'ഇതാടാ CPM'; പാര്‍ട്ടി ഓഫീസില്‍ നിസ്കരിക്കാൻ ഇടം ചോദിച്ചെത്തിയയാള്‍ക്ക് സൗകര്യം ഒരുക്കികൊടുത്തു', വീഡിയോ വൈറൽ‌

Last Updated:

'ഹൃദയങ്ങളെ ചേർത്തുപിടിക്കുന്ന ഈ കാഴ്ചയ്ക്ക് മുന്നിൽ വാക്കുകൾക്ക് സ്ഥാനമില്ല' എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
കോട്ടയം: സിപിഎം പാര്‍ട്ടി ഓഫീസില്‍ വിശ്വാസി നിസ്കരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബിനീഷ് കോടിയേരിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബെഡ് ഷീറ്റും പുതപ്പും കൊണ്ടു നടന്നു വിൽക്കുന്ന കൊല്ലം ശൂരനാട് സ്വദേശിയാണ് മഴയത്ത് പാർട്ടി ഓഫീസിലെത്തി നിസ്‌കരിക്കണമെന്ന് പറഞ്ഞെന്നും പാര്‍ട്ടി സൗകര്യം ചെയ്തുകൊടുത്തെന്നുമാണ് ബിനീഷ് കോടിയേരി പറയുന്നത്. കോട്ടയം ജില്ലയിലെ ഞീഴൂർ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. 'ഹൃദയങ്ങളെ ചേർത്തുപിടിക്കുന്ന ഈ കാഴ്ചയ്ക്ക് മുന്നിൽ വാക്കുകൾക്ക് സ്ഥാനമില്ല' എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഴ നനഞ്ഞ് കയറിവന്ന ഒരാൾ, തൻ്റെ വിശ്വാസത്തെ മുറുകെപ്പിടിച്ച് നിസ്കരിക്കാൻ ഇടം ചോദിക്കുമ്പോൾ, ഒരു രാഷ്ട്രീയ പാർട്ടി ഓഫീസ് അതിന് ഒരുക്കിക്കൊടുക്കുന്നു, ആ മനുഷ്യന്‍റെ വിശ്വാസത്തിന് സാഹചര്യമൊരുക്കിക്കൊടുക്കുന്നു. ഇതാണ് സിപിഎം, മനുഷ്യന്‍റെ നന്‍മയും വിശ്വാസവും സംരക്ഷിക്കുന്ന പ്രസ്ഥാനം. ഈ സ്നേഹവും സാഹോദര്യവുമാണ് നമ്മുടെ നാടിന്‍റെ ഏറ്റവും വലിയ കരുത്ത്. ഡിവൈഎഫ്ഐ കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറി വിനോദ് കെ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കൂടി വിഡിയോക്കൊപ്പം ബിനീഷ് പങ്കുവച്ചു.
advertisement
‘ഇന്ന് ഞീഴൂർ CPI (M) ലോക്കൽ കമ്മിറ്റി ഓഫീസിൽ DYFI കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറിയായ ഞാനും പാർട്ടി ഏരിയാ കമ്മിറ്റി അംഗം എസ്. വിനോദും ഇരിക്കുമ്പോൾ നല്ല മഴയത്ത് ഒരു ഇക്ക കയറി വന്നു. കൊല്ലം ഗൂരനാട് സ്വദേശിയാണ്, തലച്ചുമട് ആയി ബെഡ് ഷീറ്റും പുതപ്പും ഒക്കെ കൊണ്ടു നടന്നു വിൽക്കുന്ന ഒരാൾ. മഴയായതു കൊണ്ട് കയറി വന്നതാണെന്ന് കരുതി ഇരിക്കാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു നിസ്കരിക്കാൻ കയറിയതാണെന്ന്. സന്തോഷത്തോടു കൂടി കയറി വരാൻ പറഞ്ഞു. എന്തൊരു മനുഷ്യരാണ് എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കാൻ ഈ പാർട്ടി എന്നും ഉണ്ടാവും എന്ന ഉറപ്പാണ് പാർട്ടി ഓഫീസിലേക്ക് കയറി വരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സൗഹൃദം, സാഹോദര്യം, വിശ്വാസം എന്നീ ഹാഷ്ടാഗുകളോടെയാണ് കുറിപ്പ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇതാടാ CPM'; പാര്‍ട്ടി ഓഫീസില്‍ നിസ്കരിക്കാൻ ഇടം ചോദിച്ചെത്തിയയാള്‍ക്ക് സൗകര്യം ഒരുക്കികൊടുത്തു', വീഡിയോ വൈറൽ‌
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement