ഇത്ര ആഡംബരം വേണ്ട; കാട്ടില്‍ പോയി താമസിക്കാൻ ദമ്പതികൾ അമേരിക്കയിലെ ആഡംബര വീട് വിറ്റു
- Published by:Sarika KP
- news18-malayalam
Last Updated:
കാട്ടില്‍ ഇവര്‍ നിര്‍മിച്ച ചെറിയ വീടിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കാടിനുള്ളില്‍ താമസിക്കുന്നതിനായി യുഎസിലെ മിയാമിയിലുള്ള വീട് വിറ്റ് ദമ്പതികൾ. 61കാരനായ ജോണ്‍ കെര്‍നോഹനും ഭാര്യ 44കാരിയായ ഫിന്നുമാണ് ലളിതമായ ജീവിതം നയിക്കുന്നതിന് തങ്ങളുടെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ചത്. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനും ലളിത ജീവിതം നയിക്കുന്നതിനുമായാണ് ഇരുവരും മിയാമിയിലെ അതിവിശാലമായ വീട് വിറ്റത്. ഇത് വിറ്റതിന് ശേഷം ലളിതമായി ചെറിയൊരു വീട് കാടിനുള്ളില്‍ നിര്‍മിച്ചു. ഇവിടെയാണ് ഇവരിപ്പോൾ താമസിക്കുന്നത്.
2010-ല്‍ ഓണ്‍ലൈനിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ശേഷം 2012-ല്‍ വിവാഹിതരായി. മിയാമിയിലെ ഫ്‌ളോറിഡ സ്വദേശിയായ ജോണ്‍ തായ്‌ലന്‍ഡ് സ്വദേശിയും ലണ്ടനില്‍ സ്ഥിരതാമസക്കാരിയുമായിരുന്ന ഫിന്നിനെ ജീവിതത്തില്‍ കൂടെ കൂട്ടുകയായിരുന്നു. ജീവിതചെലവ് കുറച്ചുള്ള, ആഢംബരം ഒഴിവാക്കിയുള്ള ജീവിതത്തില്‍ ഏറെ തത്പരനാണ് ജോണ്‍. വിവാഹശേഷം ഫിന്നും ഭര്‍ത്താവിന്റെ താത്പര്യത്തോട് ഒത്തിണങ്ങി. മുമ്പ് ഇരുവരും ഒരു ഇടുങ്ങിയ ബോട്ടിലുംതാമസിച്ചിരുന്നു. തുടര്‍ന്ന് ഫിന്‍ ആണ് ജോണിന്റെ മിയാമിയിലെ അതിവിശാലമായ വീട് വിറ്റ് ചെറിയൊരു വീട്ടിലേക്ക് താമസം മാറുക എന്ന ആശയം മുന്നോട്ട് വെച്ചത്.
advertisement
ദമ്പതിമാര്‍ തങ്ങളുടെ എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ച് കേവലം 304 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൊച്ചുവീട്ടിലേക്ക് താമസം മാറി. 6500 ഡോളറിനാണ് അവര്‍ ഈ വീട് സ്വന്തമാക്കിയത്. ഇതിന് പുറമെ, ഫര്‍ണിച്ചറുകള്‍, മറ്റ് വീട്ടുപകരണങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഇരുവരും 6000 ഡോളര്‍ കൂടി ചെലവഴിച്ചു.
കാട്ടില്‍ ഇവര്‍ നിര്‍മിച്ച ചെറിയ വീടിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
advertisement
advertisement
സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആവേശത്തോടെയാണ് ആളുകള്‍ സ്വീകരിച്ചത്. ചിലര്‍ക്ക് അറിയേണ്ടത് ഇത്രയധികം പച്ചപ്പ് നിറഞ്ഞ വീട്ടില്‍ മറ്റുപ്രാണികളുടെയോ ജീവികളുടെയോ ശല്യമുണ്ടോയെന്നതാണ്. തണുപ്പുകാലത്ത് ഇതെല്ലാം തണുത്തുറഞ്ഞുപോകില്ലേയെന്ന് മറ്റൊരാള്‍ ചോദിച്ചു. എന്നാല്‍, വീട് കാണാന്‍ അതിമനോഹരമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുപോലൊരു വീട് സ്വപ്‌നമാണെന്നും പറുദീസയില്‍ ജീവിക്കുന്നത് പോലെയുണ്ടെന്നും മറ്റൊരാള്‍ പറഞ്ഞു.
ഒരു ഓഫ് ഗ്രിഡ് കാബിനിലാണ് കഴിഞ്ഞ 12 വര്‍ഷമായി ജോണും ഫിന്നും താമസിച്ചിരുന്നത്. താപോര്‍ജം, സൗരോര്‍ജം എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്രകൃതിസൗഹൃദ അടുക്കളയും കുളിമുറിയുമാണ് ഇവരുടെ വീട്ടിലുള്ളത്.
advertisement
ഉള്ളില്‍ നിറയെ പച്ചപ്പ് നിറഞ്ഞ വീടാണ് ഇവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ടോയ്‌ലറ്റ്, ഔട്ട്‌ഡോര്‍ കിച്ചന്‍, ചെറിയൊരു മീൻ കുളം എന്നിവയെല്ലാം ഈ വീടിനുള്ളില്‍ ഉണ്ട്. വീടിന്റെ ഭൂരുഭാഗം ഭാഗങ്ങളും തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. വീടിന്റെ റൂഫിങ് ഗ്ലാസിലാണ് കൊടുത്തിരിക്കുന്നത്. വീടിനുള്ളില്‍ വെളിച്ചവും വായുവും ആവശ്യാനുസരം കടക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്.
2013 മുതല്‍ ഫിന്‍ ജോണിനൊപ്പം യുഎസിലാണ് സ്ഥിരതാമസം. തങ്ങളുടെ വീട്ടിലെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇവര്‍ താപോര്‍ജം, സൗരോര്‍ജം എന്നിവയെയാണ് ആശ്രയിക്കുന്നത്. വീട്ടിലെ വേസ്റ്റ് ഉപയോഗിച്ച് പാചകത്തിന് ബയോഗ്യാസും ഉപയോഗിക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 23, 2023 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇത്ര ആഡംബരം വേണ്ട; കാട്ടില്‍ പോയി താമസിക്കാൻ ദമ്പതികൾ അമേരിക്കയിലെ ആഡംബര വീട് വിറ്റു