varalaxmi sarathkumar: 'ചെറുപ്പത്തിൽ എന്നെ അഞ്ചാറു പേർ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് '; ദുരനുഭവം തുറന്ന് പറഞ്ഞ് വരലക്ഷ്മി ശരത്കുമാർ
- Published by:Sarika N
- news18-malayalam
Last Updated:
ഒരു സ്വകാര്യ തമിഴ് ചാനലിലെ ഡാന്‍സ് ഷോയിലാണ് നടിയുടെ വെളിപ്പെടുത്തല്‍
സിനിമാപ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖമാണ് വരലക്ഷ്മി ശരത്കുമാറിന്റേത്. നടൻ ശരത്കുമാറിന്റെ മകൾ എന്ന ലേബലിൽ നിന്നും നടിയായി വരലക്ഷ്മി സ്വന്തം പേര് തമിഴ് സിനിമയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ചെറുപ്പത്തിൽ താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ തമിഴ് ചാനലിലെ റിയാലിറ്റി ഡാന്‍സ് ഷോക്കിടെയാണ് വരലക്ഷ്മി തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിച്ചത്. കൂടാതെ ഗുഡ് ടച്ച്, ബാഡ് ടച്ച് എന്തെന്ന് കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നടി സംസാരിച്ചു.
താരം വിധികര്‍ത്താവായ ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർഥി തന്റെ ജീവിത കഥ പറഞ്ഞപ്പോഴായിരുന്നു വരലക്ഷ്മിയുടെയും തുറന്നുപറച്ചിൽ. കെമി എന്ന മത്സരാർഥിയാണ് തനിക്ക് കുടുംബത്തില്‍നിന്നുണ്ടായ മോശം അനുഭവങ്ങള്‍ ആദ്യം തുറന്നുപറഞ്ഞത്. പിന്നാലെ പെണ്‍കുട്ടിയ്ക്ക് കുടുംബത്തില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ക്ക് സമാനമായ അനുഭവം തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞു. കുട്ടിയായിരുന്നപ്പോൾ തന്നെ അഞ്ചിലധികം ആളുകൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നായിരുന്നു വരലക്ഷ്മി പറഞ്ഞത്. തന്റെ മാതാപിതാക്കൾക്ക് ജോലി തിരക്ക് ആയതിനാൽ, അവർ തന്നെ നോക്കാൻ മറ്റ് ആളുകളെ ചുമതലപ്പെടുത്തിയിരുന്നുവെന്നും വരലക്ഷ്മി പറഞ്ഞു. തനിക്ക് കുട്ടികളിലെന്നും പക്ഷെ കുട്ടികളെ ഗുഡ് ടെച്ചിനെക്കുറിച്ചും ബാഡ് ടെച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപെടുന്നതായും താരം പറഞ്ഞു. സംസാരിക്കുന്നതിനിടെ വരലക്ഷ്മി നിയന്ത്രണംവിട്ട് കരയുന്ന വിഡിയോയും പുറത്തുവരുന്നുണ്ട്.
advertisement
പൊതുമധ്യത്തില്‍ വന്ന് പൊതുവേ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാന്‍ താല്‍പര്യമില്ലാത്ത താന്‍ കെമിയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ഷോക്കിടെ നടി പറയുന്നു.നടന്‍ ശരത്കുമാറിന്റേയും ആദ്യഭാര്യ ഛായാദേവിയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍. 2012-ല്‍ തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
March 28, 2025 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
varalaxmi sarathkumar: 'ചെറുപ്പത്തിൽ എന്നെ അഞ്ചാറു പേർ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് '; ദുരനുഭവം തുറന്ന് പറഞ്ഞ് വരലക്ഷ്മി ശരത്കുമാർ