എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ അഗ്നിപര്‍വതവും മനോഹരമായ വെള്ളച്ചാട്ടവും; ആ ഗ്രാമത്തിലേക്കൊന്നു പോയാലോ ?
- Published by:Sarika KP
- news18-malayalam
Last Updated:
ഇവിടുത്തെ പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കാരണം.
എല്ലാ തിരക്കുകളില്‍ നിന്നും മാറി മനസ്സ് ശാന്തമാക്കാന്‍ യാത്രകള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഒറ്റയ്ക്കും സൂഹൃത്തുക്കള്‍ക്കും ബന്ധുക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നവര്‍ ഉണ്ട്. കാലാകാലങ്ങളായി വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടങ്ങള്‍ക്ക് പുറമെ, അധികമാർക്കും അറിയാത്ത മനോഹരമായ സ്ഥലങ്ങളും ലോകത്തുണ്ട്. അത്തരമൊരു ഗ്രാമപ്രദേശത്തേക്ക് ഒരു യാത്ര പോയാല്ലോ. സ്‌പെയിനിലെ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് ഇത്. ലോകമെമ്പാടുമുള്ള യാത്രാപ്രേമികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ് സ്‌പെയിന്‍. മാഡ്രിഡ്, ബാര്‍സലോണ, ടെനെറിഫെ, ലാന്‍സറോട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വര്‍ഷം തോറും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്. എന്നാല്‍, കാറ്റലോണിയയിലെ കാസ്റ്റല്‍ഫോളിക് ഡി ലാറോക്ക എന്ന മലയോര ഗ്രാമപ്രദേശം പ്രകൃതിയുടെ മനോഹരമായ ദൃശ്യവിരുന്നൊരുക്കി യാത്രക്കാരെ കാത്തിരിക്കുകയാണ്.
ഗാരോറ്റ്ക്‌സ വോള്‍ക്കാനിക്ക് ഏരിയ നേച്ചര്‍ റിസേര്‍വ് എന്നറിയപ്പെടുന്ന പ്രകൃതി സംരക്ഷണകേന്ദ്രത്തോട് ചേര്‍ന്നാണ് ഈ ചെറിയ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാറ്റലോണിയയിലെ പ്രകൃതിദത്തമായ അത്ഭുതങ്ങളിലൊന്നാണ് ലാ ഗാരോറ്റ്ക്‌സ എന്ന് സ്‌പെയിനിലെ അറിയപ്പെടാത്ത സ്ഥലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന റസ്റ്റിക് ട്രാവല്‍ എന്ന ട്രാവല്‍ ബ്ലോഗില്‍ വ്യക്തമാക്കുന്നു. സ്‌പെയിനിലെ വൃത്തിയുള്ളതും മനോഹരവുമായ ഒരു പ്രദേശം തെരഞ്ഞടുക്കാന്‍ പറഞ്ഞാല്‍ ഗാരോറ്റ്ക്‌സ പ്രദേശം തെരഞ്ഞെടുക്കുമെന്ന് ബ്ലോഗില്‍ പറയുന്നു.
40-ല്‍ പരം അഗ്നിപര്‍വതങ്ങളാണ് ഈ ദേശീയോദ്യാനത്തില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവയൊന്നും സജീവ അഗ്നിപര്‍വതങ്ങളല്ല. ഇവിടുത്തെ പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കാരണം. ഇവിടെ കാല്‍നട യാത്രയും സൈക്കിള്‍ സവാരിയും അനുവദിച്ചിട്ടുണ്. കൂടാതെ, വിവിധ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള അവസരങ്ങളും ഇവിടെയുണ്ട്. ഇതിനോട് ചേര്‍ന്ന് സാള്‍ട്ടോ ഡെല്‍ മോളി ഡെല്‍സ് മുരിസ് എന്ന പേരില്‍ ഒരു വെള്ളച്ചാട്ടവും ഉണ്ട്. ദേശീയോദ്യാനത്തിലെ അധികമാര്‍ക്കും അറിയില്ലാത്ത ഒരു കാര്യം കൂടിയാണിത്.
advertisement
പ്രകൃതിമനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി കാറ്റലോണിയയിലെ കാസ്‌റ്റെല്‍ഫോറിറ്റ് ഡി ലാ റോക്ക എന്ന കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലേക്കാണ് പോകേണ്തെന്ന് ട്രാവന്‍ ബ്ലോഗര്‍മാര്‍ പറയുന്നു. ഫ്‌ളൂവിയ, ടൊറോണല്‍ നദികള്‍ക്കിടയിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മധ്യകാലഘട്ടത്തിലെ ചില അവശേഷിപ്പുകള്‍ ഇവിടെ ഇപ്പോഴും കാണാം. ഭൂമിയിലെ മറ്റൊരു അത്ഭുതമെന്നാണ് ബ്ലോഗര്‍മാര്‍ ഈ ഗ്രാമത്തെ വിശേഷിപ്പിക്കുന്നത്. ബാഴ്‌സലോണയാണ് ഈ ഗ്രാമത്തിന് അടുത്തുള്ള വിമാനത്താവളം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 22, 2024 8:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ അഗ്നിപര്‍വതവും മനോഹരമായ വെള്ളച്ചാട്ടവും; ആ ഗ്രാമത്തിലേക്കൊന്നു പോയാലോ ?