'മാപ്പ്, ശാപത്തെപ്പറ്റി അറിഞ്ഞില്ല'; കല്ലുകള്‍ മോഷ്ടിച്ചതിന് പിന്നാലെ സ്തനാര്‍ബുദം സ്ഥിരീകരിച്ച യുവതിയുടെ പ്രതികരണം
- Published by:Sarika KP
- news18-malayalam
Last Updated:
ഈ പ്രദേശത്ത് നിന്നുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നത് ജീവിതത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്.
പുരാതന പോംപെ നഗരത്തില്‍ നിന്ന് മോഷ്ടിച്ച കല്ലുകള്‍ തിരികെ ഏല്‍പ്പിച്ച് വിനോദസഞ്ചാരിയായ യുവതി. സ്താനാര്‍ബുദം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുവതി താന്‍ മോഷ്ടിച്ച കല്ലുകള്‍ തിരികെ അയച്ചത്. ഈ പ്രദേശത്ത് നിന്നുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നത് ജീവിതത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. അക്കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് പറഞ്ഞാണ് യുവതി താന്‍ മോഷ്ടിച്ച കല്ലുകള്‍ തിരികെ ഏല്‍പ്പിച്ചത്.
പുരാവസ്തു ഗവേഷകനായ ഗബ്രിയേല്‍ സുക്ട്രിഗല്‍ ആണ് യുവതിയുടെ കത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്തത്. കത്തിലൂടെ യുവതി മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്.
'' ഈ ശാപത്തെപ്പറ്റി എനിക്കറിയില്ലായിരുന്നു. ഈ കല്ലുകള്‍ എടുക്കാന്‍ പാടില്ലെന്ന് എനിക്കറിയില്ലായിരുന്നു. കല്ലുകള്‍ മോഷ്ടിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എനിക്ക് സ്താനാര്‍ബുദം ബാധിച്ചു. ചെയ്ത തെറ്റിന് ഞാന്‍ മാപ്പ് ചോദിക്കുന്നു. കത്തിനോടൊപ്പം കല്ലുകള്‍ അയയ്ക്കുന്നു,'' എന്നാണ് യുവതി കത്തില്‍ പറയുന്നത്.
Dear anonymous sender of this letter … the pumice stones arrived in Pompeii… now good luck for your future & in bocca al lupo, as we say in Italy pic.twitter.com/vaYlqUudke
— Gabriel Zuchtriegel (@GZuchtriegel) January 9, 2024
advertisement
അതേസമയം ഇതാദ്യമായല്ല ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഇതുപോലെ നഗരത്തില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചതിലൂടെ ജീവിതത്തിൽ നിര്‍ഭാഗ്യങ്ങൾ സംഭവിച്ചതായി ചിലര്‍ പറഞ്ഞിരുന്നു.
2020ല്‍ കാനഡ സ്വദേശിയായ നിക്കോള്‍ ആണ് നഗരത്തില്‍ നിന്നെടുത്ത മൊസൈക് ടൈല്‍ കഷണങ്ങള്‍ തിരികെ ഏല്‍പ്പിച്ചത്.
ഇവ വീട്ടിലേക്ക് കൊണ്ടുപോയതിന് പിന്നാലെ തനിക്ക് ദൗര്‍ഭാഗ്യങ്ങളെ ഉണ്ടായിട്ടുള്ളൂവെന്നാണ് നിക്കോള്‍ അയച്ച കത്തില്‍ പറയുന്നത്. ടൈല്‍സ് സ്വന്തമാക്കിയതിന് പിന്നാലെ സ്താനാര്‍ബുദ ലക്ഷണങ്ങള്‍ തനിക്കുണ്ടായെന്നും നിക്കോള്‍ പറഞ്ഞു.
advertisement
തുടര്‍ന്ന് രണ്ട് മാസ്റ്റെക്ടമിയാണ് ചെയ്യേണ്ടി വന്നതെന്നും നിക്കോള്‍ പറഞ്ഞു. കൂടാതെ കുടുംബം സാമ്പത്തികമായി തകര്‍ന്നുവെന്നും നിക്കോളിന്റെ കത്തില്‍ പറയുന്നു.
എഡി 79ല്‍ വെസൂവീയസ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചാണ് പോംപെ നഗരവും അവിടുത്തെ ജനങ്ങളും മരിച്ചത്. ഈ നഗരത്തിന്‌റെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെടുക്കുകയായിരുന്നു. അവ യുനെസ്‌കോ ലോകപൈതൃകപട്ടികയിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 22, 2024 2:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മാപ്പ്, ശാപത്തെപ്പറ്റി അറിഞ്ഞില്ല'; കല്ലുകള്‍ മോഷ്ടിച്ചതിന് പിന്നാലെ സ്തനാര്‍ബുദം സ്ഥിരീകരിച്ച യുവതിയുടെ പ്രതികരണം


