ആമസോണിൽ പ്ലേ സ്റ്റേഷൻ ഓർഡർ ചെയ്തവർക്ക് കിട്ടിയത് 'അരിചാക്ക്'!
- Published by:Anuraj GR
- news18-malayalam
Last Updated:
ട്രാൻസിറ്റ് പോയിന്‍റിൽവെച്ചാണ് കള്ളൻമാർ പ്ലേ സ്റ്റേഷൻ പോലെ വിലപിടിപ്പുള്ള പാഴ്സലുകൾ തട്ടിയെടുത്ത്, പകരം അരിച്ചാക്കും, പൂച്ചത്തീറ്റയുമൊക്കെ വെക്കുന്നത്.
ഓൺലൈൻ ഷോപ്പിങ് സൈറ്റ് വഴി ഐഫോൺ ഓർഡർ ചെയ്തവർക്ക് ബാർ സോപ്പും പാറക്കല്ലുമൊക്കെ കിട്ടിയത് ഇന്ത്യയിൽ വലിയ വാർത്തയായിരുന്നു. ഇവിടെ മാത്രമെ ഇങ്ങനെയൊക്കെ ഉള്ളുവെന്ന് ഉറപ്പിച്ചു പറയാൻ വരട്ടെ. ഇപ്പോഴിതാ ബ്രിട്ടനിൽ സോണിയുടെ പ്ലേ സ്റ്റേഷൻ ഓർഡർ ചെയ്തവർക്ക് ആമസോൺ എത്തിച്ചു നൽകിയതാകട്ടെ, ഒരു ചാക്ക് അരി. സോൺ പ്ലേ സ്റ്റേഷൻ 5 ഓർഡർ ചെയ്തവർക്കാണ് അരിയും പൂച്ചത്തീറ്റയുമൊക്കെ ലഭിച്ചത്. ഏതായാലും സംഭവത്തെക്കുറിച്ച് ആമസോൺ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
450 പൌണ്ട് നൽകി പ്ലേ സ്റ്റേഷൻ ഓർഡർ ചെയ്യുമ്പോൾ ഇങ്ങനെയൊരു ചതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുവാവ് പറയുന്നു. ട്രാൻസിറ്റ് പോയിന്‍റിൽവെച്ചാണ് കള്ളൻമാർ പ്ലേ സ്റ്റേഷൻ പോലെ വിലപിടിപ്പുള്ള പാഴ്സലുകൾ തട്ടിയെടുത്ത്, പകരം അരിച്ചാക്കും, പൂച്ചത്തീറ്റയുമൊക്കെ വെക്കുന്നത്.
അടുത്തിടെയായി ബ്രിട്ടനിൽ സോണി പ്ലേ സ്റ്റേഷൻ 5 ഓൺലൈൻ വഴി വാങ്ങാൻ അധികമാർക്കും സാധിക്കാറില്ല. ഓൺലൈനിൽ ലിസ്റ്റ് ചെയ്താലുടൻ വിറ്റഴിയുന്നതാണ് സ്ഥിതിവിശേഷം. ഇതുകൊണ്ടുതന്നെ ഓഫറിനൊന്നും കാത്തുനിൽക്കാതെ ഉയർന്ന വില നൽകി പ്ലേ സ്റ്റേഷൻ ഓർഡർ ചെയ്യുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ ഡെലിവറി പോയിന്‍റുകളിൽ ക്ള്ളൻമാർ ലക്ഷ്യമിടുന്നതും പ്ലേസ്റ്റേഷൻ തന്നെയാണ്. പ്ലേസ്റ്റേഷൻ മോഷ്ടിച്ചു കടക്കാർക്കു നൽകുകയോ മറിച്ചുവിൽക്കുകയോ ആണ് ഇവർ ചെയ്യുന്നത്.
advertisement
ഏതായാലും പ്ലേ സ്റ്റേഷന്‍റെ സ്ഥാനത്ത് അരിച്ചാക്കും പൂച്ചത്തീറ്റയും വരുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മറ്റു ചിലർക്ക് ഓർഡർ ഡെലിവേർഡ് എന്നു കാണിക്കുകയും ചെയ്യുന്നുണ്ട്. അടുത്തിടെ എംടിവിയിലെ മാധ്യമപ്രവർത്തകൻ ബെക്സ് മെയ്ക്കിന് പ്ലേ സ്റ്റേഷന് പകരം ലഭിച്ചത് ഒരു എയർ ഫ്രയറാണ്. ഏതായാലും ഈ സംഭവങ്ങളെ വളരെ ഗൌരവമായാണ് ആമസോൺ കാണുന്നത്. വിപുലമായ അന്വേഷണം അവർ ആരംഭിച്ചു കഴിഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2020 1:33 PM IST


