ഗ്ലാമറിന് പരിധിയെവിടെ എന്ന് ചോദിച്ചാൽ ഉർഫി ജാവേദിനെ സംബന്ധിച്ച് അങ്ങനെയൊന്നില്ല. വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ണുടക്കാറുള്ള വ്യക്തിയാണ് നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ഉർഫി ജാവേദ് (Urfi Javed). ഫാഷന്റെ സകല നിർവചനങ്ങളെയും കാറ്റില്പറത്തിയാണ് ഉർഫി ഓരോ തവണയും പൊതുജനങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെടുക. ആദ്യമായി ഉർഫി ചർച്ചാ വിഷയമായത് ഒരു എയർപോർട്ട് ലുക്കിന്റെ പേരിലായിരുന്നു. ഉർഫിയുടെ ഇൻസ്റ്റാഗ്രാം പേജ് എടുത്താൽ പിന്നെ അതിൽ ഗ്ലാമറിന്റെ അതിപ്രസരം തന്നെയാണ്.
ഇൻസ്റ്റഗ്രാമിൽ വരവറിയിച്ചതു ഒരു നൃത്ത വീഡിയോയുമായാണ്. ഉർഫി എന്നാൽ ഗ്ലാമർ അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല താനും. പൊതുവിടത്തിൽ ഉർഫി വീണ്ടും ഗ്ലാമർ പരിധി ലംഘിച്ചുള്ള നൃത്തവുമായി എത്തിയിരിക്കുകയാണ്. നീല ഡെനിമിനൊപ്പം ബാക്ക്ലെസ്സ് ടോപ് ധരിച്ചാണ് ഉർഫി നൃത്തം ചെയ്യുന്നത്. ബദം ബദം എന്ന ചലഞ്ച് ആണ് ഉർഫി ഈ വീഡിയോയിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ഈ ഗാനത്തിന് നൃത്തം ചെയ്യുന്നത് സോഷ്യൽ മീഡിയയിലെ ട്രെൻഡ് ആണ്
View this post on Instagram
തന്റെ ടോപ്പുകളിൽ ഗ്ലാമർ പരീക്ഷണം നടത്തുന്നതിലാണ് ഉർഫിയുടെ കഴിവ് ചർച്ചചെയ്യപ്പെടുന്നത്. ചുവടെയുള്ള ചില ചിത്രങ്ങളിൽ അത് നേരിട്ട് മനസ്സിലാക്കാവുന്നതാണ്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
ആദ്യമായി ഒ.ടി.ടി. (OTT) വഴി പ്രക്ഷേപണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി എന്ന നിലയിൽ ശ്രദ്ധ നേടിയ ആളാണ് ഉർഫി ജാവേദ് 24-കാരിയായ ഉർഫിയെ 2016-ലെ ടിവി ഷോ ബഡേ ഭയ്യാ കി ദുൽഹനിയയിലും പിന്നീട് യഥാക്രമം ALT ബാലാജിയിൽ സ്ട്രീം ചെയ്യുന്ന മേരി ദുർഗ, ബേപ്പന്ന, പഞ്ച് ബീറ്റ് സീസൺ 2 എന്നിവയിലും കണ്ടു.
Summary: Urfi Javed becomes another head-turner with a highly glamorous dance video on Instagram
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Urfi Javed