'പൊരിച്ച മീനും വലിയ ചിക്കൻ പീസും വീട്ടിലെ ആണുങ്ങൾക്ക്'; ഇൻഫ്ലുവൻസറെ ട്രോളിയും പിന്തുണച്ചും സോഷ്യൽ മീഡിയ
- Published by:Vishnupriya S
- news18-malayalam
Last Updated:
വീടുകളിൽ ചിക്കൻ കറി ഉണ്ടാക്കിയാൽ അതുണ്ടാക്കിയ സ്ത്രീകൾ മാറി നിൽക്കുകയും പുരുഷന്മാർ അതിന്റെ നല്ല ഭാഗം കഴിച്ച ശേഷം ബാക്കി മാത്രം സ്ത്രീകൾ കഴിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണിങ്ങനെ എന്ന് ഞാൻ പലപ്പോഴും എന്നോട് തന്നെ ചോദിച്ചിട്ടുണ്ടെന്ന് റിദ വീഡിയോയിൽ പറയുന്നു
കഴിഞ്ഞ കുറേ വർഷങ്ങളായി തൊഴിൽ രംഗത്തും രാഷ്ട്രീയ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ലിംഗ സമത്വം. നിരവധി പൊതു സമരങ്ങൾ വരെ പല രാജ്യങ്ങളിലും ഈ വിഷയത്തിൽ നടക്കാറുണ്ട്. ചൂട് പിടിച്ച വിഷയമായി ലിംഗ സമത്വം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുന്ന കാലത്താണ് ഈ വിഷയത്തിൽ ഒരു പ്രസംഗം നിരവധി പിന്തുണയും വിമർശനങ്ങളും നേടി വൈറലാകുന്നത്.
റിദ തരാന എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോയാണ് വൈറലായി മാറിയത്. വീടുകളിൽ ഉൾപ്പെടെ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന വേർതിരിവിനെ കുറിച്ചാണ് റിദ സംസാരിക്കുന്നത്. വീടുകളിൽ ചിക്കൻ കറി ഉണ്ടാക്കിയാൽ അതുണ്ടാക്കിയ സ്ത്രീകൾ മാറി നിൽക്കുകയും പുരുഷന്മാർ അതിന്റെ നല്ല ഭാഗം കഴിച്ച ശേഷം ബാക്കി മാത്രം സ്ത്രീകൾ കഴിക്കുകയും ചെയ്യുന്നു. നല്ല മീനുകൾ വാങ്ങിയാൽ അതിന്റെ നല്ല ഭാഗം മുഴുവൻ വീട്ടിലെ പുരുഷന്മാർക്ക് മാത്രം ഉള്ളതാണ്. എന്തുകൊണ്ടാണിങ്ങനെ എന്ന് ഞാൻ പലപ്പോഴും എന്നോട് തന്നെ ചോദിച്ചിട്ടുണ്ടെന്ന്റിദ വീഡിയോയിൽ പറയുന്നു.
advertisement
advertisement
ഇങ്ങനെ നീളുന്നു റിദയുടെ പ്രസംഗം. പ്രസംഗം സമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്തോടെ റിദയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നത്. " നിങ്ങൾ നീണ്ട ഒരു യാത്രയ്ക്ക് ശേഷം നാട്ടിലെത്തുമ്പോൾ നിങ്ങളുടെ ബാഗ് ചുമക്കാനും നിങ്ങളെ വീട്ടിലെത്തിക്കാനും നിങ്ങൾ നിങ്ങളുടെ അമ്മയെയോ അനിയത്തിയെയോ ആണോ വിളിക്കാറുള്ളത്? അടുക്കളയിൽ ഗ്യാസ് മാറ്റി വയ്ക്കാനോ ലീക്ക് ആയ പൈപ്പ് നന്നാക്കാനോ നിങ്ങൾ നിങ്ങളുടെ അനിയത്തിയോടാണോ സഹായം ചോദിക്കുക? "എന്നാണ് ഒരാൾ റിദയോട് ചോദിച്ചത്.
advertisement
" നിങ്ങൾ എന്തിനാണ് ഇത്ര ക്ഷോഭിക്കുന്നത്? എന്റെ അച്ഛനും അമ്മയും ബിസിനസ്സ് പങ്കാളികളാണ്. ഇപ്പോഴും ഭക്ഷണം കഴിക്കാൻ അമ്മ അച്ഛൻ വരാൻ കാത്ത് നിൽക്കും. അത് സ്നേഹം കൊണ്ടാണ്. " എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം " നിങ്ങളുടെ കുടുംബത്തിൽ ഒരുപക്ഷെ ഇതൊക്കെ നിങ്ങൾ നേരിട്ടിട്ടുണ്ടാകും. എല്ലാവരും അങ്ങനെയാണെന്ന് കരുതരുത്. എന്റെ വീട്ടിൽ എന്നേക്കാൾ സ്നേഹം വീട്ടുകാർക്ക് എന്റെ അനിയത്തിയോടാണ്. ഞാൻ ഒരു ദത്തു പുത്രനെപ്പോലെയാണ് " എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
advertisement
നിരവധി വിമർശനങ്ങൾ ഉയർന്നെങ്കിലും റിദയെ പിന്തുണച്ചും നിരവധി പേർ രംഗത്ത് എത്തി. റിദ പറയുന്ന കാര്യങ്ങൾ സത്യവും ഗൗരവതരമാണെന്നും നിരവധിപ്പേർ പറഞ്ഞു. ഏതായാലും വിഷയം വലിയ ചർച്ചകൾക്ക് തിരി കൊളുത്തിയിട്ടുണ്ട്. ജനിച്ചു വളരുന്ന കുടുംബം അനുസരിച്ച് ഇതിൽ പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടായേക്കാം എന്ന വാദവും പലരും ഉന്നയിക്കുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Nov 29, 2023 9:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പൊരിച്ച മീനും വലിയ ചിക്കൻ പീസും വീട്ടിലെ ആണുങ്ങൾക്ക്'; ഇൻഫ്ലുവൻസറെ ട്രോളിയും പിന്തുണച്ചും സോഷ്യൽ മീഡിയ









