'കടക്ക് പുറത്ത്'; വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ വിറപ്പിച്ച് 98കാരി; വൈറല്‍ വീഡിയോ

Last Updated:

തന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപോകാനാണ് ഈ അമ്മ പോലീസുകാരോട് പറഞ്ഞത്

വീട്ടില്‍ റെയ്ഡ് നടത്താനെത്തിയ പോലീസുകാരോട് കയര്‍ത്ത് 98കാരിയായ അമ്മ. തന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപോകാനാണ് ഈ അമ്മ പോലീസുകാരോട് പറഞ്ഞത്. കന്‍സാസിലെ ഒരു പത്ര പ്രസാധകന്റെ അമ്മയാണ് പോലീസിനെ ഈ രീതിയില്‍ പ്രതിരോധിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജോന്‍ മേയറാണ് തന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആറ് പോലീസുകാരോട് കയര്‍ത്ത് സംസാരിച്ചത്. മാരിയോണ്‍ കൗണ്ടിയിലെ റെക്കോര്‍ഡ് എഡിറ്ററും പ്രസാധകനുമായ എറിക് മേയറോടൊപ്പമാണ് ജോന്‍ താമസിക്കുന്നത്.
ഈ വീട്ടിലാണ് റെയ്ഡ് നടന്നത്. ഒരു വാക്കറിന്റെ സഹായത്തോടെയാണ് ജോന്‍ നടക്കുന്നത്. ഇതും പിടിച്ച് നിന്നാണ് ഇവര്‍ പോലീസിനെ പ്രതിരോധിച്ചത്. ” എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകൂ. നിങ്ങളെ എന്റെ വീട്ടില്‍ കണ്ടുപോകരുത്. ഇവിടുത്തെ ഒരു സാധനങ്ങളും തൊട്ടുപോകരുത്. ഇത് എന്റെ വീടാണ്,” എന്നാണ് ജോന്‍ പറഞ്ഞത്. ആഗസ്റ്റ് 11നാണ് എറിക് മേയര്‍, സിറ്റി കൗണ്‍സില്‍ മെമ്പര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടന്നത്. പ്രദേശത്തെ ഒരു ഹോട്ടല്‍ ഉടമയുടെ പരാതിയെത്തുടര്‍ന്നായിരുന്നു റെയ്ഡ്.
advertisement
അതേസമയം റെയ്ഡ് നടന്നതിന് പിറ്റേദിവസം ജോന്‍ മേയര്‍ മരിച്ചു. റെയ്ഡിനിടയിലെ മാനസിക സംഘര്‍ഷമാണ് തന്റെ അമ്മയുടെ മരണത്തിന് കാരണമെന്നാണ് മകനായ എറിക് ആരോപിച്ചു. അതേസമയം റെയ്ഡില്‍ നിന്നും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പിടിച്ചെടുത്ത ഫോണും കംപ്യൂട്ടറും തിരികെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. പത്രത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി കന്‍സാസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷിച്ച് വരികയാണ്. റെയ്ഡിലൂടെ സംസ്ഥാന സ്വകാര്യത നിയമം ലംഘിക്കപ്പെട്ടുവെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അതേസമയം റെയ്ഡിന് നേതൃത്വം നല്‍കിയ പോലീസുദ്യോഗസ്ഥനായ ഗീഡന്‍ കോഡി വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
advertisement
റെയ്ഡിന് ശേഷം തിങ്കളാഴ്ച നടന്ന സിറ്റി കൗണ്‍സില്‍ യോഗത്തില്‍ സിറ്റി വൈസ് മേയര്‍ കൂടിയായ ഹെര്‍ബല്‍ അധ്യക്ഷത വഹിച്ചിരുന്നു. കൗണ്‍സില്‍ യോഗം ഒരു മണിക്കൂറോളം നീണ്ടുനിന്നു. യോഗത്തില്‍ റെയ്ഡിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നും ഹെർബൽ പറഞ്ഞു. വരുന്ന യോഗങ്ങളില്‍ ഇതേപ്പറ്റി ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചു. റെയ്ഡിന് നേതൃത്വം നല്‍കിയ ഗീഡന്‍ കോഡി രാജിവെയ്ക്കണമെന്ന് യോഗത്തിന് ശേഷം ഹെര്‍ബല്‍ ആവശ്യപ്പെട്ടു. അതേസമയം പത്ര സ്ഥാപനം റെയ്ഡിനെ നിയമപരമായി നേരിടാനൊരുങ്ങുകയാണെന്ന് എറിക് മേയര്‍ പറഞ്ഞു. റെസ്റ്റോറന്റ് ഉടമയുമായുള്ള തര്‍ക്കത്തില്‍ ഉള്‍പ്പെടാത്ത ഒരു റിപ്പോര്‍ട്ടറുടെ കംപ്യൂട്ടറും സെല്‍ഫോണും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നുവെന്നും എറിക് മേയര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കടക്ക് പുറത്ത്'; വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ വിറപ്പിച്ച് 98കാരി; വൈറല്‍ വീഡിയോ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement