നെൽകൃഷി’ വിവാദത്തിൽ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ പേജിൽ ട്രോൾ മഴ
- Published by:Sarika KP
- news18-malayalam
Last Updated:
എന്നാൽ സനത് ജയസൂര്യയെ പിന്തുണച്ചും മലയാളികളിൽ ചിലർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.
കൊച്ചി: കേരളത്തിലെ ‘നെൽകർഷകർ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ ജയസൂര്യയുടെ പരാമർശം ഏറെ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.ഇതിനു പിന്നാലെ ശ്രീലങ്ക ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ഫേസ്ബുക്കില്‍ ട്രോൾ മഴയാണ്. ആളുമാറിയെന്ന തരത്തിലുളള കമന്റുകളാണ് താരത്തിൻരെ പോസ്റ്റിനു ലഭിക്കുന്നത്.
ഏതായാലും ഒറ്റ നിമിഷം കൊണ്ടാണ് സനത് ജയസൂര്യയുടെ ഫേസ്ബുക്കിൽ ലൈക്കും കമന്റും നിറഞ്ഞത്. മലയാളികളുടെ ലൈക്കും കമന്റും വാങ്ങിക്കാൻ പുതിയ പോസ്റ്റുമായി വന്നേക്കാ അണ്ണൻ എന്നാണ് ഒരാൽ കമന്റ ചെയ്തത്. നിൻ്റെ പടം ഇനി ഓടുന്നത് കാണണം , വിമർശിച്ചാൽ അങ്ങ് ശ്രീലങ്കയിൽ വന്നു പിടിക്കുമെടാ എന്നിങ്ങനെ കമന്റകൾ നിറയുന്നു. എന്നാൽ സനത് ജയസൂര്യയെ പിന്തുണച്ചും മലയാളികളിൽ ചിലർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.
Also read-‘ജയസൂര്യ അഭിനയിച്ചത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിൽ; റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയി’; പി.പ്രസാദ്
advertisement
കഴിഞ്ഞ ദിവസം മന്ത്രിമാരെ വേദിയിലിരുത്തി കർഷതരുടെ പ്രശ്നങ്ങൾ ജയസൂര്യ പറഞ്ഞിരുന്നു. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ നടൻ ജയസൂര്യയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 01, 2023 6:05 PM IST