ഗ്രാമത്തിൽ മഴ കുറഞ്ഞു; മഴദൈവങ്ങളുടെ പ്രീതിക്കായി ആണ്‍കുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ചു

Last Updated:

ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം കെട്ടിച്ച് വധുവായും മറ്റെയാളെ വരനായും ഒരുക്കിയായിരുന്നു വിവാഹം

ആണ്‍കുട്ടികളെ തമ്മിൽ വിവാഹം  കഴിപ്പിച്ചു
ആണ്‍കുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ചു
ബെംഗളൂരു: മഴപെയ്യിക്കാനായി ആൺകുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ച് കർണാടകടയിലെ ഗ്രാമം. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു വിചിത്രമായ ചടങ്ങ് നടന്നത്. പങ്കെടുത്തവർക്ക് സദ്യയുമൊരുക്കിയിരുന്നു.
ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം കെട്ടിച്ച് വധുവായും മറ്റെയാളെ വരനായും പാരമ്പര്യരീതിയില്‍ ഒരുക്കിയായിരുന്നു ചടങ്ങുകള്‍ നടത്തിയത്. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകള്‍.
പ്രദേശത്ത് കഴിഞ്ഞവർഷത്തേക്കാൾ മഴ കുറഞ്ഞതാണ് ചടങ്ങ് നടത്താൻ ഗ്രാമവാസികൾ തീരുമാനിച്ചത്. മഴ ദേവതമാരെ പ്രീതിപ്പെടുത്താനായിരന്നു രണ്ടു ആൺകുട്ടികളെ തമ്മിൽ‌ വിവാഹം കഴിപ്പിച്ചത്. വിവാഹച്ചടങ്ങിന് ശേഷം ഗ്രാമവാസികള്‍ ഒന്നിച്ച് പ്രത്യേക പ്രാര്‍ഥനയും നടത്തി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗ്രാമത്തിൽ മഴ കുറഞ്ഞു; മഴദൈവങ്ങളുടെ പ്രീതിക്കായി ആണ്‍കുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ചു
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement