ഈ 'കുഞ്ഞന്‍ കല്ല്' തലയിണയുടെ അടിയില്‍വെച്ച് കിടന്നാല്‍ ഗര്‍ഭിണിയാകുമോ; പോര്‍ച്ചുഗലിലെ വിശ്വാസമിങ്ങനെ

Last Updated:

ഈ കുഞ്ഞൻ പാറകൾക്ക് ഏകദേശം 300 ദശലക്ഷം വർഷം പഴക്കമുണ്ട് അവയുടെ പുറം പാളി ബയോടൈറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്ന

News18
News18
കുഞ്ഞിന് ജന്മം നല്‍കുകയെന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ നിമിഷമാണ്. അതിനാൽ തന്നെ കുഞ്ഞുങ്ങളുണ്ടാകുന്നതിനെ പവിത്രമായ കാര്യമായാണ് കരുതുന്നത്. ലോകത്ത് നിരവധിപേരാണ് കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന്. വന്ധ്യതയ്ക്ക് ഇന്ന് ധാരാളം സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എങ്കിലും ഒരു കുഞ്ഞ് ജനിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത്. ചിലര്‍ ഇത്തരം രീതികളില്‍ വിശ്വസിക്കുന്നത് തുടരുന്നു.
ഇത്തരമൊരു വിശ്വാസമാണ് പോര്‍ച്ചുഗലില്‍ നിലനില്‍ക്കുന്നത്. 'ജനനക്കല്ല്'(birth stone) എന്നറിയപ്പെടുന്ന ഒരു പര്‍വതത്തിലെ പാറയുമായി ബന്ധപ്പെട്ടതാണ് ഈ വിശ്വാസം. ഈ പ്രതിഭാസം വര്‍ഷങ്ങളായി ശാസ്ത്രജ്ഞരെയും അമ്പരിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുനിന്നുമുള്ള സ്ത്രീകള്‍ ഗര്‍ഭിണിയാകുമെന്ന പ്രതീക്ഷയില്‍ ഈ സ്ഥലം സന്ദര്‍ശിക്കുന്നു.
പോര്‍ച്ചുഗലിലാണ് മദര്‍-റോക്ക് എന്നറിയപ്പെടുന്ന നിഗൂഢമായ ഒരു പാറ സ്ഥിതി ചെയ്യുന്നത്. അതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസം അസാധാരണമാണ്. സ്ത്രീ ഈ പാറകളിലൊരെണ്ണം തലയിണയ്ക്കടിയില്‍ വെച്ച് ഉറങ്ങുകയാണെങ്കില്‍ അവര്‍ ഗര്‍ഭിണിയാകുമെന്നാണ് വിശ്വാസം. ഇക്കാര്യത്തിന് തെളിവില്ലെങ്കിലും പ്രദേശവാസികള്‍ ഇതില്‍ ഉറച്ചുവിശ്വസിക്കുന്നു. ഗര്‍ഭിണിയാകുമെന്ന വിശ്വാസത്തില്‍ ദൂരെദേശങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പോലും ഇവിടേക്ക് കല്ലുകള്‍ ശേഖരിക്കുന്നതായി എത്തുന്നുണ്ട്.
advertisement
പെഡ്രാസ് പരിദെയ്‌റാസ് എന്ന് അറിയപ്പെടുന്ന ഈ പര്‍വ്വതം വടക്കന്‍ പോര്‍ച്ചുഗലിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പര്‍വ്വതത്തില്‍ ചെറിയ ചെറിയ പാറകള്‍ ഉയര്‍ന്നു വരാറുണ്ട്. ഇത് കുഞ്ഞുപാറകള്‍ക്ക് ജന്മം നല്‍കുന്നതായി തോന്നിപ്പിക്കുന്നു. ഒരു കിലോമീറ്റര്‍ നീളവും 600 മീറ്റര്‍ വീതിയുമുള്ള ഈ പര്‍വ്വതത്തില്‍ ഗ്രാനൈറ്റ് കല്ലുകളാണ് ഇതിന് ചുറ്റും ഉണ്ടാകുന്നത്. രണ്ട് മുതല്‍ 12 സെന്റീമീറ്റര്‍ വരെ നീളമുള്ള പാറകളാണ് ഈ പര്‍വ്വതത്തിന് ചുറ്റുമുണ്ടാകുന്നത്. ഇത് പര്‍വതത്തിന്റെ കുഞ്ഞുങ്ങളാണെന്ന് വിശ്വസിക്കുന്നത്. ഇക്കാരണത്താല്‍ ഇതിനെ മദര്‍ റോക്ക് അല്ലെങ്കില്‍ പ്രഗ്നന്റ് സ്റ്റോണ്‍ എന്നും വിളിക്കുന്നു.
advertisement
ഈ പാറകള്‍ക്ക് ഏകദേശം 30 കോടി വര്‍ഷം പഴക്കമുണ്ട്. അവയുടെ പുറം പാളി ബയോടൈറ്റ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മഴയും മഞ്ഞുവെള്ളവും അതിലേക്ക് ഒഴുകി കട്ടിയാകുമ്പോള്‍ കുഞ്ഞു പാറകള്‍ രൂപം കൊള്ളുന്നു. വലിയ പാറയില്‍ നിന്ന് ഈ പാറകള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നതിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമാണ്.
ഈ നാട്ടുകാര്‍ ഈ പാറകളെ പ്രത്യുത്പാദനത്തിന്റെ പ്രതീകമായാണ് കാണുന്നത്. ഒരു സ്ത്രീ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പാറകളില്‍ ഒന്ന് തലയണയുടെ അടിയില്‍ വയ്ക്കണമെന്നും തുടര്‍ന്ന് അവര്‍ ഗര്‍ഭിണിയാകുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതിനെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെങ്കിലും ഇത് ഫലപ്രദമാണെന്ന് പലരും അവകാശപ്പെടുന്നു.
advertisement
ഈ കല്ലുകളുടെ വില്‍പ്പന സര്‍ക്കാര്‍ നിരോധിച്ചതാണ്. എങ്കിലും ചില വ്യക്തികള്‍ ഇത് വില്‍ക്കുന്നത് തുടരുന്നുണ്ട്. അതിനാല്‍ ഈ കുഞ്ഞൻ പാറകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈ 'കുഞ്ഞന്‍ കല്ല്' തലയിണയുടെ അടിയില്‍വെച്ച് കിടന്നാല്‍ ഗര്‍ഭിണിയാകുമോ; പോര്‍ച്ചുഗലിലെ വിശ്വാസമിങ്ങനെ
Next Article
advertisement
ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി; ക്രൂ ഡ്യൂട്ടി ചട്ടത്തില്‍ താല്‍ക്കാലിക ഇളവ് നല്‍കി ഡിജിസിഎ
ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി; ക്രൂ ഡ്യൂട്ടി ചട്ടത്തില്‍ താല്‍ക്കാലിക ഇളവ് നല്‍കി ഡിജിസിഎ
  • ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് താല്‍ക്കാലിക ഇളവ് നല്‍കി.

  • പൈലറ്റുമാരുടെ ജോലി സമയം ചട്ടം പിന്‍വലിച്ചു.

  • ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിസന്ധി രൂക്ഷം.

View All
advertisement