'നാട്ടു നാട്ടു' താളത്തിനൊപ്പം ടെസ്ല കാറുകളുടെ ലൈറ്റ് ഷോ; വൈറലായി വീ‍ഡിയോ

Last Updated:

നാട്ടു നാട്ടു ഗാനവുമായി ബന്ധപ്പെട്ട പുതിയ വീഡിയോ ആണ് ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. പാട്ടിന്റെ താളത്തിനനുസരിച്ച് ടെസ്ല കാറുകളുടെ ലൈറ്റ് ഷോ ആണ് പുത്തൻ തരംഗം തീർക്കുന്നത്

ആർആർആറിലെ ‘നാട്ടു നാട്ടു’ ഗാനം തരംഗം തീർത്തത് ഇന്ത്യയിൽ മാത്രമല്ല. ലോകമെമ്പാടുമുള്ള ജനങ്ങളെ കീഴടക്കാനുള്ള മാന്ത്രികത ആ പാട്ടിനുണ്ടെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. ഓസ്കർ അവാർഡ് നേടിയ നാട്ടു നാട്ടു ഉയർത്തിവിട്ട അലയൊലി ഇനിയും അവസാനിച്ചിട്ടില്ല.
നാട്ടു നാട്ടു ഗാനവുമായി ബന്ധപ്പെട്ട പുതിയ വീഡിയോ ആണ് ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. പാട്ടിന്റെ താളത്തിനനുസരിച്ച് ടെസ്ല കാറുകളുടെ ലൈറ്റ് ഷോ ആണ് പുത്തൻ തരംഗം തീർക്കുന്നത്.
ആർആർആർ സിനിമിയുടെ അണിയറക്കാർ തന്നെയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒരുമിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ ഒട്ടേറെ ടെസ്ല കാറുകൾ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്നത് കാണാം. കാറുകളുടെ ഹെഡ് ലൈറ്റ് പാട്ടിന്റെ താളത്തിനൊപ്പം മിന്നിത്തിളങ്ങുന്നതും അണയുന്നതും വീഡിയോയില്‍ കാണാം.
advertisement
അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നിന്നുള്ളതാണ് വീഡിയോ.
വീഡിയോ കാണാം
advertisement
ഇതിനോടകം അരലക്ഷംപേർ വീഡിയോ കണ്ടുകഴിഞ്ഞു.
https://youtu.be/OsU0CGZoV8E
എം എം കീരവാണിയാണ് നാട്ടു നാട്ടുവിന് ഈണം നൽകിയത്. വരികൾ എഴുതിയത് ചന്ദ്രബോസും. ജൂനിയര്‍ എൻടിആറും രാം ചരണും കൂടി തകർത്തഭിനയിച്ച ഗാനം ഗോൾഡൻ ഗ്ലോബ്, ഓസ്കർ പുരസ്കാരങ്ങൾ നേടുംമുൻപേ തന്നെ തരംഗമായി മാറിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നാട്ടു നാട്ടു' താളത്തിനൊപ്പം ടെസ്ല കാറുകളുടെ ലൈറ്റ് ഷോ; വൈറലായി വീ‍ഡിയോ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement