്നയെ വീഡിയോയില്‍ കാണാം.
‘‘ഞാനിപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണ്. 2005 ല്‍ ഞാന്‍ പത്താം ക്ലാസ് പരീക്ഷ എഴുതും. പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസായിരുന്നു പ്രായം. ഇപ്പോള്‍ പത്താംക്ലാസ് പൂര്‍ത്തിയാകാറായി.’’– വിഡിയോയിൽ തമന്ന പറയുന്നു.
advertisement
advertisement
താരത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഈ പ്രായത്തിൽ ഇത്രയും പക്വതയാര്‍ന്ന ശബ്ദമോ എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ ഇത് ഫേക്ക് വീഡിയോ ആണ് എന്നും കനന്റ ചെയ്തു. 15 വയസ്സുകാരിയാണെന്ന് തോന്നില്ലെന്നും 21 വയസ്സ് തോന്നിക്കുമെന്നായിരുന്നു ചിലരുടെ അഭിപ്രായം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 13, 2023 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാനിപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്'; തമന്നയുടെ പഴയ വീഡിയോ കണ്ട് വിശ്വസിക്കാനാതെ ആരാധകർ