ജോലി ബോറടിച്ചു; അസിസ്റ്റന്റ് പ്രൊഫസർ ചുമട്ടുതൊഴിലാളിയായി
- Published by:Arun krishna
- news18-malayalam
Last Updated:
ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധ്യാപകന്‍റെ വിവരം ലഭിക്കാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു
ജീവിതവും ജോലിയും ബോറടിച്ചതിനെ തുടര്‍ന്ന് എന്‍ജിനീയറിങ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ജോലി ഉപേക്ഷിച്ച് ചുമട്ടുത്തൊഴിലാളിയായി. ഹൈദരാബാദിലെ പ്രാന്തപ്രദേശമായ അബ്ദുള്ളപൂര്‍മെറ്റിലാണ് വിചിത്രമായ സംഭവം. പ്രദേശത്തെ സ്വകാര്യ എന്‍ജീനീയറിങ്ങ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ യുവാവിനെയാണ് ഏപ്രില്‍ 7 മുതല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് കാണാതാകുന്നത്. യുവാവ് തെലങ്കാനയിലെ ഖമ്മം ജില്ലയിലുള്ള സ്വന്തം നാട്ടിലേക്ക് പോയാതാകാം എന്നായിരുന്നു കോളേജ് അധികൃതര്‍ കരുതിയിരുന്നത്.
എന്നാല്‍ യുവാവ് വീട്ടിലെത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ സംഭവത്തില്‍ ദുരൂഹത പരന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധ്യാപകന്‍റെ വിവരം ലഭിക്കാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. മുന്‍പും തങ്ങളെ അറിയിക്കാതെ യുവാവ് വീടുവിട്ടിറങ്ങിയെന്നും പിന്നീട് മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി ജോലി നോക്കുകയായിരുന്നുവെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവാവ് അബ്ദുള്ളപൂർമെട്ടിലെ ഒരു പഴച്ചന്തയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വീട്ടുകാർക്ക് കൈമാറി. കുടുംബത്തോട് കൗൺസിലിംഗ് നടത്താൻ പോലീസ് നിർദ്ദേശിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
April 19, 2023 9:06 PM IST