Urvashi Rautela | തത്തമ്മയല്ല, അതൊരു ക്ലച്ച് ബാഗ്; നടി ഉർവശി റൗട്ടേലയുടെ കാൻ മേളാ ലുക്കിലെ ബാഗിന്റെ വില
- Published by:meera_57
- news18-malayalam
Last Updated:
ആഡംബര തത്തയുടെ ആകൃതിയിലുള്ള ക്ലച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതോടെ, ചടങ്ങിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരങ്ങളിൽ ഒരാളായി ഉർവശി
78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ നടി ഉർവശി റൗട്ടേലയുടെ (Urvashi Rautela) ആഡംബരപൂർണ്ണമായ വസ്ത്രധാരണവും മേക്കപ്പും ശ്രദ്ധാകേന്ദ്രമായി മാറി. യഥാർത്ഥത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയത് അവരുടെ തത്തയുടെ മാതൃകയിലുള്ള ആഡംബരപൂർണ്ണമായ ക്ലച്ച് ബാഗാണ്. ഇത് ഓൺലൈനിൽ ചർച്ചകൾക്ക് തുടക്കമിട്ടു.
വിചിത്രമായ പ്രസ്താവനകൾക്കും ധീരമായ ശൈലിക്കും പേരുകേട്ട ഉർവ്വശി, തന്റെ റെഡ് കാർപെറ്റ് ലുക്കിലൂടെ ഇന്റർനെറ്റിൽ വീണ്ടും തരംഗമായി. നീല, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ശ്രദ്ധേയമായ ഷേഡുകൾ ഉൾക്കൊള്ളുന്ന സ്ട്രാപ്പ്ലെസ്, സ്ട്രക്ചേർഡ് എൻസെംബിൾ വേഷം ധരിച്ച്, അതിനു യോജിക്കുന്ന ടിയാരയും ചേർന്നാൽ ലുക്ക് സമ്പൂർണം. ചിലർ അവരുടെ ധീരമായ ഫാഷൻ പരീക്ഷണത്തെ പ്രശംസിച്ചു. മറ്റു ചിലർ അമ്പരന്നു. അവരുടെ രൂപം കാൻസ് മേളയിൽ ഇതുവരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നിമിഷങ്ങളിൽ ഒന്നായി മാറി.
advertisement
ക്രിസ്റ്റൽ പതിച്ച തത്തയുടെ രൂപത്തിലെ ഒരു മനോഹരമായ ക്ലച്ച് അവർ കൈയിലെടുത്തു. അത് പെട്ടെന്ന് തന്നെ അവരുടെ മുഴുവൻ ലുക്കിന്റെയും ഹൈലൈറ്റായി മാറി. ഒരു ഫോട്ടോയിൽ, പക്ഷിയുടെ ആകൃതിയിലുള്ള ആ പഴ്സ് ക്യാമറകൾക്ക് മുന്നിൽ ചുംബിക്കുന്ന ഉർവശിയെ കാണാം. ജൂഡിത്ത് ലീബറിന്റെ സൃഷ്ടിയായ ഈ വിചിത്രമായ ബാഗിന് 5,695 ഡോളർ (ഏകദേശം 4,85,000 രൂപ) ആണ് വില.
ആക്‌സസറികളുടെ കാര്യത്തിലും ഉർവശി റൗട്ടേല പിന്നോട്ടില്ല. ബഹുവർണ്ണ രത്‌നക്കല്ലുകൾ കൊണ്ട് അലങ്കരിച്ച ഒരു ഹെഡ്‌പീസും, തത്തയുടെ നിറമുള്ള ഡാങ്‌ലർ കമ്മലുകളും അവർ ധരിച്ചിരുന്നു. തിളങ്ങുന്ന ഒരു വജ്ര മോതിരവും മനോഹരമായ ബ്രേസ്‌ലെറ്റും ലുക്കിന് പൂർണതയേകി. വെള്ളി കല്ലുകൾ കൊണ്ട് അലങ്കരിച്ച നീലയും പർപ്പിളും നിറമുള്ള തിളങ്ങുന്ന ഐഷാഡോയും, ചുണ്ടുകളിലും കവിളുകളിലും റോസ് നിറത്തിലുള്ള ഒരു തിളക്കവും ഐ ലുക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധത്തിലെ മേക്കപ്പും അത്രതന്നെ മികച്ചതായി.
advertisement
78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ അവർ പ്രത്യക്ഷപ്പെട്ടതോടെ റെഡ് കാർപെറ്റിലേക്ക് ആളുകളുടെ ശ്രദ്ധയാകർഷിക്കപ്പെട്ടു എന്നതിൽ സംശയമില്ല. അവരുടെ ധീരമായ വസ്ത്രധാരണത്തെയും മേക്കപ്പിനെയും കുറിച്ചുള്ള അഭിപ്രായങ്ങൾ രണ്ടുവിധത്തിലായിരുന്നു. ചിലർ അത് അമിതമെന്ന് വിളിച്ചു. ആഡംബര തത്തയുടെ ആകൃതിയിലുള്ള ക്ലച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതോടെ, ചടങ്ങിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരങ്ങളിൽ ഒരാളായി അവരുടെ സ്ഥാനം ഉറപ്പിച്ചു.
ഉർവശി റൗട്ടേല അവസാനമായി അഭിനയിച്ചത് 2024 ൽ പുറത്തിറങ്ങിയ ജഹാംഗീർ നാഷണൽ യൂണിവേഴ്സിറ്റി എന്ന ചിത്രത്തിലാണ്. ഈ വർഷം, ഡാക്കു മഹാരാജിലെ തന്റെ വൈറലായ ഡാബിദി ദിബിദി എന്ന ഗാനത്തിലൂടെയാണ് അവർ വാർത്തകളിൽ ഇടം നേടിയത്, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. സണ്ണി ഡിയോളിന്റെ ജാട്ടിൽ അഭിനയിച്ചതിന് ശേഷം, വെൽക്കം ടു ദി ജംഗിൾ, കസൂർ 2 എന്നീ ചിത്രങ്ങളിലെ വരാനിരിക്കുന്ന വേഷങ്ങൾക്കായി അവർ ഇപ്പോൾ ഒരുങ്ങുകയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 14, 2025 6:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Urvashi Rautela | തത്തമ്മയല്ല, അതൊരു ക്ലച്ച് ബാഗ്; നടി ഉർവശി റൗട്ടേലയുടെ കാൻ മേളാ ലുക്കിലെ ബാഗിന്റെ വില