Tovino Thomas | 'തൃഷയ്ക്ക് ഒരു സ്വകാര്യ നഷ്ടം സംഭവിച്ചു, അത് എനിക്ക് തീർച്ചയായും മനസിലാക്കാനാകും'; ടൊവിനോ തോമസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
തൃഷയുടെ ഇപ്പോഴത്തെ അവസ്ഥ അനുഭവിച്ചവർക്ക് മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്ന് ടൊവിനോ പറഞ്ഞു
ടൊവിനോ നായകനായ ഐഡന്റിറ്റി എന്ന ചിത്രമായിരുന്നു 2025-ലെ മലയാളത്തിലെ ആദ്യ റിലീസ്. ചിത്രത്തിന് വേണ്ടത്ര പ്രമോഷനൊന്നും ലഭിച്ചിരുന്നില്ല. ചിത്രത്തിൽ നായികയായെത്തിയത് തൃഷയാണ്. എന്നാൽ, സിനിമയുടെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത പ്രസ് മീറ്റീല് തൃഷ പങ്കെടുത്തിരുന്നില്ല. ഇതിന്റെ കാരണം വിശദീകരിച്ചിരിക്കുകയാണ് ടൊവിനോ തോമസ്.
തൃഷയുടെ വളർത്തുനായ സോറ മരിച്ചുപോയതിനാലാണ് പ്രമോഷൻ പരിപാടിയിൽ നിന്നും തൃഷ വിട്ടു നിന്നതെന്നാണ് ടൊവിനോ പറയുന്നത്. 12 വർഷമായി കൂടെയുണ്ടായിരുന്ന നായ സോറ നഷ്ടപ്പെട്ടതിനെ കുറിച്ച് ഡിസംബർ 25-നാണ് തൃഷ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
'ഈ പ്രമോഷൻ പരിപാടി പ്ലാൻ ചെയ്യുന്ന സമയത്ത് തൃഷ്യ്ക്കൊരു സ്വകാര്യ നഷ്ടം സംഭവിച്ചു. അവര്‍ വളരെ സ്‌നേഹത്തോടെ എടുത്തു വളര്‍ത്തിയ വര്‍ഷങ്ങളായി കൂടെയുള്ള വളര്‍ത്തുനായ ആണ് മരണപ്പെട്ടത്. ആ വിഷമത്തില്‍ താന്‍ സിനിമകളുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നെല്ലാം ചെറിയ ഇടവേള എടുക്കുകയാണെന്ന് തൃഷ ഔദ്യോഗികമായി അറിയിച്ചിട്ടുള്ള കാര്യമായിരുന്നു.
advertisement
ഒരു പെറ്റ് ലൗവർ എന്ന നിലയിൽ തൃഷയുടെ അവസ്ഥ എനിക്ക് തീർച്ചയായും മനസിലാകും. അങ്ങനെ ഒരു വേദന അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ. വര്‍ഷങ്ങളോളം സ്‌നേഹിച്ച വളര്‍ത്തുനായ ഇല്ലാതാവുമ്പോഴുള്ള വിഷമം വലിയതാണ്. അത് മനസ്സിലാക്കാതെ ഈ സിനിമയുടെ പ്രൊമോഷന് വന്നേ പറ്റൂ എന്ന് നിര്‍ബന്ധിക്കാന്‍ എനിക്ക് പറ്റില്ല.'- ടൊവിനോ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 05, 2025 4:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Tovino Thomas | 'തൃഷയ്ക്ക് ഒരു സ്വകാര്യ നഷ്ടം സംഭവിച്ചു, അത് എനിക്ക് തീർച്ചയായും മനസിലാക്കാനാകും'; ടൊവിനോ തോമസ്