advertisement

ഭീമൻ ഒട്ടകപ്പക്ഷിയുടെ മുട്ട പാകം ചെയ്ത് കഴിക്കുന്ന യുവാവ്; വീഡിയോ വൈറൽ

Last Updated:

വിറകുകള്‍ ഉപയോഗിച്ചാണ് പാചകം ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പാതി ഫ്രൈ ചെയ്ത മുട്ടയില്‍ ബ്രെഡ് മുക്കി അദ്ദേഹം കഴിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

News18 malayalam
News18 malayalam
ഒട്ടകപ്പക്ഷിയുടെ മുട്ട പാകം ചെയ്ത് കഴിക്കുന്ന യുവാവിന്റെ വൈറല്‍ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഫയര്‍ കിച്ചണ്‍ എന്ന യൂറ്റിയൂബ് ചാനലായിരുന്നു ആദ്യം ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നത്. വലിയ കത്തി ഉപയോഗിച്ച് ഭീമന്‍ മുട്ട മുറിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നത്.
മുട്ട പൊളിച്ച ശേഷം അത് ഒരു ലോഹത്തിന്റെ പാത്രത്തിലേക്ക് ഒഴിക്കുന്നത് കാണാം. പിന്നീട് മുട്ടയിലെ മഞ്ഞ ഭാഗത്തില്‍ മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്. മുട്ടക്കൊപ്പം കൂട്ടാന്‍ അദ്ദേഹം ബ്രെഡും ടോസ്റ്റ് ചെയ്യുന്നുമുണ്ട്.
നോര്‍വേയിലെ ഒരു കാട്ടില്‍ വെച്ചാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. വിറകുകള്‍ ഉപയോഗിച്ചാണ് പാചകം ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പാതി ഫ്രൈ ചെയ്ത മുട്ടയില്‍ ബ്രെഡ് മുക്കി അദ്ദേഹം കഴിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
advertisement
ഔദ്യോഗിക യൂറ്റിയൂബ് ചാനലില്‍ ഈ വീഡിയോ ഇതിനകം ഒരു മില്യണിലധികം പേര്‍ കണ്ടിട്ടുണ്ട്. പതിനായിരത്തിലധികം പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.
രസകരമായ നിരവധി കമന്റുകളും ഈ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. 'അവിശ്വസനീയം' എന്നാണ് നിരവധി പേര്‍ ഈ വീഡിയോയോട് പ്രതികരിച്ചത്. ഇത്രയും വലിയ മുട്ട ഒരാള്‍ക്ക് എങ്ങനെ കഴിക്കാന്‍ കഴിയുന്നു എന്നും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ചോദിക്കുന്നു.
advertisement
ഇതേ ചാനല്‍ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ പുഴുങ്ങിയ ഒട്ടകപ്പക്ഷിയുടെ മുട്ട എങ്ങനെയുണ്ടാവുമെന്നും കാണിക്കുന്നുണ്ട്. വീഡിയോ തുടക്കത്തില്‍ തീ കത്തിച്ച് അടുപ്പില്‍ ഒരു പാത്രം വെക്കുന്നത് കാണാം. അതില്‍ പിന്നീട് വെള്ളമൊഴിക്കുന്നു. അതില്‍ പിന്നീട് മുട്ട ഇടുകയും അത് പാകമാവുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നു. മുട്ട പാകമായ ശേഷം തൊലി കളയുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. പിന്നീട് മുട്ട തുല്യ അളവില്‍ രണ്ടായി മുറിക്കുന്നതും കാണാം.
advertisement
ഈ വീഡിയോയും ഇതിനകം വൈറലായി മാറിയിട്ടുണ്ട്. 5 മില്യണില്‍ അധികം പേരാണ് യൂറ്റിയൂബില്‍ മാത്രം ഈ വീഡിയോ കണ്ടത്. 50,000 ത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. മുട്ടയുടെ വലിപ്പത്തെ കുറിച്ചാണ് കമന്റുകളില്‍ അധികം പേരും സംസാരിച്ചത്. ഒരു ഒട്ടകപ്പക്ഷിയുടെ മുട്ട കഴിച്ചാല്‍ ഒരു ദിവസത്തിനാവശ്യമായ മുഴുവന്‍ പ്രോട്ടീനും ലഭിക്കുമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.
നിരവധി പാചക വീഡിയോകളാണ് ഇന്റര്‍നെറ്റില്‍, വിശിഷ്യാ യൂറ്റിയൂബില്‍, ആളുകള്‍ ദിനംപ്രതി പങ്കുവെക്കുന്നത്. അതില്‍ പല വീഡിയോകളും പെട്ടെന്ന് വൈറലായി മാറാറുണ്ട്. കോവിഡ് ലോക്ഡൗണ്‍ കാരണം ആളുകള്‍ കൂടുതല്‍ സമയം വീടുകള്‍ക്കുള്ളില്‍ കഴിഞ്ഞത് ഇത്തരം വീഡിയോകള്‍ കൂടുതലായി പുറത്തിറങ്ങാന്‍ കാരണമായിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭീമൻ ഒട്ടകപ്പക്ഷിയുടെ മുട്ട പാകം ചെയ്ത് കഴിക്കുന്ന യുവാവ്; വീഡിയോ വൈറൽ
Next Article
advertisement
വയനാട് തുരങ്കപാത നിർമ്മാണം തുടരാം;പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി 
വയനാട് തുരങ്കപാത നിർമ്മാണം തുടരാം;പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി 
  • വയനാട് തുരങ്കപാത നിർമ്മാണം തുടരാമെന്ന് സുപ്രീം കോടതി, പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി

  • പദ്ധതിയിൽ നിബന്ധനകൾ ലംഘിക്കപ്പെടുന്നുണ്ടെങ്കിൽ ദേശീയ ഹരിത ട്രൈബ്യൂണലിൽ പരാതി നൽകാമെന്ന് കോടതി

  • ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു, പദ്ധതിയുടെ പ്രധാന്യം ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

View All
advertisement