ഷെയ്ഖ ജവഹര്‍; ഖത്തറില്‍ ട്രംപിന് ആതിഥേയ ആയ രാജകുടുംബാംഗം
- Published by:Sneha Reghu
- news18-malayalam
Last Updated:
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ട്രംപിന്റെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര യാത്രയായിരുന്നു ഇത്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഖത്തർ സന്ദർശിച്ചിരുന്നു. മൂന്ന് ദിവസത്തെ മിഡിൽ സന്ദർശനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം ഖത്തറിലെത്തിയത്. ഖത്തറിലെത്തിയ അദ്ദേഹത്തെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ഭാര്യ ഷെയ്ഖ ജവഹര്‍ ബിന്ത് ഹമദ് അല്‍ താനും ചേര്‍ന്ന് സ്വീകരിച്ചു. ലുസൈല്‍ കൊട്ടാരത്തില്‍ ട്രംപിന് അത്താഴവിരുന്നും കൊടുത്തു. രണ്ടാമതും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ട്രംപിന്റെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര യാത്രയായിരുന്നു ഇത്.
അമേരിക്കന്‍ വിമാന നിര്‍മാതാക്കളായ ബോയിംഗില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഖത്തറിന്റെ കരാറില്‍ ട്രംപ് ഒപ്പുവെച്ചു. 200 ബില്ല്യണ്‍ ഡോളറിന്റെ കരാറില്‍ 160 വിമാനങ്ങളാണ് ഖത്തർ വാങ്ങുകയെന്ന് ട്രംപ് പറഞ്ഞു.
അത്താഴവിരുന്നില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് അമീറിന്റെ സുന്ദരിയായ ആദ്യ ഭാര്യ ഷെയ്ഖ ജവഹറാണ്.
ഷെയ്ഖ ജവഹര്‍ ബിന്‍ത് ഹമ്മദ് അല്‍ താനി
1984ല്‍ ജനിച്ച ഷെയ്ഖ ജവഹര്‍ ഒരു സ്റ്റൈല്‍ ഐക്കണും ഖത്തര്‍ അമീറിന്റെ ഭാര്യയുമാണ്. ഖത്തര്‍ സഹമന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ സുഹൈം അല്‍ താനിയുടെ മകളും ഖത്തര്‍ അമീര്‍ മുന്‍ അംഗവുമാണ്.
advertisement
ഷെയ്ഖ ജവഹര്‍ ഖത്തറിലാണ് ജനിച്ച് വളര്‍ന്നത്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആര്‍ട്‌സില്‍ ബിരുദാനന്തരബിരുദം സ്വന്തമാക്കിയിട്ടുണ്ട്. തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ആദ്യ ഭാര്യയാണ് അവര്‍. 2005ല്‍ അല്‍ വാജ്ബ പാലസില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. ദമ്പതികള്‍ക്ക് നാല് മക്കളാണ്. ഷെയ്ഖ് ഹമദ് ബിന്‍ തമീം അല്‍ താനി, ഷെയ്ഖ അല്‍ മയസ്സ ബിന്‍ത് തമീം അല്‍ താനി, ഷെയ്ഖ് ജാസിം ബിന്‍ തമീം അല്‍ താനി, ഷെയ്ഖ ഐഷ ബിന്‍ത് തമീം അല്‍ താനി എന്നിവരാണ് മക്കള്‍.
advertisement
വിദേശ പ്രതിനിധികളെ ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ഷെയ്ഖ ജവഹര്‍ എത്താറുണ്ട്. ഖത്തര്‍ അമീറിന്റെ വിദേശയാത്രയില്‍ അവര്‍ ഭര്‍ത്താവിനെ അനുഗമിക്കാറുമുണ്ട്. യുകെ പര്യടനത്തിനിടെ ബക്കിംഗ്ഹാം കൊട്ടരത്തിലെ വിലപ്പെട്ടതും അപൂര്‍വവുമായ കലാസൃഷ്ടികളെ അവര്‍ പ്രശംസിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ വളരെക്കാലമായി അവര്‍ പ്രവര്‍ത്തിച്ചുവരുന്നു. ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ 2857 വിദ്യാര്‍ഥിനികളില്‍ മികച്ച പ്രകടനം നടത്തിയ 513 പേരെ അവര്‍ ആദരിച്ചിരുന്നതായി ഗള്‍ഫ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
പൊതുപരിപാടികളില്‍ ഷെയ്ഖ ജവഹര്‍ മിക്കപ്പോഴും ഡിയോര്‍ വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. നെതര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ അവര്‍ ക്രീം-വൈറ്റ് ബ്ലേസറും ഫുള്‍ ലെങ്ത് ഫ്‌ളോയിംഗ് സ്‌കര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് ഗ്രാസിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിലെ ചാള്‍സ് രാജാവിന്റെയും കാമിലയുടെയും കിരീടധാരണവേളയിലും അവര്‍ ഡിയോര്‍ വസ്ത്രമാണ് ധരിച്ചിരുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
May 17, 2025 7:43 AM IST