വഴിയിൽ കുഴി വന്നാൽ അവിടെ നൂഡിൽസ് പാചകം; യുകെയിലെ വേറിട്ട പ്രതിഷേധം

Last Updated:

റോഡിലെ കുഴികൾക്കുള്ളിൽ നൂഡിൽസ് പാചകം ചെയ്താണ് ഇദ്ദേഹത്തിൻറെ വേറിട്ട പ്രതിഷേധം

നമ്മുടെ നാട്ടിൽ റോഡുകളിലെ കുഴികൾ ഒരു സ്ഥിരകാഴ്ച്ചയാണ്.  കുഴിയിൽ വാഴ നട്ടും നീന്തി കുളിച്ചുമൊക്കെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുമുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രതിഷേധ മാർഗ്ഗമാണ് യുകെ സ്വദേശിയായ മാർക്ക് മോറെൽ റോഡിലെ കുഴികൾ അടയ്ക്കാൻ സ്വീകരിച്ചിരിക്കുന്നത്. കുഴികൾക്കുള്ളിൽ നൂഡിൽസ് പാചകം ചെയ്താണ് ഇദ്ദേഹത്തിൻറെ വേറിട്ട പ്രതിഷേധം.
ഒരു പ്രമുഖ ന്യൂഡിൽസ് കമ്പനിയുമായി ചേർന്നാണ് മോറൽ റോഡിലെ കുഴികളിൽ നൂഡിൽസ് പാചകം ചെയ്ത് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. മുൻപ് റബ്ബർ താറാവുകളെ റോഡിലെ കുഴികളിൽ ഇട്ടും മറ്റും ഒക്കെ പലതരത്തിൽ ഈ പ്രശ്നത്തിനെതിരെ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കാണാതെ വന്നതോടെയാണ് ഈ പുതിയ സമരമാർഗം സ്വീകരിക്കാൻ മോറൽ തീരുമാനിച്ചത്.
യുകെയിലെ റോഡുകളുടെ ശോചനീയാവസ്ഥ വർദ്ധിച്ചു വരികയാണെന്നും കഴിഞ്ഞ 10 വർഷമായി താൻ ഈ പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായുള്ള അക്ഷീണ പരിശ്രമത്തിൽ ആണെന്നും ആണ് മോറൽ പറയുന്നത്. എന്നാൽ, റോഡിലെ കുഴികൾ വർദ്ധിച്ചതല്ലാതെ അധികാരികളുടെ ഭാഗത്തുനിന്നും പ്രശ്നപരിഹാരത്തിനായി യാതൊരു വിധത്തിലുള്ള നടപടികളും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വഴിയിൽ കുഴി വന്നാൽ അവിടെ നൂഡിൽസ് പാചകം; യുകെയിലെ വേറിട്ട പ്രതിഷേധം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement