ഒടുവിൽ പ്രണയം പരാജയപ്പെട്ടു; കൈകൾ ചങ്ങലയിൽ ബന്ധിച്ച കമിതാക്കൾ 123 ദിവസത്തിനു ശേഷം ചങ്ങല അഴിച്ചു

Last Updated:

വിക്ടോറിയ പുസ്റ്റോവിറ്റോവ (29), അലക്സാണ്ടർ കുഡ്‌ലെ (33) എന്നിവരാണ് 123 ദിവസം ചങ്ങലയിൽ ബന്ധിതരായി കഴിഞ്ഞത്. എന്നാൽ ജൂൺ 17ന് ഇവർ പിരിയാൻ തീരുമാനിച്ചു.

Video grab of couple chaining themselves. (Credit: Twitter)
Video grab of couple chaining themselves. (Credit: Twitter)
സ്‌നേഹ ബന്ധത്തിന്റെ ആഴമളക്കാന്‍ വാലന്റൈൻസ് ദിനത്തിൽ സ്വയം ചങ്ങലയിൽ ബന്ധിതരായ ഉക്രെയിനിലെ കമിതാക്കൾ ഒടുവിൽ കൈയിലെ ചങ്ങല അഴിച്ചുമാറ്റി. വിക്ടോറിയ പുസ്റ്റോവിറ്റോവ (29), അലക്സാണ്ടർ കുഡ്‌ലെ (33) എന്നിവരാണ് 123 ദിവസം ചങ്ങലയിൽ ബന്ധിതരായി കഴിഞ്ഞത്. എന്നാൽ ജൂൺ 17ന് ഇവർ പിരിയാൻ തീരുമാനിച്ചു. ദി മിററിന്റെ റിപ്പോർട്ട് അനുസരിച്ച്, അവരുടെ പ്രണയ ബന്ധം നിലനിൽക്കില്ലെന്ന് ഇരുവരും സമ്മതിച്ചു.
സ്വതന്ത്രയാക്കിയതോടെ വിക്ടോറിയ വളരെ സന്തോഷവതിയായിരുന്നു. ഒറ്റയ്ക്ക് ജീവിതം നയിക്കാനും ഒരു സ്വതന്ത്ര വ്യക്തിയായി വളരാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് വിക്ടോറിയ പറഞ്ഞു. വിക്ടോറിയയ്ക്ക് ഈ പ്രണയത്തിൽ തുടരാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് അലക്സാണ്ടർ ചങ്ങല അഴിക്കാൻ തീരുമാനമെടുത്തത്. ഇൻസ്റ്റാഗ്രാമിൽ ഇരുവരെയും ഫോളോ ചെയ്തിരുന്നവർക്ക് ഇരുവരും നന്ദി അറിയിച്ചു. ഇരുവരും മുമ്പും ഇപ്പോഴും സന്തോഷത്തിലാണെന്ന് അലക്സാണ്ടർ പറഞ്ഞു.
advertisement
സ്വകാര്യതയും വ്യക്തിഗത ഇടവും ലഭിക്കാത്തതിനാലാണ് തങ്ങളുടെ വിവാഹം സംബന്ധിച്ച പ്ലാനുകളും ഈ ബന്ധവും അവസാനിച്ചതെന്ന് ഇരുവരും തുറന്നു പറഞ്ഞു. ബാത്ത്റൂമിൽ പോകുന്നത് മുതൽ ദിവസം മുഴുവൻ ഒരുമിച്ചുണ്ടാകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഇരുവരും സമ്മതിച്ചു. വിക്ടോറിയ തന്റെ മുൻകാല ജീവിതത്തിലേയ്ക്ക് മടങ്ങാൻ ഏറെ ആഗ്രഹിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ കാമുകി മേക്കപ്പ് ചെയ്യുന്നതിന് ഒപ്പം നിൽക്കുന്നതായിരുന്നു തനിക്ക് ഏറ്റവും മടുപ്പുണ്ടാക്കിയതെന്ന് അലക്സാണ്ടർ പറഞ്ഞു. കാരണം കണ്ണാടിയ്ക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് അലക്സാണ്ടറിന് ഇഷ്ട്ടമായിരുന്നില്ല. സംഘർഷങ്ങൾ രൂക്ഷമാകാതിരിക്കാൻ തങ്ങൾ കഠിനമായി പരിശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഉക്രെയ്നിലെ വളരെ അകലെയുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ ഇരുവരും താമസിക്കുന്നത്. ഉക്രേനിയൻ റെക്കോർഡ് മേധാവി വിറ്റാലി സോറിന്റെ മേൽനോട്ടത്തിലാണ് ചങ്ങല അഴിച്ചത്. മെയ് 19 ന്, ചങ്ങലയിൽ ബന്ധിതരായി ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ ദമ്പതികൾ എന്ന ലോക റെക്കോർഡ് ഇവർ തകർത്തിരുന്നു.
ചങ്ങലയില്‍ ബന്ധിതരായതോടെ ഇരുവരും പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇവയ്ക്ക് മുകളില്‍ നിന്ന് താഴേക്ക് സിപ്പുകളുണ്ടായിരുന്നു. ഇതുവഴി ഒരു കൈ ഉപയോഗിച്ച് തന്നെ എളുപ്പത്തില്‍ വസ്ത്രം ധരിക്കാനും നീക്കം ചെയ്യാനും സാധിക്കുമായിരുന്നു. അലക്‌സാണ്ടര്‍ ഒരു കാര്‍ സെയില്‍സ്മാനായാണ് ജോലി ചെയ്യുന്നത്. ജോലി സമയത്ത് വിക്ടോറിയയും അലക്‌സാണ്ടറിനൊപ്പമുണ്ടാകുമായിരുന്നു. എന്നാല്‍ വിക്ടോറിയയുടെ ജോലി കൃത്രിമ കണ്‍പീലികള്‍ ഉണ്ടാക്കി നല്‍കുകയാണ്. അലക്‌സാണ്ടറുമായി ചങ്ങലയില്‍ ബന്ധിതരായിരിക്കുന്നത് വിക്ടോറിയയുടെ ജോലിയെ ബാധിക്കുന്നുണ്ടായിരുന്നു. തന്റെ പങ്കാളി തനിയ്‌ക്കൊപ്പം അടുത്ത് തന്നെ നില്‍ക്കുന്നത് ക്ലയിന്റ്‌സിന് ഇഷ്ടപ്പെടാറില്ലെന്ന് മുമ്പ് വിക്ടോറിയ വ്യക്തമാക്കിയിരുന്നു.
advertisement
ഒരുമിച്ച് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനും ഇരുവരും പദ്ധതിയിട്ടിരുന്നു. കൂടാതെ ഇവരുടെ ചങ്ങല 3 മില്യണ്‍ ഡോളറിന് (21.94 കോടിയോളം രൂപ) അന്താരാഷ്ട്ര ലേലത്തില്‍ വില്‍ക്കാനും കമിതാക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇരുവരുടെയും പ്രണയം തകർന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തതയില്ല.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒടുവിൽ പ്രണയം പരാജയപ്പെട്ടു; കൈകൾ ചങ്ങലയിൽ ബന്ധിച്ച കമിതാക്കൾ 123 ദിവസത്തിനു ശേഷം ചങ്ങല അഴിച്ചു
Next Article
advertisement
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
  • ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഭൂമിയെന്ന വാദം പാലാ സബ് കോടതി തള്ളിയിരിക്കുകയാണ്

  • 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി, പദ്ധതി അനിശ്ചിതത്വത്തിൽ

  • വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കാൻ വീണ്ടും സാമൂഹിക പഠനം നിർദ്ദേശിച്ചു

View All
advertisement