'ഒടുവിലത്തെ അത്താഴം'; ടൈറ്റാനിക്കിനൊപ്പം മുങ്ങിയ ഡിന്നർ മെനു 84 ലക്ഷം രൂപക്ക് ലേലത്തിൽ
- Published by:Arun krishna
- news18-malayalam
Last Updated:
ടൈറ്റാനിക്കിന്റെ കന്നി അറ്റ്ലാന്റിക് യാത്രയ്ക്കിടെ, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി തയ്യാറാക്കിയതാണിത്.
നൂറിലേറെ വർഷങ്ങൾക്കു മുൻപ് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിലെ ഡിന്നർ മെനു വിറ്റുപോയത് 83,000 പൗണ്ടിന് (84.5 ലക്ഷം രൂപ). നവംബർ 11 ന് ഇംഗ്ലണ്ടിൽ വെച്ചാണ് ലേലം നടന്നത്. 1912 ഏപ്രിൽ 14 ന് കപ്പൽ മുങ്ങുന്നതിന് മൂന്ന് ദിവസം മുമ്പുള്ള മെനുവാണിത്. ടൈറ്റാനിക്കിന്റെ കന്നി അറ്റ്ലാന്റിക് യാത്രയ്ക്കിടെ, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി തയ്യാറാക്കിയതാണിത്. ബീഫ്, സാല്‍മണ്‍ മല്‍സ്യം, ആട്ടിറച്ചി, താറാവ്, വൈന്‍, വിവിധതരം പുഡ്ഡിങ്ങുകള്‍, ഐസ്ക്രീം കേക്കുകള്‍ എന്നീ ഭക്ഷണ വിഭവങ്ങളുടെയെല്ലാം ലിസ്റ്റ് ഇതിൽ കാണാം.
ചരിത്രരേഖകൾ അനുസരിച്ച്, 1912 ഏപ്രിൽ 11-ന് അയർലണ്ടിലെ കോബിൽ നിന്ന് ടൈറ്റാനിക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അത്താഴത്തിന് ഈ മെനുവിലുള്ള ഭക്ഷണങ്ങൾ വിളമ്പിയത്. ബ്രിട്ടീഷ് ലേല സ്ഥാപനമായ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺസ് ലിമിറ്റഡ് ആണ് ടൈറ്റാനിക്കിലെ ഈ ‘അവസാനത്തെ അത്താഴ’ത്തിന്റെ മെനു ലേലത്തിൽ വിറ്റത്. ടൈറ്റാനിക്കിൽ ഉണ്ടായിരുന്ന നിരവധി വസ്തുക്കൾ ഇതിനും മുൻപും ഇത്തരത്തിൽ ലേലത്തിൽ പോയിട്ടുണ്ട്.
advertisement
മഞ്ഞുമലയില്‍ ഇടിച്ചുണ്ടായ ടൈറ്റാനിക് ദുരന്തത്തില്‍ 1,500 ലോറെ യാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടായിരത്തിലേറെ യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത് എന്നാണ് കണക്ക്.
നേരത്തെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽക്കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ ടൈറ്റൻ പേടകം തകർന്ന് അഞ്ച് പേർ മരിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 17, 2023 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒടുവിലത്തെ അത്താഴം'; ടൈറ്റാനിക്കിനൊപ്പം മുങ്ങിയ ഡിന്നർ മെനു 84 ലക്ഷം രൂപക്ക് ലേലത്തിൽ