കളഞ്ഞുകിട്ടിയ പേഴ്സിന് 500 രൂപ പിഴയും തപാൽ ചാർജും ഈടാക്കി ഉടമയ്ക്ക് അയച്ച് അജ്ഞാതൻ
- Published by:Rajesh V
- news18-malayalam
Last Updated:
നഷ്ടപ്പെട്ട പേഴ്സും അതിനുള്ളിലെ വിലപ്പെട്ട രേഖകളും ഇനി തിരിച്ചു കിട്ടില്ലെന്ന് കരുതി ഇരിക്കുന്നതിനിടെയാണ് രണ്ടുദിവസം മുൻപ് ഒരു തപാൽ വന്നത്. ഒരു കവറിൽ പേഴ്സിൽ ഉണ്ടായിരുന്ന സാധനങ്ങളും ഒപ്പം ഒരു കത്തുമാണ് കിട്ടിയത്
കളഞ്ഞു കിട്ടിയ പേഴ്സിൽനിന്ന് പിഴത്തുകയും തപാൽ ചാർജും ഈടാക്കിയ ശേഷം വിലപ്പെട്ട രേഖകളും ബാക്കി പണവും ഓട്ടോ ഡ്രൈവറായ ഉടമസ്ഥന് അയച്ചുകൊടുത്ത് അജ്ഞാതൻ. കോഴിക്കോട് കീഴരിയൂരിലാണ് സംഭവം.
കീഴരിയൂർ മണ്ണാടിമേൽ സ്വദേശിയായ വിപിൻ രാജിന്റെ പേഴ്സ് ഒന്നര ആഴ്ച മുൻപാണ് കളഞ്ഞു പോയത്. ഓട്ടോ ഡ്രൈവറായ വിപിൻ, മേപ്പയൂർ ഭാഗത്ത് ഓട്ടം പോയപ്പോഴാണ് പോക്കറ്റിൽ നിന്നും പേഴ്സ് എവിടെയോ വീണുപോയത്. 530 രൂപയും ആധാർ കാർഡും എടിഎം കാർഡും ഉൾപ്പെടെയുള്ള രേഖകളും പേഴ്സിൽ ഉണ്ടായിരുന്നു.
നഷ്ടപ്പെട്ട പേഴ്സും അതിനുള്ളിലെ വിലപ്പെട്ട രേഖകളും ഇനി തിരിച്ചു കിട്ടില്ലെന്ന് കരുതി ഇരിക്കുന്നതിനിടെയാണ് രണ്ടുദിവസം മുൻപ് ഒരു തപാൽ വന്നത്. ഒരു കവറിൽ പേഴ്സിൽ ഉണ്ടായിരുന്ന സാധനങ്ങളും ഒപ്പം ഒരു കത്തുമാണ് കിട്ടിയത്.
advertisement
അജ്ഞാതൻ എഴുതിയ കത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ - 'മൊത്തം തുക 530. 500 രൂപ പേഴ്സ് കളഞ്ഞതിനുള്ള ഫൈനായി ഈടാക്കുന്നു. 20 രൂപ തപാൽചാർജ് ആയി. ബാക്കി 10 രൂപ ഇതിനോടൊപ്പം വെച്ചിട്ടുണ്ട്. ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാലും സീറ്റ് ബെൽറ്റ് ഇടാതെ കാർ ഓടിച്ചാലും ഫൈൻ ഈടാക്കും. അവനവന്റെ സാധനം സൂക്ഷിക്കാത്തതിനാണ് ഈ ഫൈൻ ഈടാക്കുന്നത്. ഇത് ഒരു പാഠം ആക്കണം. ഇത് ചെയ്തില്ലെങ്കിൽ താങ്കൾ ഇനിയും സൂക്ഷിക്കില്ല'.
advertisement
500 രൂപ നഷ്ടപ്പെട്ടെങ്കിലും എടിഎം കാർഡ് ഉള്‍പ്പടെയുള്ള വിലപ്പെട്ട രേഖകൾ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് വിപിൻ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
June 24, 2024 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കളഞ്ഞുകിട്ടിയ പേഴ്സിന് 500 രൂപ പിഴയും തപാൽ ചാർജും ഈടാക്കി ഉടമയ്ക്ക് അയച്ച് അജ്ഞാതൻ