Trevor Noah | ഡെയ്‌ലി ഷോ നിർത്തുന്നതായി ട്രെവർ നോവ; അദ്ദേഹത്തിന്റെ പ്രശസ്തമായ വീഡിയോകൾ
- Published by:Amal Surendran
- news18-malayalam
Last Updated:
ഡെയ്‌ലി ഷോ അവസാനിപ്പിക്കുന്നതായി ട്രെവർ നോഹ പ്രഖ്യാപിച്ചു.
ലോകപ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയനും ഹാസ്യതാരവും ടെലിവിഷൻ അവതാരകനുമായ ട്രെവർ നോവ (Trevor Noah) താൻ അവതരിപ്പിച്ചു കൊണ്ടിരുന്ന പ്രശസ്ത ആക്ഷേപഹാസ്യ പരിപാടിയായ 'ഡെയ്‌ലി ഷോ' (Daily Show) അവസാനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ അമ്പരപ്പിച്ചു കൊണ്ടാണ് പ്രഖ്യാപനം. ഏഴു വർഷത്തിന് ശേഷം, താൻ ഡെയ്‌ലി ഷോ അവസാനിപ്പിക്കുന്നതായി ട്രെവർ നോഹ പ്രഖ്യാപിച്ചു. 2015-ൽ ജോൺ സ്റ്റുവർട്ടിൽ നിന്നാണ് നോവ ഷോയുടെ അവതരണം ഏറ്റെടുക്കുന്നത്.
''ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരമാണ് എനിക്ക് ലഭിച്ചത്. ഇതിനിടെ പല സംഭവങ്ങളും നടന്നു. ഡൊണാൾഡ് ട്രംപിന്റെ പ്രസിഡൻസി, കോവിഡ് മഹാമാരി, അങ്ങനെ പലതും. ഏഴു വർഷത്തിനിപ്പുറം എന്റെ സമയം അവസാനിച്ചിരിക്കുകയാണ്. ഏറ്റവും നല്ല രീതിയിൽ സത്യസന്ധമായാണ് ഞാൻ പരിപാടി ചെയ്തിരുന്നത്'', ഷോ നിർത്തുകയാണെന്നു പ്രഖ്യാപിച്ചു കൊണ്ട് നോവ പറഞ്ഞു.
ഏറ്റവുമധികം ആളുകൾ കണ്ട അദ്ദേഹത്തിന്റെ ചില വീഡിയോകളാണ് താഴെ
1) കാനി വെസ്റ്റിനെക്കുറിച്ചുള്ള വീഡിയോ
പീറ്റ് ഡേവിഡ്‌സണെക്കുറിച്ചുള്ള കന്യെ വെസ്റ്റിന്റെ സോഷ്യൽ മീഡിയ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി ഈ വർഷം മാർച്ചിൽ നോവ ഒരു വീഡിയോ ചെയ്തിരുന്നു. തന്റെ മുൻ ഭാര്യയും റിയാലിറ്റി ഷോ ടിവി താരം കിം കർദാഷിയാനുമായി പീറ്റ് ഡേവിഡ്‌സണുണ്ടായിരുന്നു ബന്ധത്തെക്കുറിച്ചായിരുന്നു കാനി വെസ്റ്റ് സോഷ്യൽ മീഡിയയിൽ സംസാരിച്ചത്. ഈ വീഡിയോ യൂട്യൂബിൽ വീഡിയോ 3.3 ദശലക്ഷത്തിലധികം വ്യൂ നേടിയിരുന്നു.
advertisement
2) ഇന്ത്യൻ ദമ്പതികളെക്കുറിച്ചുള്ള വീഡിയോ
ഒരു വർഷത്തിനുള്ളിൽ ഒരു പേരക്കുട്ടിയെ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരമായി തങ്ങൾക്ക് 5 കോടി രൂപ നൽകണമെന്നു പറഞ്ഞ ഇന്ത്യൻ ദമ്പതികളെക്കുറിച്ചുള്ള വാർത്ത ഈ വർഷം ആദ്യം പുറത്തു വന്നിരുന്നു. ഉത്തരാഖണ്ഡ് സ്വദേശികളാണ് ഇവർ. ഈ സംഭവം കഥ ആഗോളതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ട്രെവർ നോവ തന്റെ ഡെയ്‌ലി ഷോയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
advertisement
3) ട്രെവർ നോവയുടെ അനുകരണങ്ങൾ
ലോകമെമ്പാടുമുള്ള പല പ്രശസ്തരെയും അനുകരിക്കുന്ന ട്രെവർ നോവയുടെ ഡെയ്‌ലി ഷോ കാഴ്ചക്കാർക്കിടയിൽ വൻ ഹിറ്റായിരുന്നു. ഇതേക്കുറിച്ചുള്ള ഒരു ചെറു വീഡിയോക്ക് യൂട്യൂബിൽ 7 ദശലക്ഷത്തിലധികം വ്യൂ ആണ് ലഭിച്ചത്. ഡൊണാൾഡ് ട്രംപ് എങ്ങനെ അറബി സംസാരിക്കുമെന്ന് സാങ്കൽപികമായി അവതരിപ്പിച്ച വീഡിയോ ആയിരുന്നു ഇതിൽ ഏറ്റവും ഹിറ്റ്.
advertisement
4) സ്റ്റീവ് ബാനന്റെ കുറ്റപത്രത്തെക്കുറിച്ചും എലിസബത്ത് രാജ്ഞിയെക്കുറിച്ചും ഉള്ള ഭാഗം
വഞ്ചനയ്ക്കും കള്ളപ്പണം വെളുപ്പിക്കലിനും ആരോപണങ്ങൾ നേരിട്ട, ഡൊണാൾഡ് ട്രംപിന്റെ ദീർഘകാല സഹായിയായ സ്റ്റീവ് ബാനനെക്കുറിച്ചുള്ള ട്രെവർ നോവയുടെ വീഡിയോയും എലിസബത്ത് രാജ്ഞിയുടെ മരണത്തോടുള്ള പ്രതികരണങ്ങളും 3.4 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2022 8:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Trevor Noah | ഡെയ്‌ലി ഷോ നിർത്തുന്നതായി ട്രെവർ നോവ; അദ്ദേഹത്തിന്റെ പ്രശസ്തമായ വീഡിയോകൾ