കാമുകനോടും വിവാഹിതരായ ദമ്പതികളോടും ഒരേസമയം പ്രണയം; ആകെ കൺഫ്യൂഷനെന്ന് സോഷ്യൽ മീഡിയ
- Published by:Anuraj GR
- trending desk
Last Updated:
ഒരു വീട്ടിൽ ഒന്നിച്ച് താമസമാക്കാനുള്ള ആലോചനയിലാണ് ഇപ്പോളിവർ. ഇവിടെ മൂന്ന് ബെഡ്റൂമുകൾ ഉണ്ടായിരിക്കണം എന്നാണ് ഇവരുടെ ആഗ്രഹം
ബന്ധങ്ങൾ കൂടുതൽ സങ്കീർണമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്തരത്തിൽ ഒരു 28 കാരിയുടെ പ്രണയം കേൾക്കുന്നവരെയാകെ ആശയക്കുഴപ്പത്തിലാക്കുകയാണ്. അമേരിക്കയിലെ ലോസ് ഏഞ്ചൽസ് സ്വദേശിയായ എബി ലിൽ ആണ് ഈ കഥയിലെ നാലു പേരെയും ബന്ധിപ്പിക്കുന്ന കണ്ണി.
അഞ്ച് വർഷമായി 38 കാരനായ ഏലിയായുമായി പ്രണയത്തിലാണ് എബി. ഇതിനൊപ്പം തന്നെ, കഴിഞ്ഞ രണ്ടു വർഷമായി 39 കാരിയായ എമിലിയുമായും എമിലിയുടെ ഭർത്താവുമായും എബി ലിൽ പ്രണയത്തിലാണ്. താൻ പോളിഗമി ഇഷ്ടപ്പെടുന്നയാളാണ് എന്നും ബൈസെക്ഷ്വൽ ആണെന്നും എബി ആദ്യം തന്നെ ഏലിയായോട് തുറന്നു പറഞ്ഞിരുന്നു.
എബിയുടെ സത്യസന്ധതയും എല്ലാ തുറന്നു പറയുന്ന മനോഭാവവും ഏലിയായെ ആകർഷിച്ചു. മറ്റുള്ളവരോട് ബന്ധം പുലർത്തുന്നതിൽ കുഴപ്പമില്ല. എന്നാൽ തന്നോട് എല്ലം തുറന്നു പറയണമെന്നും ഇവർ തമ്മിലുള്ള ബന്ധം സുതാര്യമായിരിക്കണം എന്നുമുള്ള നിബന്ധന മാത്രമാണ് ഏലിയാ മുന്നോട്ടു വെച്ചത്.
advertisement
എബിയുടെയും ഏലിയായുടെയും അയൽക്കാരാണ് എമിലിയും ഭർത്താവും. അങ്ങനെയാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. ഇപ്പോൾ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിലാണ് നാലു പേരും താമസിക്കുന്നത്. ഒരു വീട്ടിൽ ഒന്നിച്ച് താമസമാക്കാനുള്ള ആലോചനയിലാണ് ഇപ്പോളിവർ. ഇവിടെ മൂന്ന് ബെഡ്റൂമുകൾ ഉണ്ടായിരിക്കണം എന്നാണ് ഇവരുടെ ആഗ്രഹം.
എന്നാൽ ഇവരുടെ കഥ കേട്ട് ആകെ കൺഫ്യൂഷനിലാണ് സോഷ്യൽ മീഡിയ!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 23, 2023 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാമുകനോടും വിവാഹിതരായ ദമ്പതികളോടും ഒരേസമയം പ്രണയം; ആകെ കൺഫ്യൂഷനെന്ന് സോഷ്യൽ മീഡിയ