ടൈറ്റാനിക്ക് മുങ്ങിത്താഴുന്നതിന് മുമ്പായി എഴുതപ്പെട്ട കുറിപ്പ് കണ്ടെത്തി, സംശയത്തോടെ ഗവേഷകർ
- Published by:Anuraj GR
- news18-malayalam
Last Updated:
കുറിപ്പ് അന്നത്തെ കാലത്ത് എഴുതപ്പെട്ടത് തന്നെയാണ് എന്നാണ് ചരിത്രകാരൻമാരുടെ കണ്ടെത്തൽ. എഴുത്തും, കുപ്പിയും, എഴുതാൻ ഉപയോഗിച്ച ഘടകങ്ങളും പരിശോധിച്ചതിൻ്റെ അടിസ്ഥനത്തിലാണ് ഈ വിലയിരുത്തൽ.
2017 ലാണ് കാനഡയിലെ ന്യൂ ബ്രൻസ്വിക്കിൽ നിന്നുള്ള ഒരു കുടുംബം ബെ ഓഫ് ബുൻഡ് ബീച്ചിൽ നിന്നും ഗ്ലാസ് ബോട്ടിലിനകത്തായി ഒരു കുറിപ്പ് കണ്ടെത്തിയത്. ടൈറ്റാനിക്ക് കപ്പൽ ദുരന്തത്തിൽ മരിച്ച മാതിൽഡേ ലെഫബ്രേ എന്ന 12 വയസുള്ള ഫ്രഞ്ച് വിദ്യാർത്ഥിനിയുടെ എഴുത്താണിതെന്നാണ് കരുതുന്നത്. എഴുത്തിന്റെ വിശ്വാസ്യത തെളിയിക്കാനായി പൊതുജനങ്ങൾക്കായി എഴുത്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണ് കാനഡയിലെ പൊതുസർവ്വകലാശാലയായ യൂണിവേഴ്സ്റ്റി ഓഫ് ഡു ക്യുബെക്ക് റിമോസ്ക്കി.
1899 ൽ ജനിച്ച ലെഫബ്രേ അമ്മ മാരിക്ക് ഒപ്പം പിതാവിനെയും സഹോദരങ്ങളെയും കാണാനായി ന്യൂയോർക്കിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ആർഎംഎസ് ടൈറ്റാനിക്ക് കപ്പൽ മഞ്ഞ് പാളിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 1912 ഏപ്രിൽ 15 നാണ് അമ്മയും മകളും മരണപ്പെട്ടത്. വടക്കൻ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ നടന്ന അപകടത്തിൽ 1500 പേരാണ് മരിച്ചത്. 2224 യാത്രക്കാരുമായി ഇംഗ്ലണ്ടിലെ സത്താപ്ടണിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട കപ്പൽ നാലാം ദിവസം അപകടത്തിൽ പെടുകയായിരുന്നു. അന്നത്തെ ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലായ ടൈറ്റാനിക്ക് അതിൻ്റെ കന്നിയാത്രയിലാണ് അപകടം ഉണ്ടാക്കിയത്.
advertisement
ഗ്ലാസ് ബോട്ടിലിനുള്ളിൽ നിന്നും കണ്ടെത്തിയ കുറിപ്പ് ഫ്രഞ്ച് ഭാഷയിലാണ് എഴുതിയിരിക്കുന്നത്. 1912 ഏപ്രിൽ 13 എന്ന തീയ്യതിയും കത്തിൽ ഉണ്ട്. “അറ്റ്ലാന്റിക്കിന് മധ്യത്തിൽ നിന്നായി ഈ കുപ്പി ഞാൻ സമുദ്രത്തിലേക്ക് എറിയുന്നു. ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഞങ്ങൾ ന്യൂയോർക്കിൽ എത്തേണ്ടതാണ്. ഇത് അരെങ്കിലും കണ്ടെത്തുകയാണെങ്കിൽ ലീവിനിൽ ഉള്ള
ലെഫ്ബ്രവ് കുടുംബത്തെ അറിയിക്കണം” എന്നിങ്ങനെ കുറിപ്പിൽ പറയുന്നതായി സിബിസി റിപ്പോർട്ട് ചെയ്യുന്നു.
advertisement
കുറിപ്പ് അന്നത്തെ കാലത്ത് എഴുതപ്പെട്ടത് തന്നെയാണ് എന്നാണ് ചരിത്രകാരൻമാരുടെ കണ്ടെത്തൽ. എഴുത്തും, കുപ്പിയും, എഴുതാൻ ഉപയോഗിച്ച ഘടകങ്ങളും പരിശോധിച്ചതിൻ്റെ അടിസ്ഥനത്തിലാണ് ഈ വിലയിരുത്തൽ. കാർബൺ ഡേറ്റിംഗ് രീതിയും മറ്റും ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ടൈറ്റാനിക്ക് കപ്പൽ മുങ്ങിയ കാലത്ത് എഴുതപ്പെട്ട കുറിപ്പ് ആണെങ്കിലും ഇത് മതഡേ ലെഫ്ബ്രേവ് തന്നെയാണോ എഴുതിയത് എന്നാണ് കണ്ടത്തേണ്ടത്. അന്നത്തെ പത്ര മാധ്യമങ്ങളിൽ എല്ലാം ലെഫ്ബ്രേവിനെ കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. കബളിപ്പിക്കാനായി മറ്റ് ആരെങ്കിലും എഴുതി കുപ്പിയിൽ ആക്കി ഉപേക്ഷിച്ചതാണോ എന്ന കാര്യവും പലരും സംശയിക്കുന്നുണ്ട്. പഴയ കാലത്തെ വസ്തുക്കൾ ഉപയോഗിച്ച് വ്യാജമായി കുറിപ്പ് നിർമ്മിക്കുന്നതിനുള്ള സാധ്യതകളും ഗവേഷകർ സംശയിക്കുന്നു.
advertisement
ധാരാളം മാധ്യമ ശ്രദ്ധ ലഭിക്കും എന്നതിനാൽ ഇത്തരത്തിൽ എഴുത്തുകൾ ബീച്ചുകളിൽ നിന്നും ലഭിക്കുന്നത് അന്നത്തെ കാലത്ത് നിത്യസംഭവം ആയിരുന്നു എന്ന കാര്യവും ഗവേഷകർ മുഖവിലക്കെടുക്കുന്നുണ്ട്. എഴുത്ത് ലഭിച്ച സ്ഥാനത്തെക്കുറിച്ചും സംശയങ്ങളുണ്ട്. അറ്റ്ലാന്റിക്ക് സമുദ്രത്തിന് മധ്യത്തിൽ നിന്നും കടലിലേക്ക് എറിഞ്ഞ എഴുത്ത് അടങ്ങിയ കുപ്പി കാനഡയിലെ ന്യൂ ബ്രൻസ്വിക്കിൽ എത്താൻ സാധ്യത എത്രത്തോളം എന്ന ചോദ്യങ്ങളും ഉയരുന്നു. അസാധാരമായ കാര്യമാണെങ്കിലും അസാധ്യമായത് അല്ല എന്നാണ് ഇക്കാര്യത്തിൽ ഗവേഷകരുടെ അഭിപ്രായം.
advertisement
Tags: Titanic, Glass bottle, Canada, Beach, Note, Sea, ടൈറ്റാനിക്ക്, ഗ്ലാസ് ബോട്ടിൽ, കുറിപ്പ്, ഫ്രഞ്ച്, ബീച്ച്, അറ്റ്ലാന്റിക്, കാനഡ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 15, 2021 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ടൈറ്റാനിക്ക് മുങ്ങിത്താഴുന്നതിന് മുമ്പായി എഴുതപ്പെട്ട കുറിപ്പ് കണ്ടെത്തി, സംശയത്തോടെ ഗവേഷകർ