• HOME
  • »
  • NEWS
  • »
  • buzz
  • »
  • ടോക്യോ ഒളിമ്പിക്‌സിലെ 'ആന്റി സെക്‌സ് കട്ടിലുകള്‍'; പുതിയ ഐഡിയയുമായി ജപ്പാന്‍കാര്‍

ടോക്യോ ഒളിമ്പിക്‌സിലെ 'ആന്റി സെക്‌സ് കട്ടിലുകള്‍'; പുതിയ ഐഡിയയുമായി ജപ്പാന്‍കാര്‍

കട്ടിലുകള്‍ ഉപയോഗശൂന്യമാകുമെന്ന് കരുതിയിരിക്കെയാണ് എന്തും പുനരുപയോഗിക്കുന്നതില്‍ മികവ് കാട്ടാറുള്ള ജപ്പാന്‍കാര്‍ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍ക്കും പുതിയ സാധ്യത കണ്ടെത്തിയിരിക്കുന്നത്.

Tokyo-Olympics_beds

Tokyo-Olympics_beds

  • Share this:
    ഇത്തവണ ടോക്യോയില്‍ നടന്ന ഒളിമ്പിക്‌സില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു കായികതാരങ്ങള്‍ക്കായി ഒളിമ്പിക്‌സ് വില്ലേജില്‍ വിതരണം ചെയ്ത ആന്റി സെക്‌സ് കട്ടിലുകള്‍. കോവിഡ് മഹാമാരി കാരണം, ലൈംഗിക ബന്ധത്തിലടക്കം അനാവശ്യമായ സാമൂഹിക ഇടപെടലിലോ അടുത്ത ആശയവിനിമയത്തിലോ ഏര്‍പ്പെടുന്നതില്‍ നിന്ന് അത്‌ലറ്റുകളെ നിരുത്സാഹപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംഘാടകര്‍ ഇത്തരം കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍ പണി കഴിപ്പിച്ചത്.

    ഒളിമ്പിക്‌സിനുശേഷം കാര്‍ബോര്‍ഡ് കട്ടിലുകള്‍ ഉപയോഗശൂന്യമാകുമെന്ന് കരുതിയിരിക്കെയാണ് എന്തും പുനരുപയോഗിക്കുന്നതില്‍ മികവ് കാട്ടാറുള്ള ജപ്പാന്‍കാര്‍ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍ക്കും പുതിയ സാധ്യത കണ്ടെത്തിയിരിക്കുന്നത്.

    കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ഈ മാസം 30വരെ ടോക്യോയിലും മറ്റ് 18 മേഖലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒളിമ്പിക്‌സില്‍ കായികതാരങ്ങള്‍ക്ക് നല്‍കിയ ആന്റി സെക്‌സ് കട്ടിലുകള്‍ കോവിഡ് ആശുപത്രികളിലെ രോഗികള്‍ക്ക് നല്‍കാനാണ് ജപ്പാന്റെ തീരുമാനം. ഒളിംപിക്‌സിനും പാരാലിമ്പിക്‌സിനുമിടെ കായിക താരങ്ങള്‍ ഉപയോഗിച്ച 800 ഓളം കട്ടിലുകളാണ് ഇത്തരത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് നല്‍കുകയെന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

    ഒളിമ്പിക്‌സിനായി എയര്‍വീവ് എന്ന കമ്പനിയാണ് പുനരുപയോഗം സാധ്യമാകുന്ന കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് ഈ കട്ടിലുകള്‍ നിര്‍മിച്ചത്. ഒരാളുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് ഈ കട്ടിലുകള്‍ അതില്‍ കൂടുതല്‍ ഭാരം കിടക്കയിലേക്ക് വന്നാല്‍ അത് തകര്‍ന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളും കിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാന്‍ അല്‍പ്പം സമയം പിടിക്കും.

    എന്നാല്‍ ഐറിഷ് ജിംനാസ്റ്റ് റൈസ് മാക്ക്‌ലെനാഗന്‍, ഇതേ കട്ടിലിനുമുകളില്‍ തുടര്‍ച്ചയായി ചാടിക്കൊണ്ട് പങ്കുവെച്ച വീഡിയോ ഒളിംപിക്‌സിനിടെ സൂപ്പര്‍ ഹിറ്റായിരുന്നു. ഒരാള്‍ക്ക് സുഖമായി കിടക്കാവുന്ന കിടക്ക ഭാരം കൂടിയാല്‍ ചിലപ്പോള്‍ പൊളിഞ്ഞു വീഴുമെന്നുള്ള പ്രചാരണത്തിനാണ് അതോടെ അവസാനവുമായി.

    നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി; പ്രകടനം പോരായെന്ന് വിശദീകരണം

    ടോക്യോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. പരിശീലകനു കീഴിലുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അസോസിയേഷന്‍ തൃപ്തരല്ലെന്നാണ് പുറത്താക്കുന്നതിന് അധികൃതര്‍ നല്‍കിയ വിശദീകരണം.

    അത്ലറ്റിക്സ് ഫെഡറേഷന്‍ പ്രസിഡന്റ് അദീല്‍ സമ്മരിവാലയാണ് ഹോണിനെ പുറത്താക്കുന്ന വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. എ എഫ് ഐ പ്ളാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലളിത് കെ ഭാനോട്ടും വൈസ് പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജും പങ്കെടുത്ത എ എഫ് ഐ യുടെ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് ഹോണിനെ ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും നീക്കാന്‍ തീരുമാനമെടുത്തത്.

    നീരജ് ചോപ്രയുടെ പരിശീലക സ്ഥാനത്ത് നിന്ന് ഉവെ ഹോണിനെ മാറ്റുകയാണ്. പകരം പുതിയ രണ്ട് പരിശീലകരെ കൊണ്ടുവരും. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും- അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദീല്‍ സമ്മരിവാല അറിയിച്ചു. ഹോണിനു പകരം മറ്റു രണ്ടു വിദേശ പരിശീലകരെ കൊണ്ടുവരുമെന്നും എഎഫ്ഐ അറിയിച്ചു.
    Published by:Sarath Mohanan
    First published: