ആത്മാർഥത അൽപം കൂടി; ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവതിയെ പിരിച്ചുവിട്ടു
- Published by:Anuraj GR
- news18-malayalam
Last Updated:
ജോലിയിൽ മികവ് പുലർത്തുന്നതുകൊണ്ട് താൻ അദ്ദേഹത്തിന് ഒരു ഭീഷണിയായി മാറുമോയെന്ന് ബോസ് ഭയപ്പെട്ടു
ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് കമ്പനികളും തൊഴിലുടമകളും നല്ല ആനുകൂല്യങ്ങളും സ്ഥാനക്കയറ്റവും മറ്റും നൽകാറുണ്ട്. എന്നാൽ നന്നായി ചെയ്തിട്ടും ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ട ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ ടിക്ടോകിൽ വൈറലാകുന്നത്. മരിയേല എന്ന യുവതിയ്ക്കാണ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടും ജോലി നഷ്ടമായത്.
“ഇന്നലെ എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അതിന്‍റെ ഒരു കാരണം ഞാൻ വളരെയധികം ജോലി ചെയ്തു എന്നതാണ്. ഇന്നലെ രാവിലെ നടന്ന മീറ്റിംഗിൽ, വരാനിരിക്കുന്ന ഇവന്‍റുകൾ ചർച്ച ചെയ്യാൻ സെയിൽസ് ഡയറക്ടറുമായി ചർച്ച ചെയ്യണമെന്ന് ബോസ് അറിയിച്ചു. ഇതുസംബന്ധിച്ച പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനും നിർദേശിച്ചു. കമ്പനി വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്‌ത് പ്രൊജക്‌റ്റ് മാനേജ്‌മെൻ്റ് സോഫ്‌റ്റ്‌വെയറിൽ പ്രോജക്‌റ്റ് ഇട്ടുവെന്ന് ബോസിന് മറുപടി നൽകി. ഇത്ര വേഗത്തൽ ജോലി പൂർത്തിയാക്കിയതിന് ഏതെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന, തന്നെ തേടി എത്തിയത് ജോലിയിൽനിന്ന് പുറത്താക്കിയെന്ന വാർത്തയായിരുന്നു"- മരിയേല പറഞ്ഞു.
advertisement
ഏതായാലും ടിക്ടോകിൽ മരിയേലയുടെ വീഡിയോ വൈറലായി കഴിഞ്ഞു. നിരവധി പേർ വീഡിയോ ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് തന്‍റെ ജോലി തെറിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് മരിയേല പ്രസ്താവിച്ചു. കഴിഞ്ഞ വർഷം ജൂണിൽ തൻ്റെ ബോസ് അപരിചിതമായി പെരുമാറാൻ തുടങ്ങിയിരുന്നു. ജോലിയിൽ മികവ് പുലർത്തുന്നതുകൊണ്ട് താൻ അദ്ദേഹത്തിന് ഒരു ഭീഷണിയായി മാറുമോയെന്ന് ബോസ് ഭയപ്പെട്ടു. അതുകൊണ്ടുതന്നെ ലഭിച്ച അവസരങ്ങളിലൊക്കെ തന്നെ ഒരു മോശം ജീവനക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമം ഉണ്ടായി.
advertisement
ടീമിനെ നന്നായി നയിക്കാൻ കഴിയില്ലെങ്കിൽ ബോസ് ആയിരിുന്നിട്ട് എന്ന് കാര്യം. ചില ഘട്ടങ്ങളിൽ ബോസ് ഇല്ലാത്തപ്പോൾ അദ്ദേഹത്തിന്‍റെ ജോലികൾ ചെയ്യാൻ തുടങ്ങി. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അതുകൊണ്ടൊക്കെയാകാം തന്നെ ജോലിയിൽനിന്ന് പുറത്താക്കിയതെന്നും മിരേയല പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 19, 2024 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആത്മാർഥത അൽപം കൂടി; ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവതിയെ പിരിച്ചുവിട്ടു