'മരണശേഷം ഭൗതികാവശിഷ്ടം ചന്ദ്രനിലെത്തിക്കണം'; പ്രൊഫസറുടെ വിചിത്ര ആഗ്രഹം

Last Updated:

ഒരു ബഹിരാകാശ സഞ്ചാരിയാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ഏറെ സ്വപ്‌നങ്ങൾ കാണാറുള്ള മനുഷ്യൻ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ നിരവധി വഴികൾ പരീക്ഷിക്കാറുണ്ട്. അതിൽ ചില വഴികൾ നമ്മെ ചിരിപ്പിക്കാറുണ്ട് മറ്റ് ചിലത് ആകട്ടെ ചിന്തിപ്പിക്കാറുമുണ്ട്. അക്കൂട്ടത്തിൽ ഉൾപ്പെടുത്താൻ ഒരു ആഗ്രഹ കഥ കൂടി. ഒരു ബഹിരാകാശ സഞ്ചാരിയാകാൻ കൊതിച്ച് അത് നടക്കാതെ വന്നതോടെ തന്റെ ഡിഎൻഎ ചന്ദ്രനിലേക്ക് അയക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുഎസ് പൗരനായ കെന്നത് ഓം. 86കാരനായ ഓം ഒരു ഫിസിക്സ് പ്രൊഫസറായിരുന്നു.
ഒരു ബഹിരാകാശ സഞ്ചാരിയാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷെ 1960കളിൽ നാസയുടെ അപ്പോളോ പ്രോജക്ടിന്റെ ഭാഗമാകാൻ ഓം ശ്രമിച്ചുവെങ്കിലും ഉയരം കൂടുതലാണ് എന്ന കരണം പറഞ്ഞു നാസ
അദ്ദേഹത്തിന്റെ അപേക്ഷ തള്ളി.
പക്ഷെ ഭൂമിക്ക് പുറത്തേക്ക് പോകാൻ തനിക്ക് കഴിഞ്ഞില്ലെങ്കിലും തന്റെ മരണ ശേഷം തന്റെ ഡിഎൻഎ ചന്ദ്രനിലെത്തിക്കണമെന്നാണ് ഓം ആഗ്രഹിക്കുന്നത്. എന്നെങ്കിലും അന്യഗ്രഹ ജീവി സമൂഹം തന്റെ ഡിഎൻഎ കണ്ടെത്തുമെന്നും അവർ അത് ക്ലോണിങ്ങിനായി ഉപയോഗിക്കുമെന്നും ഓം പ്രതീക്ഷിക്കുന്നു.
advertisement
തന്റെ മരണ ശേഷം നടക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഓമിന് നിരവധി പ്രതീക്ഷകളാണ് ഉള്ളത്. തന്റെ ഡിഎൻഎ ചന്ദ്രന്റെ ദക്ഷിണ ഭാഗത്ത് എത്തിക്കണമെന്നും അത് എന്നെങ്കിലും അന്യഗ്രഹ ജീവികൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും അവ ഉപയോഗിച്ച് അവർ ഡിഎൻഎ ക്ലോൺ ചെയ്യുന്നതിലൂടെ പ്രപഞ്ചത്തിൽ തന്റെ സാന്നിധ്യം ദശലക്ഷം ജീവിവർഗ്ഗങ്ങളിൽ വീണ്ടും ഉണ്ടാകുമെന്നും ഓം പറയുന്നു. അതുമല്ലെങ്കിൽ ഹോളിവുഡ് സിനിമയിലേതു പോലെ തന്റെ ഡിഎൻഎ ഒരു അന്യഗ്രഹ ജീവി സമൂഹത്തിന്റെ മ്യൂസിയത്തിൽ മനുഷ്യ ഡിഎൻഎ എന്ന പേരിൽ കാഴ്ച വസ്തുവായി വയ്ക്കുമെന്നും അതുപയോഗിച്ചവർ പഠനങ്ങൾ നടത്തിയേക്കുമെന്നും ഓം പറയുന്നു. ഇക്കാര്യങ്ങൾ ഒന്നും നടന്നില്ലെങ്കിലും തന്റെ ഭൗതിക അവശിഷ്ടങ്ങൾ ചന്ദ്രനിൽ എത്തുന്നത് ഭാവി തലമുറക്ക് എക്കാലവും ഒരു പ്രചോദനമായിരിക്കും എന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഓം പറഞ്ഞു.
advertisement
50 വർഷക്കാലം അധ്യാപകനായിരുന്ന ഓം നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ചന്ദ്രനും, മധ്യപാശ്ചാത്യ ലോകത്തെ ജീവിത രീതികളുമാണ് പല പുസ്തകങ്ങളുടെയും പ്രതിപാദ്യ വിഷയം. മനുഷ്യന്റെ ഭൗതിക അവശിഷ്ടങ്ങൾ ഉൾപ്പെടെ പലതും ചന്ദ്രനിൽ എത്തിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തുന്ന സെലസ്റ്റിസ് എന്ന കമ്പനിയിലാണ് ഓം പ്രവർത്തിച്ചിരുന്നത്.
സെലസ്റ്റിസ് വഴി ഭൗതിക അവശിഷ്ടങ്ങൾ ചന്ദ്രനിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ബഹിരാകാശ ശാസ്ത്രജ്ഞരും, ബേസ്ബോൾ താരങ്ങളും സമൂഹത്തിലെ മറ്റ് പല ഉന്നതരും ഉൾപ്പെടുന്നു.1994 ൽ സ്ഥാപിതമായ കമ്പനി ഇതുവരെ 17 തവണ പല ആളുകളുടെ ഭൗതിക അവശിഷ്ടങ്ങൾ ചന്ദ്രനിൽ എത്തിച്ചിട്ടുണ്ട്.12,500 ഡോളറാണ് ഈ ഒരു യാത്രയ്ക്ക് വേണ്ടി കമ്പനി ഈടാക്കുന്നത്.
advertisement
യുഎസിലെ എഫ്ഡിഎൻവൈ ബെറ്റാലിയൻ ചീഫ് ആയ ഡാനിയൽ കോൺലിസ്കിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഭൗതിക ആവശിഷ്ടങ്ങളുമായി ഈ വരുന്ന ക്രിസ്തുമസിന് സെലസ്റ്റിസിന്റെ റോക്കറ്റ് ചന്ദ്രനിലേക്ക് കുതിക്കും.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മരണശേഷം ഭൗതികാവശിഷ്ടം ചന്ദ്രനിലെത്തിക്കണം'; പ്രൊഫസറുടെ വിചിത്ര ആഗ്രഹം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement