രാജവെമ്പാലകൾ മറ്റു പാമ്പുകളെ ഭക്ഷണമാക്കാറുണ്ടെങ്കിലും പെരുമ്പാമ്പിനെ ഭക്ഷണമാക്കുന്ന അപൂർവമാണ്. എന്നാൽ പെരുമ്പാമ്പിനെ ഒന്നോടെ അകത്താക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദി റിയൽടാർസൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് അപൂർവ ദൃശ്യം പങ്കുവച്ചത്.
പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നശേഷം ഒന്നോടെ അകത്താക്കുന്നതാണ് വീഡിയോ. റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പിനെയാണ് രാജവെമ്പാല ഭക്ഷണമാക്കിയത്. ഇരുപതടി നീളത്തിൽ വരെ വളരുന്ന റെറ്റിക്യുലേറ്റഡ് പൈതൺ ഏത് പരിസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങിച്ചേരാൻ സാധിക്കുന്നവയാണ്.
View this post on Instagram
മറ്റു പെരുമ്പാമ്പുകളെ പോലെ തന്നെ വിഷമില്ലാത്ത ഇനമാണെങ്കിലും ഞൊടിയിടകൊണ്ട് ഇരയെ പിടിയിലാക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ ഇവയ്ക്ക് കഴിയും. എന്നാല്‍ രാജവെമ്പാലയ്ക്ക് പാമ്പുകളാണ് പ്രധാനഭക്ഷണം. മൂർഖൻ അടക്കമുള്ള പാമ്പുകളെ ഭക്ഷണമാക്കുമെങ്കിലും ചേരയാണ് പ്രധാന ഇര. തരംകിട്ടിയാൽ മറ്റു രാജവെമ്പാലകളെയും ഭക്ഷണമാക്കും. ഭക്ഷണലഭ്യത കുറയുന്നതാണ് ഇവ നാട്ടിലിറങ്ങാൻ പ്രധാന കാരണമെന്ന് വിലയിരുത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.