നവദമ്പതികളെ ഇതിലേ;'പ്രണയത്തിന്റെ ഗന്ധമുള്ള' പാന്‍മസാല; വില വെറും ഒരു ലക്ഷം!
- Published by:Nandu Krishnan
- trending desk
Last Updated:
വിവാഹ രാത്രിയുടെ ആഘോഷ അന്തരീക്ഷം കുറച്ചുകൂടി ആഡംബര പൂര്‍ണ്ണമാക്കാന്‍ പലരും ഈ പാന്‍മസാല തേടിയെത്തുന്നുണ്ട്
ഭക്ഷണം കഴിഞ്ഞ് ഒരു പാന്‍മസാല ചവയ്ക്കുന്നത് മുംബൈ നഗരത്തിലെ ജനങ്ങളുടെ ശീലത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ മുംബൈയിലെ നൗഷാദ് ഷെയ്ഖ് നടത്തുന്ന 'ദി പാന്‍ സ്റ്റോറി' എന്ന സ്ഥാപനത്തില്‍ പുതിയൊരു തരം പാന്‍മസാല എത്തിയിരിക്കുകയാണ്. ഈ പാനിന് നൗഷാദ് ഈടാക്കുന്ന വില ഒരു ലക്ഷം രൂപയാണ്.
നവദമ്പതികളുടെ പ്രിയപ്പെട്ട പാന്‍മസാല ആയി ഇത് മാറിയിരിക്കുകയാണിപ്പോള്‍. തങ്ങളുടെ വിവാഹ രാത്രിയുടെ ആഘോഷ അന്തരീക്ഷം കുറച്ചുകൂടി ആഡംബര പൂര്‍ണ്ണമാക്കാന്‍ പലരും ഈ പാന്‍മസാല തേടിയെത്തുന്നുണ്ട്.
'ദി പാന്‍ സ്റ്റോറി' എന്ന തന്റെ സ്ഥാപനത്തിലൂടെ പ്രശസ്തനായ ആളാണ് നൗഷാദ് ഷെയ്ക്. ആള് ചില്ലറക്കാരനല്ല. എംബിഎ ബിരുദധാരിയായ നൗഷാദ് ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് തന്റെ കുടുംബ ബിസിനസായ പാന്‍മസാല ഷോപ്പ് വിപുലപ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ടത്. തന്റെ ഉദ്യമത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.
advertisement
സ്വര്‍ണ്ണനിറമുള്ള ഫോയിലില്‍ പൊതിഞ്ഞാണ് അദ്ദേഹം തന്റെ ഏറ്റവും പുതിയ പാന്‍മസാല ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. 'Fragrance of Love' എന്ന് പേരിട്ടിരിക്കുന്ന ഈ പാന്‍മസാല ആകര്‍ഷകമായ രീതിയിലാണ് നവദമ്പതികള്‍ക്ക് മുന്നിലെത്തുന്നത്.
പ്രിന്‍സ്, പ്രിന്‍സസ് എന്നെഴുതിയ രണ്ട് പ്രത്യേക ബോക്‌സുകളിലാണ് ഈ പാന്‍മസാല തയ്യാറാക്കിയിരിക്കുന്നത്. ആഡംബര പെര്‍ഫ്യൂമുകളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വശ്യമായ സുഗന്ധത്തോടെയാണ് പാന്‍മസാല ആവശ്യക്കാരുടെ കൈകളിലെത്തുന്നത്.
കൂടാതെ ഈ ആഡംബര പാന്‍മസാല പാക്കറ്റ് വാങ്ങുന്നവര്‍ക്ക് പ്രണയത്തിന്റെ പ്രതീകമായ താജ്മഹലിന്റെ മാര്‍ബിളില്‍ തീര്‍ത്ത ഒരു രൂപവും പ്രത്യേക ഉപഹാരമായി നല്‍കുന്നുണ്ട്.
advertisement
ലക്‌നൗവിലും സമാനമായി രീതിയില്‍ പേരുകേട്ട ആഡംബര പാന്‍മസാല വില്‍ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഈ പാന്‍മസാലയ്ക്ക് വില വെറും 999 രൂപ(2023ലെ റിപ്പോര്‍ട്ട് പ്രകാരം) മാത്രമാണ്. ഏകദേശം അരമണിക്കൂറെടുത്താണ് കടയുടമയായ സഞ്ജയ് കുമാര്‍ ചൗരസ്യ ഈ പാന്‍മസാല തയ്യാറാക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
August 16, 2024 6:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നവദമ്പതികളെ ഇതിലേ;'പ്രണയത്തിന്റെ ഗന്ധമുള്ള' പാന്‍മസാല; വില വെറും ഒരു ലക്ഷം!