മദ്യപിച്ച് ലക്കുകെട്ട വാച്ച്മാന്‍ കിടന്നുറങ്ങിയത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഴിക്കാനുള്ള ചോറിൽ കാല് വെച്ച്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഉത്തരവാദിത്വമില്ലാതെ പെരുമാറിയ വാച്ച്മാനോട് സോഷ്യൽ മീഡിയ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്
വീടുകളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത്. ഇവർ ഡ്യൂട്ടിക്കിടയിൽ ഉറങ്ങുന്നത് വലിയ ഉത്തരവാദിത്വ ലംഘനമായാണ് കണക്കാക്കുന്നത്. തെലങ്കാനയിൽ പ്രവർത്തിക്കുന്ന കോളേജിലെ ഒരു വാച്ചമാന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. തെലങ്കാനയിലെ ഇസ്മായിൽഖാൻ പേട്ടയിൽ സ്ഥിതി ചെയ്യുന്ന ഒരു പോളിടെക്‌നിക്ക് കോളേജിലെ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ വിദ്യാർഥികൾക്കായി തയ്യാറാക്കി വെച്ച ചോറ് നിറച്ച പാത്രത്തിനുള്ളിൽ കാല് വെച്ച് ഉറങ്ങുന്ന വാച്ച്മാന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദ്യാർഥികൾ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുമായിരുന്നു. വളരെ വേഗമാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തുടർന്ന് വിഷയത്തിൽ കോളേജ് അധികാരികൾ വേഗത്തിൽ ഇടപെടുകയും വാച്ച്മാനെതിരെ നടപടി എടുക്കുകയുമായിരുന്നു.
A watchman at the Government #PolytechnicCollege hostel in #Ismailkhanpet created an outrage after he allegedly slept with his leg inside the #ricevessel while #drunk.#Students, who arrived at the dining hall for dinner on Wednesday night, found the #watchman in… pic.twitter.com/3efm0Fbqs7
— NewsMeter (@NewsMeter_In) November 14, 2025
advertisement
കോളേജിലെ വാച്ച്മാനായ ചന്ദ്രശേഖർ എന്നയാളാണ് വേവിച്ച ചോറ് നിറച്ച പാത്രത്തിനുള്ളിൽ കാല് വെച്ച് കിടന്നുറങ്ങിയത്. ഇത് കോളേജ് അധികൃതരിലും വിദ്യാർഥികളിലും വലിയ ഞെട്ടലുണ്ടാക്കി. മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങുന്നതിനാൽ മാറ്റ് തൊഴിലാളികൾക്ക് ഇയാളെ വേഗത്തിൽ ഉണർത്താനും കഴിഞ്ഞില്ലെന്ന് ഡെക്കാൺ ക്രോണിക്കിളിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇയാൾ കാലുവെച്ച് കിടന്നുറങ്ങിയ പാത്രത്തിലെ ചോറ് മുഴുവൻ നശിപ്പിച്ചു കളഞ്ഞു. വാച്ച്മാനെ ഈ അവസ്ഥയിൽ കണ്ടെത്തിയ വിദ്യാർഥികൾ വിവരം ഭക്ഷണമുണ്ടാക്കുന്നയാളെ അറിയിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതോടെ ജില്ലാ കളക്ടർ പ്രവീണ വിഷയത്തിൽ വേഗത്തിൽ ഇടപെടുകയും ഇയാളെ ജോലിയിൽ നിന്ന് മാറ്റാൻ ഉത്തരവിടുകയുമായിരുന്നു.
advertisement
പ്രതികരിച്ച് സോഷ്യൽ മീഡിയയും
ഉത്തരവാദിത്വമില്ലാതെ പെരുമാറിയ വാച്ച്മാനോട് സോഷ്യൽ മീഡിയ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിടുകയല്ലാതെ മറ്റൊരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന് ഒരാൾ പറഞ്ഞു. ഹോസ്റ്റലുകളിൽ എപ്പോഴും നിരീക്ഷണവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ജീവനക്കാരും ആവശ്യമാണെന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നതെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു.
ഹോസ്റ്റലുകളിലെ ഭക്ഷ്യസുരക്ഷയെയും തൊഴിലാളികളുടെ പെരുമാറ്റത്തെയും കുറിച്ച് ഈ വീഡിയോ വലിയ ആശങ്കയുയർത്തി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
November 15, 2025 1:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മദ്യപിച്ച് ലക്കുകെട്ട വാച്ച്മാന്‍ കിടന്നുറങ്ങിയത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഴിക്കാനുള്ള ചോറിൽ കാല് വെച്ച്


