അശ്ശീല വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചു; സുന്ദരിക്ക് കിരീടം നഷ്ടപ്പെട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
ബേബി എന്നറിയപ്പെടുന്ന സുഫാനി സെക്‌സ് ടോയ് ഉപയോഗിക്കുന്നതും ഇ-സിഗരറ്റ് വലിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അടിവസ്ത്രം ധരിച്ച് അവര്‍ നൃത്തം ചെയ്യുന്ന വീഡിയോയും പ്രചരിച്ചവയുടെ കൂട്ടത്തിലുണ്ട്
അശ്ശീല വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് തായ് സുന്ദരിക്ക് കിരീടം നഷ്ടപ്പെട്ടു. തായ്ലൻഡിൽ നടന്ന സൗന്ദര്യ മത്സരത്തിൽ മിസ് ഗ്രാൻഡ് സുന്ദരി പട്ടം ചൂടി ഒരു ദിവസത്തിനുശേഷമാണ് അശ്ശീല വീഡിയോ പ്രചരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘാടകര്‍ പദവി എടുത്തുകളഞ്ഞത്. തായ് സുന്ദരി സുഫാനി നോയ്‌നോന്തോങ്ങിനാണ് തന്റെ കിരീടം നഷ്ടമായത്.
സെപ്റ്റംബര്‍ 20-നാണ് ഇവര്‍ തായ് പ്രവിശ്യ സൗന്ദര്യമത്സരമായ മിസ് ഗ്രാന്‍ഡ് പ്രാചുവാപ് ഖിരി ഖാന്‍-2026-ൽ കിരീടം നേടിയതെന്ന് ന്യൂ സ്‌ട്രെയിറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2026-ലെ തായ്‌ലന്‍ഡ് ദേശീയ മിസ് ഗ്രാന്‍ഡ് മത്സരത്തില്‍ അവര്‍ മത്സരിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഖിരി ഖാന്‍-2026 കിരീടം ചൂടിയതിനു പിന്നാലെയാണ് അവരുടെ അശ്ശീല വീഡിയോകള്‍ പ്രചരിക്കുന്നതായി സംഘാടകര്‍ കണ്ടെത്തിയത്.
ബേബി എന്നറിയപ്പെടുന്ന സുഫാനി സെക്‌സ് ടോയ് ഉപയോഗിക്കുന്നതും ഇ-സിഗരറ്റ് വലിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അടിവസ്ത്രം ധരിച്ച് അവര്‍ നൃത്തം ചെയ്യുന്ന വീഡിയോയും പ്രചരിച്ചവയുടെ കൂട്ടത്തിലുണ്ട്. അവരുടെ ഓണ്‍ലിഫാന്‍സ് പേജ് ഇപ്പോഴും സജീവമാണ്.
advertisement
സംഭവത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 21-ന് മിസ് ഗ്രാന്‍ഡ് തായ്‌ലന്‍ഡ് മത്സര കമ്മിറ്റി സുഫാനിയുടെ കിരീട പദവി എടുത്തുകളഞ്ഞു. സുഫാനിയുടെ പ്രവൃത്തികള്‍ മത്സരത്തിന്റെ ആവേശവുമായി പൊരുത്തപ്പെടുന്നില്ലെന്നും 2026-ലെ മിസ് ഗ്രാന്‍ഡ് പ്രചുവാപ് ഖിരി ഖാന്‍ മത്സരാര്‍ത്ഥികള്‍ പാലിക്കേണ്ട മനോഭാവത്തിനും തത്വങ്ങള്‍ക്കും വിരുദ്ധമായ ചില പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയെന്നും മത്സര കമ്മിറ്റി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇതേത്തുടർന്ന് കിരീട പദവി നീക്കം ചെയ്യുകയാണെന്നും കമ്മിറ്റി അറിയിച്ചു.
അശ്ശീല ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ചതായി പിന്നീട് സുഫാനി തന്നെ തുറന്നുസമ്മതിച്ചു. കിടപ്പുരോഗിയായ അമ്മയെ നോക്കാനും തനിക്കും വേണ്ടിയാണ് ഇത് ചെയ്തതെന്നും അവര്‍ പറഞ്ഞു. അമ്മ പിന്നീട് മരണപ്പെട്ടു. ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു പോസ്റ്റും അവര്‍ ഫേസ്ബുക്കില്‍ പങ്കിട്ടു. തന്റെ കുടുംബത്തോടും മത്സര സംഘാടകരോടും സുഹൃത്തുക്കളോടും മറ്റ് മത്സരാര്‍ത്ഥികളോടും തന്നെ പിന്തുണച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
സംഭവത്തില്‍ സുഫാനിക്ക് ജയില്‍ ശിക്ഷ വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ഒരു അഭിഭാഷകന്‍ അറിയിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 25, 2025 7:16 PM IST